എടത്വ: കുട്ടനാടിന്റെ ചരിത്രത്തിലെ തങ്കലിപികളില്‍ പ്രഥമസ്ഥാനം അലങ്കരിച്ച് ലോകത്തിന്റെ നാനാതുറകളില്‍ അനേകം പ്രതിഭകളെ സമ്മാനിച്ച എടത്വായുടെ വിദ്യാലയ മുത്തശ്ശി സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 125 ാം വയസ്സിലേക്ക്.

വര്‍ണ്ണാഭവും സാംസ്‌കാരിക തനിമയും നിലനിര്‍ത്തി ഉജ്ജ്വലമായി സ്‌കൂളിനെ ആദരിക്കാനുള്ള തയ്യാറെടുപ്പിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും. കലാസന്ധ്യ, മികച്ച പ്രതിഭകളെ ആദരിക്കല്‍, സാഹിത്യ സദസ്സ്, കായിക മത്സരങ്ങള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, നിര്‍ധനര്‍ക്ക് സ്വന്തം ഭവനങ്ങള്‍, കാര്‍ഷിക സെമിനാറും പ്രദര്‍ശനവും, എടത്വായുടെയും സ്‌കൂളിന്റെയും 125 വര്‍ഷത്തെ ചരിത്ര ഫോട്ടോ പ്രദര്‍ശനം, സമ്പൂര്‍ണ്ണ ഡോക്യുമെന്ററി ഫിലിം, തുടങ്ങി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മാനേജര്‍ ഫാ. മാത്യു ചൂരവടി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ആന്റണി മാത്യൂ, പ്രധാന അധ്യാപകന്‍ തോമസുകുട്ടി മാത്യൂ, പിറ്റിഎ പ്രസിഡന്റ് സേവ്യര്‍ മാത്യൂ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ കട്ടപ്പുറം, സില്‍ജോ സി. കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

കണ്‍വീനര്‍മാരും, ജോയന്റ് കണ്‍വീനര്‍മാരും, സബ് കമ്മറ്റി ഭാരവാഹികളുമായി 125 അംഗങ്ങളുടെ വിപുലമായ കമ്മറ്റിയാണ് പ്രവര്‍ത്തിക്കുക. കമ്മറ്റി ഭാരവാഹികളായി ജനറല്‍ കമ്മറ്റി ചെയര്‍മാന്‍ ജയ്‌സപ്പന്‍ മത്തായി, മീഡിയ കമ്മറ്റി ചെയര്‍മാന്‍ അലക്‌സ് മഞ്ഞുമ്മേല്‍, ഡിസിപ്ലിന്‍ കമ്മറ്റി ചെയര്‍മാന്‍ കെ.എം. മാത്യൂ, വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ റോജിമോന്‍ കറുകയില്‍, പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ തോമസ് വി.റ്റി., റിസപ്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ണമ്പള്ളി, ഫുഡ് കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് ജോസഫ് മുണ്ടകത്തില്‍, സ്മരണിക കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, കായിക കമ്മറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് ദേവസ്യ, കലാ സാംസ്‌കാരിക കമ്മറ്റി ചെയര്‍മാന്‍ ജോസ്‌ലറ്റ് ജോസഫ്, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ മാത്യു ജോസഫ്, ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ കോശി കുര്യന്‍ മാലിയില്‍, കണ്‍ട്രക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ്ജുകുട്ടി പീഠികപറമ്പില്‍. എന്നിവരെ തെരഞ്ഞെടുത്തു.