തമിഴ് ഗായിക സുചിത്ര കാര്‍ത്തിക്ക് അടുത്ത വെടി പൊട്ടിച്ചു. അതും സൂപ്പര്‍ താരം ധനുഷിനെതിരേ. ധനുഷും സംഗീതസംവിധായകന്‍ അനിരുദ്ധും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സുചിത്രയുടെ പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞയാഴ്ച ഒരു പാര്‍ട്ടിക്ക് പോയപ്പോഴായിരുന്നു സംഭവമെന്നും താന്‍ കുടിച്ച മദ്യത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത ശേഷം തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് സുചിത്രയുടെ ട്വീറ്റ്. നേരത്തേ സുചിത്ര ട്വീറ്റ് ചെയ്ത ചിത്രങ്ങള്‍ സൃഷ്ടിച്ച വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് പുതിയ വെളിപ്പെടുത്തല്‍.
അതേസമയം, മലയാളി താരം അമലപോളിനെതിരേയും സുചിത്ര രംഗത്തു വന്നിട്ടുണ്ട്. നടിയും ധനുഷും ഒപ്പമുള്ള ചില രഹസ്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന് അവര്‍ ട്വിറ്റ് ചെയ്തിട്ടുണ്ട്. ധനുഷും അമലാ പോളും തമ്മില്‍ അരുതാത്ത ബന്ധമുണ്ട്. ഇതിന്റെ തെളിവുകളും മറ്റും പുറത്തുവിടുമെന്നും വെല്ലുവിളിച്ചിട്ടുണ്ട്. സംവിധായകന്‍ എ.എല്‍. വിജയുമായുള്ള അമലയുടെ വിവാഹബന്ധം പിരിയാന്‍ കാരണം ധനുഷാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞദിവസം ധനുഷ്, തൃഷ, അനിരുദ്ധ്, ആന്‍ഡ്രിയ തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ സുചിത്ര പുറത്തുവിട്ടിരുന്നു. നടിമാര്‍ പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം അടുത്തിടപഴകുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഇവരുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. അതേസമയം, സുചിത്രയ്‌ക്കെതിരേ ഭര്‍ത്താവും മുന്‍നടനുമായ കാര്‍ത്തിക് രംഗത്തെത്തിയിട്ടുണ്ട്. സുചിത്ര ട്വിറ്ററില്‍ ചെയ്യുന്ന കാര്യങ്ങളിലൊന്നും വാസ്തവമില്ലെന്നും, പ്രശ്‌നങ്ങള്‍ വ്യക്തിപരമാണെന്ന് എല്ലാവരും മനസിലാക്കണമെന്നും കാര്‍ത്തിക് കുറിച്ചു.