ലണ്ടൻ : യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കാൻ Theyyam Events UK അവതരിപ്പിക്കുന്ന മെഗാ കേരളോത്സവം 2K26 ഒക്ടോബർ 31 ശനിയാഴ്ച ലൗട്ടണിലെ Loughton Grand Marquee, IG10 3TQ യിൽ അരങ്ങേറും. ഉച്ചയ്ക്ക് 2 മണിക്ക് ഗേറ്റ് തുറക്കുന്ന പരിപാടി യുകെയിലെ ഏറ്റവും വലിയ മലയാളി സാംസ്കാരിക ഒത്തുചേരലായി മാറും എന്ന് സംഘാടകർ അറിയിച്ചു.
ആനന്ദ് ടിവി ഡയറക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന കേരളോത്സവത്തിൽ മുഖ്യാതിഥിയായി പ്രശസ്ത സിനിമാ താരം ശ്രുതി ലക്ഷ്മി പങ്കെടുക്കും. UK യിലെ മലയാളികൾ നേരിട്ട് പങ്കെടുക്കുന്ന ഈ മഹോത്സവം കേരളത്തിന്റെ തനത് കലാരൂപങ്ങളെയും ആധുനിക വിനോദങ്ങളെയും ഒരേ വേദിയിൽ സംഗമിപ്പിക്കുന്നു.
കേരളത്തിന്റെ അഭിമാനമായ തെയ്യം മുതൽ കഥകളി, മോഹിനിയാട്ടം, ചെണ്ട മേളം ബാൻഡ് ഫ്യൂഷൻ, വയലിൻ ഫ്യൂഷൻ വരെ നീളുന്ന കലാവിരുന്നാണ് പ്രധാന ആകർഷണം. Riya Rose & Radiant Vibez അവതരിപ്പിക്കുന്ന തെയ്യം ലൈവ് ഷോ യുകെയിൽ ആദ്യമായി ഇത്ര വലിയ തോതിൽ അരങ്ങേറുന്ന അപൂർവ കാഴ്ചയായിരിക്കും. തെയ്യത്തിന്റെ ശക്തിയും ഭക്തിയും നേരിട്ട് അനുഭവിക്കാൻ അവസരം.

വയലിനിസ്റ്റ് അക്ഷയ് കുമാർ PG യുടെ വയലിൻ ഫ്യൂഷൻ, eternal ലണ്ടൻ ഉം Desi Dance Company യും lasyalaya ടീമും ചേർന്ന് അവതരിപ്പിക്കുന്ന ഊർജ്ജസ്വലമായ നൃത്തം, Vadya Liverpool ന്റെ മേളം ഫ്യൂഷൻ, Mudra London ന്റെ കഥകളി, മോഹിനിയാട്ടം, Vibrantz London അവതരിപ്പിക്കുന്ന FattyMan, DJ ABS ന്റെ ഡിജെ നൈറ്റ്, ഗോപിക ഗോപിനാഥിന്റെ നൃത്ത പരിപാടി എന്നിവയും മേളയെ ധന്യമാക്കും.
കേരളത്തിന്റെ രുചി വിഭവങ്ങളുമായി ഫുഡ് സ്റ്റാളുകൾ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ, കേരളീയ വസ്ത്ര-ആഭരണ സ്റ്റാളുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. യുകെയിലെ എല്ലാ മലയാളി കുടുംബങ്ങൾക്കും ഒത്തുചേരാനുള്ള വേദിയായി കേരളോത്സവം മാറും. ടിക്കറ്റുകൾ പരിമിതമാണ്, മുൻകൂട്ടി ബുക്ക് ചെയ്യാൻ സംഘാടകർ അഭ്യർത്ഥിച്ചു.











Leave a Reply