തൊടുപുഴ: മലയോര മേഖലകളിൽ വെള്ളിയാഴ്ച രാത്രി മുതൽ പെയ്യുന്ന അതിശക്തമായ മഴയെ തുടർന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പലയിടത്തും ഉരുൾപൊട്ടലും മണ്ണിടിച്ചിലും. വിവിധ സംഭവങ്ങളിലായി രണ്ട് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞൊഴുകിയതോടെ റാന്നി, മണിമല, ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിൽ പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി. നിരവധി പ്രദേശങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സുമതി (ഭാര്യ: രവി നാരായണൻ) മരിച്ചു. ഇവരുടെ മകൻ രതീഷ് പരിക്കുകളോടെ രക്ഷപ്പെട്ടു. കോട്ടയം ജില്ലയിലെ പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് മണ്ണിടിച്ചിലിൽ ജോസഫ് മരിച്ചു. അമ്മ റെജീനയെ കാണാതായതിനെ തുടർന്ന് തിരച്ചിൽ തുടരുകയാണ്. ഇടുക്കിയിലെ മുട്ടം ചള്ളവയൽ, കരിങ്കുന്നം നെല്ലാപ്പാറ എന്നിവിടങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വണ്ടിപ്പെരിയാർ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു. കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിലും മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസ്സപ്പെട്ടു. മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തസാധ്യതയുള്ള മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.