ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിൽ സഹപ്രവർത്തകയായ നേഴ്‌സിനെ കൊലപ്പെടുത്തി നാലു പവന്റെ താലിമാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. ശരവണൻ (23) ആണ് പിടിയിലായത്. തിരുപ്പൂർ ജില്ലയിലെ പള്ളഗൗണ്ടംപാളയത്തെ സ്വകാര്യ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന രാമനാഥപുരം സ്വദേശിനി ഉത്തിരയെ (26) ഈ മാസം 15നാണ് കാണാതായത്. തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. അന്വേഷണം പുരോഗമിക്കുന്നതിനിടെ 17ന് പെരുന്തുറൈ വിജയമംഗലം ടോൾഗേറ്റിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകത്തിന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് സഹപ്രവർത്തകനായ ശരവണനാണ് പ്രതിയെന്ന് വ്യക്തമായത്.

ആഭരണങ്ങൾ കവർച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെ യുവതിയെ ഇരുചക്രവാഹനത്തിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം താലിമാല കവർന്നെന്നാണ് പൊലീസിന്റെ വിശദീകരണം. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കണ്ടെടുത്തതായും പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായും ഈറോഡ് ജില്ലാ പൊലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകളും ശക്തമായി. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പരാജയമാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആരോപിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന അക്രമസംഭവങ്ങളും കേന്ദ്ര ഏജൻസികൾ നടത്തുന്ന ലഹരിമരുന്ന് വേട്ടകളും ക്രമസമാധാനപാലനത്തിലെ വീഴ്ചകളാണ് വ്യക്തമാക്കുന്നതെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ അനാസ്ഥ കാരണം ജീവനുകൾ നഷ്ടപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലഹരിവിരുദ്ധ പ്രചാരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും വിജയ്‌യുടെ മുൻ ലഹരിവിരുദ്ധ സന്ദേശത്തെ പരാമർശിച്ച് സ്റ്റാലിൻ ആവശ്യപ്പെട്ടു. സംഭവം സംസ്ഥാനത്തെ രാഷ്ട്രീയ പോരാട്ടത്തിന് പുതിയ മാനം നൽകിയിരിക്കുകയാണ്.