മാവേലിക്കര: കേരളത്തെ നടുക്കി രണ്ടുവയസ്സുകാരിയുടെ ദാരുണ കൊലപാതകം. മാവേലിക്കരയിൽ രണ്ടുവയസ്സുകാരിയായ മകളെ തറയിലടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം ഗുവാഹത്തി സ്വദേശിയായ പരിതോഷ് മണ്ഡൽ (27) ആണ് പിടിയിലായത്. മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയുമായി വഴക്കിട്ടതിനു പിന്നാലെയാണ് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.

ഭാര്യ റൊണ്ട് വാലിയുമായി തർക്കത്തിലേർപ്പെട്ട പരിതോഷ്, വഴക്ക് രൂക്ഷമായതോടെ അവരുടെ കൈയിലിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി മുറിക്കുള്ളിലേക്ക് കൊണ്ടുപോയി. തുടർന്ന് കുട്ടിയെ തറയിലേക്ക് വലിച്ചെറിയുകയും മുഖം പിടിച്ച് തറയിൽ ഇടിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ മരിച്ച നിലയിലാണ് മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ ശരീരത്തിലെ മുറിവുകളും ക്ഷതങ്ങളും ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാങ്കാംകുഴി ജംക്‌ഷന് സമീപമുള്ള വീട്ടിൽ കഴിഞ്ഞ 15 ദിവസമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ദമ്പതികൾ. ഇവർക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്. മേസ്തിരിപ്പണിക്കാരനായ പരിതോഷ് മണ്ഡലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മദ്യലഹരിയിൽ ഭാര്യയുമായുണ്ടായ തർക്കം പിഞ്ചുകുഞ്ഞിന്റെ ജീവനെടുക്കുന്ന ക്രൂരതയിലേക്ക് നയിച്ചതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.