പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മലയാളി കുടുംബത്തിലെ മൂന്ന് പേരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പിംപ്രി-മോർവാഡി മേഖലയിലെ ഒരു അപ്പാർട്ട്മെന്റിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ പി.എസ്. വിനോദ്, ഭാര്യ സിൽജ പിള്ള, മകൾ പൂർണിമ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. സംഭവത്തിൽ ആത്മഹത്യയെന്ന സംശയമാണ് അന്വേഷണസംഘം മുന്നോട്ടുവയ്ക്കുന്നത്. കുടുംബം കഴിഞ്ഞ കുറച്ചുകാലമായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടുകളുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവവിവരം അറിഞ്ഞതോടെ ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലിലായി.