കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു. ഗ്രാമീണ മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങളും ഉയർന്ന വേതനവും ഉറപ്പാക്കി തൊഴിലാളികൾക്ക് സ്വന്തം നാട്ടിൽ തന്നെ ജോലി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ജില്ലാതല വിവരശേഖരണവും ഇതിനായി പൂർത്തിയാക്കിയിട്ടുണ്ട്.

ബംഗാളിൽ നിന്ന് വലിയ തോതിൽ തൊഴിലാളികൾ മടങ്ങിയാൽ കേരളത്തിലെ നിർമാണമേഖല, ഹോട്ടൽ–റസ്റ്റോറന്റ് മേഖല, ഫാക്ടറികൾ തുടങ്ങിയ മേഖലകൾക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. മുൻപ് തിരഞ്ഞെടുപ്പ് കാലത്ത് തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയപ്പോൾ കേരളത്തിൽ കടുത്ത തൊഴിലാളിക്ഷാമം അനുഭവപ്പെട്ടിരുന്നു. സംസ്ഥാനത്തെ സാമ്പത്തിക പ്രവർത്തനങ്ങളിലും ഉപഭോക്തൃ വിപണിയിലും ഇതരസംസ്ഥാന തൊഴിലാളികളുടെ പങ്ക് നിർണായകമാണെന്നാണ് വിലയിരുത്തൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിൽ ലക്ഷക്കണക്കിന് ബംഗാൾ സ്വദേശികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. തൊഴിൽ കാർഡുകൾ, തൊഴിൽ ഉറപ്പ് പദ്ധതികൾ, ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകി കൂടുതൽ പേരെ മടക്കിക്കൊണ്ടുവരാനാണ് ബംഗാൾ സർക്കാരിന്റെ ശ്രമം. വ്യവസായ വികസനവും പുതിയ തൊഴിൽ അവസരങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു.