സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിനുള്ള കാത്തിരിപ്പ് വീണ്ടും നീളുന്നു. ബാക്ക്ലോഗ് ഒഴിവാക്കി അപേക്ഷകർക്ക് സമയബന്ധിതമായി ടെസ്റ്റ് സ്ലോട്ടുകൾ അനുവദിക്കാൻ മോട്ടോർ വാഹന വകുപ്പ് (എംവിഡി) പ്രത്യേക സർക്കുലർ പുറത്തിറക്കിയിട്ടും പല ജില്ലകളിലും 15 ദിവസം മുതൽ രണ്ട് മാസത്തിലേറെ വരെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്.
ലേണേഴ്സ് ടെസ്റ്റ് വിജയിച്ചവർക്കുപോലും ഡ്രൈവിങ് ടെസ്റ്റിനുള്ള തീയതി ലഭിക്കാൻ വലിയ കാലതാമസം നേരിടുന്നതായി പരാതിയുണ്ട്. പുതിയ നിർദേശങ്ങൾ പൂർണമായി നടപ്പാക്കുന്നതിൽ ഉണ്ടായ വൈകല്യമാണ് ബാക്ക്ലോഗ് തുടരാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്നാണ് വിലയിരുത്തൽ.
ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ എംവിഡി വിവിധ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിലെ കാത്തിരിപ്പ് അപേക്ഷകരെ വലയ്ക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ കൂടുതൽ ടെസ്റ്റ് സ്ലോട്ടുകളും അധിക സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.











Leave a Reply