ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: പൈപ്പ് ചോർച്ചയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ യാത്രാ തടസ്സം. സെൻട്രൽ ടെർമിനൽ മേഖലയിലുണ്ടായ വെള്ളക്കെട്ട് കാരണം ടെർമിനൽ 2, 3 ഭാഗങ്ങളിലേക്കുള്ള റോഡ് പ്രവേശനം താൽക്കാലികമായി തടസ്സപ്പെട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർ റെയിൽ, ലണ്ടൻ അണ്ടർഗ്രൗണ്ട് (ട്യൂബ്) സേവനങ്ങൾ ഉപയോഗിക്കണമെന്നാണ് നിർദേശം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടെർമിനൽ കാർ പാർക്കുകളിലേക്കുള്ള പ്രവേശനവും ബാധിക്കപ്പെട്ടതോടെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന പലർക്കും ബുദ്ധിമുട്ട് നേരിടുകയാണ്. ചോർച്ച നിയന്ത്രണവിധേയമാക്കിയതായും അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും ഹീത്രൂ വക്താവ് അറിയിച്ചു. സ്കൂൾ അവധിക്കാലമായതിനാൽ വർഷത്തിലെ ഏറ്റവും തിരക്കേറിയ സമയങ്ങളിലൊന്നിലാണ് ഈ തടസ്സം ഉണ്ടായിരിക്കുന്നത്.

വിമാനയാത്രയ്ക്ക് എത്തുന്നവർ അധിക സമയം കരുതണമെന്നും അനാവശ്യ റോഡ് യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്. യാത്ര മുടങ്ങാനോ വിമാനം നഷ്ടമാകാനോ സാധ്യതയുള്ളവർ ഉടൻ തന്നെ എയർലൈൻ കമ്പനികളുമായി ബന്ധപ്പെടണമെന്നും പാർക്കിങ് ബുക്കിങ് നടത്തിയവർ റീഫണ്ട് അല്ലെങ്കിൽ ബുക്കിങ് മാറ്റം സംബന്ധിച്ച് സേവനദാതാക്കളെ സമീപിക്കണമെന്നും സംഘടന നിർദേശിച്ചു.