അപ്പച്ചൻ കണ്ണഞ്ചിറ

രാംസ്ഗേറ്റ്: വിൻസൻഷ്യൻ മിനിസ്ട്രി ഡിവൈൻ യു കെ നയിക്കുന്ന റസിഡൻഷ്യൽ ത്രിദിന ധ്യാനം കെന്റിലെ റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ നടക്കും.

മൂന്നു ദിവസത്തെ താമസിച്ചുള്ള ധ്യാന ശുശ്രുഷകൾക്ക് അഭിഷിക്ത ധ്യാന ഗുരുക്കളായ ഫാ. തോമസ് എട്ടിയിൽ, ഫാ. മാർട്ടിൻ ചിറ്റാടിയിൽ, ഫാ പോൾ പള്ളിച്ചംകുടിയിൽ എന്നിവർ നേതൃത്വം നൽകും.

ശാരീരികവും, മാനസികവും, ആത്മീയവുമായി ഒരുങ്ങി, പരിശുദ്ധാത്മാവിന്റെ കൃപയിൽ പരിശുദ്ധ അമ്മയിൽനിന്ന് മനുഷ്യനായി പിറന്ന ദിവ്യകുമാരനെ പ്രാർത്ഥനാനിർഭരമായ വിനീതഹൃദയത്തോടെ വരവേൽക്കാൻ ഈ ധ്യാനം അവസരമൊരുക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഡിസംബർ 11 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ധ്യാനശുശ്രൂഷകൾ ഡിസംബർ 13 ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ സമാപിക്കും. ധ്യാനാർത്ഥികൾക്കായി വ്യാഴാഴ്ച വൈകുന്നേരം മുതൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്നു ദിവസത്തെ ഭക്ഷണവും താമസവും ഉൾപ്പെടെ രജിസ്ട്രേഷൻ ഫീസ് £75 മാത്രമാണ്.

ക്രിസ്തുമസ് നോമ്പുകാലം അനുഗ്രഹദായകമാക്കുവാൻ ഏവരെയും സസ്നേഹം ധ്യാനശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നു.

Registration : https://www.divineuk.org/residential-retreats
For Contact : +447474787890
Email: [email protected], Website:www.divineuk.org

Venue: Divine Retreat Centre, St. Augustine’s Abbey Ramsgate,
Kent, CT11 9PA