വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. സെനറ്റിലും ജനപ്രതിനിധിസഭയിലും ഭൂരിപക്ഷം നേടി ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം സ്വന്തമാക്കി. ഇറാനുമായുള്ള യുദ്ധവും രാജ്യത്തെ വിലക്കയറ്റവും ട്രംപ് ഭരണകൂടത്തോടുള്ള ജനങ്ങളുടെ അതൃപ്തിയുമാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരിച്ചടിക്ക് പ്രധാന കാരണങ്ങളെന്നാണ് വിലയിരുത്തൽ. തോൽവിയുടെ പ്രധാന കാരണം ഇറാൻ യുദ്ധമാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. യുദ്ധം അവസാനിപ്പിക്കണമെന്ന മുൻ നിർദേശം ശരിയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് 54 സീറ്റും റിപ്പബ്ലിക്കൻമാർക്ക് 44 സീറ്റുമാണ് ലഭിച്ചത്. അലാസ്ക, മിസിസിപ്പി എന്നിവിടങ്ങളിലെ ഫലങ്ങൾ കൂടി വരാനുണ്ട്. 435 അംഗ ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം ഉറപ്പിച്ചു. കൻസസ്, ടെക്സസ്, സൗത്ത് കരോലിന തുടങ്ങിയ റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിൽ നേടിയ വിജയമാണ് ഡെമോക്രാറ്റുകളുടെ മുന്നേറ്റത്തിൽ നിർണായകമായത്. വോട്ടെണ്ണൽ പൂർത്തിയാകാത്തതിനാൽ ജനപ്രതിനിധിസഭയിലെ അന്തിമ സീറ്റുനിലയിൽ മാറ്റമുണ്ടാകാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമേരിക്കൻ ജനത യുദ്ധത്തോട് ‘നോ’ പറഞ്ഞതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പ്രതികരിച്ചു. എന്നാൽ വിലക്കയറ്റവും സർക്കാരിലെ അഴിമതിയുമാണ് വോട്ടർമാരെ കൂടുതൽ സ്വാധീനിച്ചതെന്നും സർവേകൾ സൂചിപ്പിക്കുന്നു. എബിസി ന്യൂസ് വോട്ടെടുപ്പ് സർവേയിൽ 34 ശതമാനം പേർ ഇറാൻ യുദ്ധം വോട്ട് ചെയ്യുന്നതിൽ നിർണായകമായെന്ന് പറഞ്ഞപ്പോൾ 49 ശതമാനം പേർ ജീവിതച്ചെലവും 54 ശതമാനം പേർ സർക്കാർ അഴിമതിയും പ്രധാന ഘടകങ്ങളായി ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ നിയന്ത്രണം നഷ്ടമായതോടെ ട്രംപിന്റെ ഭരണനയങ്ങൾക്കും ഇറാനുമായുള്ള യുദ്ധത്തിനും മേൽ ഡെമോക്രാറ്റുകളുടെ പരിശോധനയും നിയന്ത്രണവും ശക്തമാകുമെന്നാണ് വിലയിരുത്തൽ.