ലണ്ടൻ: ലണ്ടൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം സംഘടിപ്പിച്ച ദീപാവലി ആഘോഷം ഭക്തിനിർഭരമായി നടന്നു. മോഹൻജി ഫൗണ്ടേഷൻ യുകെയുടെ സഹകരണത്തോടെ ഒക്ടോബർ 31 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ വെസ്റ്റ് തോർന്റൺ കമ്മ്യൂണിറ്റി സെന്റർ, തോർന്റൺ ഹീത്തിൽ ആണ് ആഘോഷം നടന്നത്.

മിത്രസേവയുടെ നേതൃത്വത്തിൽ നാമസങ്കീർത്തന ഭജൻസ്, ദീപക്കാഴ്ച, ദീപാരാധന, അന്നദാനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. ശ്രീ ഗുരുവായൂരപ്പന്റെയും ലക്ഷ്മി ദേവിയുടെയും സാന്നിധ്യത്തിൽ ദീപപ്രഭയിൽ തിളങ്ങിയ വേദി നിരവധി ഭക്തർക്ക് ദീപാവലിയുടെ ഐശ്വര്യവും ആത്മീയ അനുഭൂതിയും പകർന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടനിലെ മലയാളി സമൂഹം ഉൾപ്പെടെ നൂറുകണക്കിന് ഭക്തർ പരിപാടിയിൽ പങ്കെടുത്തു.