തിരുവനന്തപുരം: മെഡിക്കൽ കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ പ്രതിയായ ഏബൽ അഗസ്റ്റിനെതിരെ കൂടുതൽ വിദ്യാർഥിനികൾ പരാതിയുമായി രംഗത്തെത്തി. പുതിയ പരാതികളുടെ അടിസ്ഥാനത്തിൽ അഞ്ച് പുതിയ എഫ്‌ഐആറുകൾ കൂടി രജിസ്റ്റർ ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കേസിലെ ഇരകളുടെ എണ്ണം ആദ്യം കരുതിയതിലേറെ ആയിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

ആദ്യ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നാരോപിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് കൂടുതൽ വിദ്യാർഥിനികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സഹപാഠിനികളുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ അനുമതിയില്ലാതെ ശേഖരിച്ച് അശ്ലീലരൂപത്തിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് ഏബലിനെതിരായ ആരോപണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ പരാതികളുടെ അടിസ്ഥാനത്തിൽ പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ സൈബർ വിദഗ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. കേസിന്റെ വ്യാപ്തി കൂടുതൽ വ്യക്തമാക്കുന്നതിനായി ഡിജിറ്റൽ തെളിവുകളും പ്രതിയുമായി ബന്ധപ്പെട്ടവരുടെ പങ്കും പരിശോധിച്ചുവരികയാണ്. ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതർ ഏബൽ അഗസ്റ്റിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.