മലപ്പുറം: വ്യാജമായി കെട്ടിച്ചമച്ച പോക്സോ കേസിൽ പ്രതികളായ ദമ്പതിമാരെ മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വെറുതേവിട്ടു. 2025 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് തനിച്ചായിരുന്ന പെൺകുട്ടിയെ പിതാവിന്റെ സുഹൃത്തായ ഒന്നാം പ്രതി വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. വിവരം ഒന്നാം പ്രതിയുടെ ഭാര്യയോട് പറഞ്ഞപ്പോൾ കുട്ടിക്ക് മിഠായി നൽകിയെന്നും സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.

എന്നാൽ വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങളിൽ വിശ്വാസ്യതയില്ലെന്ന് കോടതി കണ്ടെത്തി. പ്രതികളോട് കുട്ടിയുടെ മാതാപിതാക്കൾക്കുണ്ടായിരുന്ന വ്യക്തിവൈരാഗ്യവും കുടുംബങ്ങൾ തമ്മിലുള്ള തർക്കവുമാണ് കേസിന് പിന്നിലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചു. കുട്ടിയുടെ മൊഴികളിൽ അതിശയോക്തിയും പരസ്പരവിരുദ്ധമായ പരാമർശങ്ങളും ഉള്ളതായി കോടതി നിരീക്ഷിച്ചു. മാതാപിതാക്കൾ കുട്ടിയെ ഉപയോഗിച്ച് വ്യാജ പരാതി നൽകിയതാണെന്നും കോടതി വിലയിരുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിജീവിതയുടെ മൊഴികളിൽ സംശയങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അവ കേസിലെ മറ്റ് വസ്തുതകളുമായി ചേർത്തുവച്ച് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി വരുണ്‍ ദമ്പതിമാരെ കുറ്റവിമുക്തരാക്കി ഉത്തരവിട്ടത്. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. എ.പി. ഇസ്മായിൽ ഹാജരായി.