ആലപ്പുഴ: 72-ാമത് നെഹ്റുട്രോഫി വള്ളംകളിക്ക് ഇന്ന് ആലപ്പുഴ പുന്നമടക്കായലിൽ തുടക്കമാകും. ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പങ്കെടുക്കുന്ന വള്ളങ്ങളുടെ മാസ്ഡ്രില്ലും തുടർന്ന് ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും നടക്കും. 22 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം രാവിലെ 11ന് ആരംഭിക്കും.

വള്ളംകളിയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്ന് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും നേരത്തെ നിശ്ചയിച്ച സമയക്രമത്തിൽ തന്നെ പരീക്ഷകൾ നടക്കുമെന്നും അധികൃതർ അറിയിച്ചു. നഗരത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാവിലെ ഒൻപത് മുതൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് ആറുവരെ കെ.എസ്.ആർ.ടി.സിബസുകൾ ആലപ്പുഴ നഗരത്തിലെ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കില്ല. വള്ളംകളി കാണാനെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മത്സരത്തോടനുബന്ധിച്ച് നഗരത്തിലും പുന്നമടയിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.