പൂർണ്ണമായും യുകെയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച മലയാള സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ‘കണ്ടൻ’ റിലീസിന്റെ ആദ്യവാരം പിന്നിടുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണവുമായി വിജയകരമായി പ്രദർശനം തുടരുകയാണ്.

സസ്പെൻസും ത്രില്ലും നിറഞ്ഞ കഥയും മികച്ച അവതരണവും അഭിനേതാക്കളുടെ ശ്രദ്ധേയ പ്രകടനവും പ്രേക്ഷക പ്രശംസ നേടുകയാണ്. കേരളത്തിലും യുകെയിലുമുള്ള നിരവധി തിയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രേക്ഷകരുടെ വർധിച്ച ആവശ്യം പരിഗണിച്ച് ന്യൂകാസിൽ അപോൺ ടൈൻ Cineworld-ൽ ചിത്രത്തിന് അധിക ഷോകളും അനുവദിച്ചിട്ടുണ്ട്. ആദ്യവാരത്തിലെ മികച്ച പ്രതികരണമാണ് ഈ അധിക പ്രദർശനങ്ങൾക്ക് വഴിയൊരുക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നവാഗതനായ ജിബിൻ ആന്റണി സംവിധാനം ചെയ്ത ചിത്രത്തിൽ ജ്യോതിഷ് ജോസ്, അനന്ത് പത്മനാഭൻ, ഗിരീഷ് ഗോപിനാഥ്, സുബാഷ് കുന്നേൽ,രജീന ഡേവിഡ്സൺ, ആൻ സുനിൽ എന്നിവരുള്‍പ്പെടെ നിരവധി താരങ്ങൾ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു. ആദ്യവാരത്തിലെ ഈ മികച്ച പിന്തുണയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് അണിയറ പ്രവർത്തകർ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. മികച്ച അഭിപ്രായങ്ങളോടെ മുന്നേറുന്ന ‘കണ്ടൻ’ കുടുംബസമേതം തിയേറ്ററുകളിൽ തന്നെ അനുഭവിക്കാവുന്ന ഒരു ത്രില്ലർ അനുഭവമാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.