ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഇംഗ്ലണ്ടിൽ പുതിയ സഹായപദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ആൻഡി ബേൺഹാം. ‘യുവർ ഫസ്റ്റ് ഹോം’ എന്ന പദ്ധതിയിലൂടെ പുതിയ വീടുകൾ വാങ്ങുന്നവർക്ക് 20 ശതമാനം ഇക്വിറ്റി വായ്പ ലഭ്യമാക്കും. കുടുംബസഹായമില്ലാതെ സ്വന്തം വരുമാനത്തെ ആശ്രയിച്ച് വീട് സ്വന്തമാക്കാൻ ശ്രമിക്കുന്നവരെയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുറഞ്ഞത് 2.5 ശതമാനം മാത്രം നിക്ഷേപം മതിയാകുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ പലിശരഹിത വായ്പയും ലഭിക്കും. ഉയർന്ന വരുമാനക്കാരെയും വലിയ നിക്ഷേപസമ്പാദ്യമുള്ളവരെയും പദ്ധതിയിൽ നിന്ന് ഒഴിവാക്കാൻ വരുമാനപരിധിയും നിക്ഷേപപരിധിയും നിശ്ചയിക്കും. വീടുകളുടെ വിലയ്ക്കും പരിധി ഏർപ്പെടുത്തി സാധാരണ കുടുംബങ്ങൾക്ക് പ്രയോജനം ലഭ്യമാക്കാനാണ് സർക്കാർ നീക്കം.

അതേസമയം ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്ന വീടുകൾ പ്രാദേശിക ഭരണകൂടങ്ങൾ ഏറ്റെടുത്ത് ഉപയോഗത്തിലാക്കുന്നതിനുള്ള അധികാരവും വിപുലീകരിക്കുമെന്ന് ബേൺഹാം അറിയിച്ചു. നിലവിൽ രണ്ടുവർഷമായി ഒഴിഞ്ഞുകിടക്കേണ്ട വീടുകൾക്ക് പകരം ആറുമാസമായി ഉപയോഗിക്കാത്ത വീടുകളെയും നടപടിക്കായി പരിഗണിക്കാനാണ് തീരുമാനം. ഭവനക്ഷാമം കുറയ്ക്കുന്നതിനും കൂടുതൽ കുടുംബങ്ങൾക്ക് താമസസൗകര്യം ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനങ്ങൾ.