ഐശ്വര്യ ലക്ഷ്മി.എസ്സ്.

വേഗത്തിലോടുന്ന കാലം
തിരക്കിട്ട് കടന്നു
പോകുന്ന മനുഷ്യർ
നടുവിൽ പതിയെ മാത്രം
വളർച്ചയെത്തുന്ന
കുറേ ചെടികളും മണ്ണും
ഇടക്ക് ശ്വസിച്ച് മൺമറയുന്ന
കുറച്ച് അതിഥികൾ
ഇടയിൽ ദേശത്തിൻ്റെ
ജീവരാശി ഒഴുകുന്ന സായാഹ്നങ്ങൾ
നിശ്ചലതയുടെ അജ്ഞതയെ
മറച്ച് പരക്കം പായുന്ന
പക്ഷികൂട്ടങ്ങൾ
മണ്ണിൽ അദൃശ്യമായൊരു
ചിത്രം വരച്ച് തിര
മനോനില തെറ്റിയവയാകട്ടെ
കടൽപ്പാറകളിൽ അലതല്ലുന്നു
അട്ടിമറിക്കാനാവാത്ത
ഒരു വ്യൂഹവുമായി
ആകാശം അവിടെ സന്ധി
സംഭാഷണത്തിലും
സമാധാനത്തിൻ്റെ
സുവിശേഷങ്ങൾക്ക്
കിടപ്പാടം നഷ്ടപ്പെട്ടപ്പോൾ
എല്ലാം പെറുക്കി
മാറാപ്പിലാക്കി
അയാളൊരു യാത്രക്കിറങ്ങി
ഒരോണക്കാലത്തിലേക്ക്

ഐശ്വര്യ ലക്ഷ്മി.എസ്സ്.:- സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസ്സിൽ സിസ്റ്റം എൻജിനീയർ ആയി ജോലി ചെയ്യുന്നു. മലയാളം യു കെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരേതനായ ശശികൈമളുടെ ടെയും ഇന്ദുകുമാരിയുടെയും മകളും തൃശ്ശൂർ കുന്നത്തേരി രഞ്ജിത്തിൻ്റെ ഭാര്യയുമാണ്. ഇമെയിൽ: [email protected]

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ