WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെ സ്ലോ ഹിന്ദു ക്ഷേത്രത്തിൽ ആത്മയുടെ (ATHMA) നേതൃത്വത്തിൽ അയ്യപ്പപൂജ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു. കവിയും എഴുത്തുകാരിയും അഭിനേത്രിയുമായ മീര കമലയും നടനും സംവിധായകനുമായ മനോജ് ശിവയും ചേർന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
പുരോഹിതൻ ശ്രീകാന്ത് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ വിനായകപൂജയോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് ഭജന, വിളക്കുപൂജ, പതിനെട്ടാംപടി പൂജ, ദീപാരാധന തുടങ്ങിയ വിശേഷാൽ പൂജാകർമങ്ങൾ നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങുകൾ അയ്യപ്പസ്വാമിയുടെ മംഗളകരമായ ഹരിവരാസനത്തോടെ സമാപിച്ചു.
പ്രശസ്ത ഗായകനും അയ്യപ്പഭക്തനുമായ സദാനന്ദന്റെ നേതൃത്വത്തിലുള്ള തത്വമസി അയ്യപ്പ ഭജൻസ് സംഘം പരമ്പരാഗത അയ്യപ്പഭജനകൾക്ക്‌ .വയലിൻ – ശ്യാം ബാലമുരളി മൃദംഗം – അനന്തു അനിൽകുമാർ
ഹാർമോണിയം – സ്മിത പ്രകാശ് എന്നിവരുടെ  ഭക്തിനിർഭരമായ ഭജനസന്ധ്യ ആഘോഷത്തിന് ആത്മീയ ചൈതന്യവും ഭക്തിനിറവും പകർന്നു.
ആത്മ ഭാരവാഹികൾ സന്തോഷ് നായർ, സ്മിത നായർ, വിവേക്, സിന്ധു നാരായണൻ, സതീഷ് നായർ, അഭിലാഷ് കുമാർ, മനോജ് മാധവൻ, സായി അയ്യർ, സനീഷ്, രമേശ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം നിർവഹിച്ചത്. നിരവധി അയ്യപ്പഭക്തരും കുടുംബാംഗങ്ങളും ചടങ്ങുകളിൽ പങ്കുചേർന്നു.
അയ്യപ്പഭക്തിയും ആത്മീയ ചൈതന്യവും നിറഞ്ഞ ഈ ആഘോഷം യുകെയിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയുടെയും ഭക്തിയുടെയും സേവനമനോഭാവത്തിന്റെയും മനോഹരമായ സംഗമമായി മാറി.
സ്ലോയിലെയും പരിസര പ്രദേശങ്ങളിലെയും അയ്യപ്പഭക്തരുടെ സജീവ പങ്കാളിത്തവും സഹകരണവും പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി.