ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയതായി റിപ്പോർട്ട്. പുസ്തകത്തിൽ ചില എഡിറ്റോറിയൽ മാറ്റങ്ങളും ഭാഗങ്ങൾ ഒഴിവാക്കണമെന്നും പ്രസാധകർ ആവശ്യപ്പെട്ടെങ്കിലും ഇതിന് സോണിയ ഗാന്ധി വഴങ്ങിയില്ലെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്നാണ് പ്രസാധകർ പിന്മാറിയത്.

നവംബർ 10ന് ആത്മകഥ പുറത്തിറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. യുഎസ് ആസ്ഥാനമായ പെൻഗ്വിൻ റാൻഡം ഹൗസിന്റെ ഭാഗമായ ആൽഫ്രഡ് എ. നോഫ് ആണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇന്ത്യയിലെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ എഡിറ്റോറിയൽ അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയ സാഹചര്യത്തിൽ, പ്രമുഖ പ്രസാധകരായ ഹാർപ്പർ കോളിൻസ് സോണിയ ഗാന്ധിയുടെ ആത്മകഥ ഇന്ത്യൻ വിപണിയിൽ എത്തിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തിജീവിതത്തെയും ഉൾക്കൊള്ളുന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം സംബന്ധിച്ച തുടർനീക്കങ്ങൾ ശ്രദ്ധേയമാകും.