തിരുവനന്തപുരം: നേതാക്കൾക്കെതിരായ ലൈംഗിക പീഡന പരാതികൾ പാർട്ടി യോഗങ്ങളിൽ ചർച്ച ചെയ്യാതെ ആഭ്യന്തര പരാതി പരിഹാര സമിതികളിലൂടെ കൈകാര്യം ചെയ്യാൻ സിപിഎം. ഇതിനായി പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റികൾക്ക് (ഐസിസി) പ്രവർത്തനരേഖ തയാറാക്കി. സംസ്ഥാനതലത്തിൽ ടി.എൻ. സീമയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയും രൂപീകരിച്ചു. പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും ഐസിസികൾ നിലവിൽ വരും.

നേതാക്കൾക്കെതിരായ പരാതികൾ അന്വേഷിക്കേണ്ടത് തൊട്ടടുത്ത ഉയർന്ന ഘടകത്തിലെ ഐസിസിയായിരിക്കും. പരാതികൾ പരിശോധിച്ച് ആവശ്യമായ നടപടികൾ നിർദേശിക്കുന്ന ചുമതല സമിതിക്കായിരിക്കും. അന്വേഷണത്തിനു ശേഷം കണ്ടെത്തലുകൾ ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളെ അറിയിക്കും. പരാതികൾ കൈകാര്യം ചെയ്യുന്നതിൽ ഐസിസികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന നിർദേശം സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയാണ് മുന്നോട്ടുവച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരാതികളിൽ ഐസിസി നൽകുന്ന തീരുമാനം അന്തിമമായിരിക്കുമെന്നും പാർട്ടി വേദികളിൽ ഇത്തരം പരാതികൾ ചർച്ച ചെയ്യില്ലെന്നും പ്രവർത്തനരേഖ വ്യക്തമാക്കുന്നു. നേതാക്കൾക്കെതിരായ പരാതികൾ രഹസ്യമായി കൈകാര്യം ചെയ്യുന്നതിനൊപ്പം ആഭ്യന്തര പരാതി പരിഹാര സംവിധാനത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. പരാതികളിൽ സ്വീകരിക്കുന്ന നടപടികളും അന്വേഷണത്തിന്റെ രീതിയും സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ നടപ്പാക്കും.