ഷൈമോൻ തോട്ടുങ്കൽ
സ്കൻതോർപ്പ്; വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും തിരിനാളങ്ങൾ കലകളിലൂടെ വരുംതലമുറയിലേക്ക് പകർന്നുനൽകിക്കൊണ്ട് നടന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഒൻപതാമത് ബൈബിൾ കലോത്സവം സ്കൻതോർപ്പിലെ ഫ്രെഡറിക് ഗൗ സ്കൂളിൽ ഭക്തിനിർഭരവും ആവേശകരവുമായി പരിസമാപിച്ചു ,രാവിലെ മുതൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 121 പോയിന്റുമായി പ്രെസ്റ്റൻ റീജിയൻ ഒന്നാം സ്ഥാനവും , 112 പോയിന്റുമായി ബ്രിസ്റ്റോൾ -കാർഡിഫ് റീജിയനും ,105 പോയിന്റുമായി മാഞ്ചെസ്റ്റെർ റീജിയനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി . ഇടവക /മിഷൻ തലങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയത് പ്രെസ്റ്റൻ സെന്റ് അൽഫോൻസാ ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ ആണ് ദൈവവചനത്തെ കലകളിലൂടെ ആരാധിക്കുകയും രൂപതയുടെ എല്ലാ തലങ്ങളിലും വചനവെളിച്ചം പകരുകയും ചെയ്യുന്ന ഈ മഹോത്സവത്തിൽ, കഴിഞ്ഞ ഒരു മാസത്തിലേറെയായി രൂപതയുടെ പന്ത്രണ്ട് റീജിയനുകളിൽ നിന്നായിഇടവക /മിഷൻ /പ്രൊപ്പോസഡ് മിഷൻ തലങ്ങളിൽ തുടങ്ങി റീജിയണൽ തലങ്ങളിൽ വിജയികളായ ആയിരത്തി അഞ്ഞൂറോളം പ്രതിഭകൾ ആണ് പതിനാല് വേദികളിലായി തങ്ങളുടെ കലാവിരുത് തെളിയിച്ചു കൊണ്ട് നടന്ന മല്സരങ്ങളിൽ പങ്കാളികൾ ആയത് .
രാവിലെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നടത്തിയ വിശുദ്ധ ഗ്രന്ഥ പ്രതിഷ്ഠയോടെയാണ് കലോത്സവത്തിന് തുടക്കമായത്. തുടർന്ന് നടന്ന ഉത്ഘാടന പ്രസംഗത്തിൽ ദൈവ വചനം രൂപതയുടെ എല്ലാ തലങ്ങളിലും ആഘോഷിക്കപ്പെടുന്ന സമയമാണ് ബൈബിൾ കലോത്സവമെന്നും ദൈവ വചനത്തെ കലകളിലൂടെ ആരാധിക്കുന്ന ഈ സമയം വിശ്വാസവും പാരമ്പര്യവും തലമുറകളിലേക്ക് കൈമാറുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നതെന്നും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു .
കയ്യടി നേടി സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷൻ ഹൾ ആൻഡ് സ്കൻതോർപ്പ്
തുടർച്ചയായി നാലാം തവണയാണ് സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷൻ ഹൾ ആൻഡ് സ്കൻതോർപ്പിന്റെ ആതിഥേയത്വത്തിൽ രൂപതാ ബൈബിൾ കലോത്സവം അരങ്ങേറുന്നത് , പ്രതികൂല കാലാവസ്ഥയിലും പാർക്കിങ് മുതൽ അവസാനവട്ട ക്ലീനിങ് വരെ ഉള്ള എല്ലാ പ്രവർത്തനങ്ങളിലും നിശബ്ദമായി ഏറ്റവും ആത്മാർഥതയോടെ രൂപതാ ബൈബിൾ അപ്പോസ്റ്റലേറ്റ് ടീമിനോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന ഈ മിഷനിലെ വോള ന്റി യേഴ്സിന്റെ സേവനങ്ങളും എടുത്തു പറയേണ്ടതാണ് .
പ്രാർത്ഥനയും കലയും ഒത്തുചേർന്ന ഈ സംഗമം, പ്രവാസലോകത്തെ കുരുന്നുകൾക്കും യുവജനങ്ങൾക്കും തങ്ങളുടെ ആത്മീയ വേരുകളെ കൂടുതൽ ആഴത്തിൽ അറിയാനും സ്നേഹിക്കാനും പുത്തൻ ഉണർവേകി. യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ കലോത്സവമായി വിലയിരുത്തപ്പെടുന്ന ഈ സംഗമത്തിലേക്ക് മത്സരാർത്ഥികൾക്കൊപ്പം കുടുംബാംഗങ്ങളും കൂടി ഒത്തുചേർന്നതോടെ, സ്കൻതോർപ്പ് അയ്യായിരത്തിലധികം വിശ്വാസികളുടെ സ്നേഹക്കൂട്ടായ്മയ്ക്കും മഹാകുടുംബ സംഗമത്തിനും സാക്ഷിയായി. , പന്ത്രണ്ടു റീജിയനുകളിലായി നടന്ന കലോത്സവങ്ങളിൽ വിജയികളായ ആയിരത്തി അഞ്ഞൂറോളം പ്രതിഭകളാണ് സ്കൻതോർപ്പ് ഫ്രെഡറിക് ഗൗ സ്കൂളിലെ പതിനാല് വേദികളായി നടന്ന മത്സരങ്ങളിൽ മാറ്റുരച്ചത് . യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ കലോത്സവമായി വിലയിരുത്തപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവത്തിന് മത്സരാർത്ഥികൾക്ക് പിന്തുണ നൽകാനായി അവരുടെ കുടുംബാംഗങ്ങളും ഒന്ന് ചേർന്നതോടെ അയ്യായിരത്തിലധികം വിശ്വാസികളുടെ കുടുംബ സംഗമ വേദി കൂടിയായായി മത്സര നഗരി മാറി. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ .ആന്റണി ചുണ്ടെലിക്കാട്ട് , ചാൻസിലർ റെവ. ഡോ മാത്യു പിണക്കാട് ,,ഫിനാൻസ് ഓഫീസർ ഫാ . ജോ മൂലച്ചേരി വി സി വൈസ് ചാൻസിലർ ഫാ ഫാൻസ്വാ പത്തിൽ , ബൈബിൾ അപോസ്റ്റലേറ്റ് ചെയർമാൻ ഫാ. ജോർജ് എട്ടുപറയിൽ , റെവ ഫാ ജോസഫ് പിണക്കാട്ട് , റെവ ഡോ ജോൺ പുളിന്താനത്ത് , റെവ ഫാ എബിൻ കൊച്ചുപുരയ്ക്കൽ , ബൈബിൾ അപ്പോസ്റ്റലേറ്റ് കോഡിനേറ്റർ ജോൺ കുര്യൻ , ജോയിന്റ് കോഡിനേറ്റർ മാരായ ജിമ്മിച്ചൻ ജോർജ്, മർഫി തോമസ് . പാസ്റ്ററൽ കൌൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു മുരിങ്ങമറ്റത്തിൽ , രൂപതയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള വൈദികർ, ബൈബിൾ അപ്പോസ്റ്റലേറ്റ് കോഡിനേറ്റർമാർ , അല്മായ പ്രതിനിധികൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി .
https://www.youtube.com/watch?v=1aIL3GZCy0I











Leave a Reply