കൊച്ചി: മെസ്സിയുടെ പേരുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ആന്റോ അഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്. കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഉടൻ റിപ്പോർട്ട് നൽകും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), കസ്റ്റംസ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) എന്നിവയ്ക്കാണ് റിപ്പോർട്ട് നൽകുന്നത്.
റെയ്ഡിൽ കണ്ടെത്തിയ തെളിവുകളും രേഖകളും ഉൾപ്പെടെയുള്ള വിവരങ്ങളാണ് എസ്ഐടി കേന്ദ്ര ഏജൻസികൾക്ക് കൈമാറുക. ഓരോ ഏജൻസിയുടെയും അധികാരപരിധിയിൽ വരുന്ന വിഷയങ്ങളിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് റിപ്പോർട്ട് നൽകുന്നത്. ഫെമ ചട്ടലംഘനം, ഹവാല ഇടപാട്, വിദേശത്തേക്കുള്ള പണം കൈമാറ്റം, ബെനാമി ഇടപാടുകൾ തുടങ്ങിയവ സംബന്ധിച്ചാണ് അന്വേഷണം ആവശ്യപ്പെടുക.
റെയ്ഡിനിടെ ഡോളർ ഉൾപ്പെടെയുള്ള വിദേശ കറൻസികളും കണ്ടെത്തിയിരുന്നു. ഇലക്ട്രോണിക്, ഡിജിറ്റൽ ഉപകരണങ്ങളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവയുൾപ്പെടെയുള്ള തൊണ്ടിമുതലുകൾ ഇന്നലെ കോടതിയിൽ ഹാജരാക്കി.











Leave a Reply