വെയ്ക് ഫീൽഡ് : കേരളപ്പിറവിയുടെ 70-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി യുകെയിലെ പ്രമുഖ മലയാളി സംഘടനയായ വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ കേരളത്തിന്റെ തനതായ കലകളെയും രുചി വൈഭവങ്ങളെയും കോർത്തിണക്കി സംഘടിപ്പിച്ച കേരള പിറവി വൈവിധ്യമാർന്ന ആഘോഷ പരിപാടികളാൽ ശ്രദ്ധ ആകർഷിച്ചു. 2007 -ൽ പ്രവർത്തനമാരംഭിച്ച വെസ്റ്റ് യോർക്ക്ഷെയർ മലയാളി അസോസിയേഷൻ യുകെയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നാണ് .

വെയ്ക്ക് ഫീൽഡിലെ ഔഡ് വുഡ് വർക്ക് മെൻസ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ അംഗങ്ങൾ കേരള തനിമ വിളിച്ചോതുന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
കേരള സംസ്കാരം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഫാഷൻ ഷോ, കേരളത്തിന്റെ ചരിത്രവും സംസ്കാരവും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ ക്വിസ് മത്സരവും, തിരുവാതിരയും മറ്റ് കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായ കേരളപ്പിറവി ആഘോഷങ്ങളിൽ പ്രസിഡൻറ് ജോജി തോമസ് സ്വാഗതം ആശംസിക്കുകയും കേരള പിറവി സന്ദേശം നൽകുകയും ചെയ്തു. സെക്രട്ടറി മാൻസൺ വർഗീസ് കൃതജ്ഞതാ പ്രസംഗം നടത്തി.














Leave a Reply