25 വയസ്സു മാത്രം പ്രായമുള്ള മലയാളി യുവാവിൻറെ ആകസ്മിക നിര്യാണത്തിന്റെ ഞെട്ടലിലാണ് യുകെയിലെ പ്രവാസി മലയാളി സമൂഹം. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന വിനീത് വിജയ് കുമാറാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.

ഫാർമസിസ്റ്റ് ആയ വിനീത് ഒരു ഫാർമസി റിക്രൂട്ട്മെൻറ് സ്ഥാപനത്തിലാണ് ജോലി നോക്കിയിരുന്നത്. വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി വീട്ടിലിരുന്ന് ജോലി ആരംഭിച്ച വിനീതിനെ 11മണിയോടെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. പിന്നീടാണ് മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചത്. മുൻപ് ഹൃദയസംബന്ധമായ അസുഖങ്ങളൊന്നും തന്നെ ഇല്ലായിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പങ്കുവയ്ക്കുന്ന വിവരം. വിനീതിന്റെ മാതാപിതാക്കളായ വിജയകുമാറും ബീനയും വർക്കല സ്വദേശികളാണ്. 1993 മുതൽ വിനീതിന്റെ മാതാപിതാക്കൾ യുകെയിൽ സ്ഥിര താമസക്കാരാണ്. യൂണിവേഴ്സിറ്റി ലക്ചററായ ദീപയാണ് വിനീതിന്റെ സഹോദരി.

  യുകെ മലയാളികളെ കടുത്ത ദുഃഖത്തിലാക്കി ഹാലിഫാക്സിയിൽ മലയാളി ഗൃഹനാഥൻ മരണമടഞ്ഞു . ചാൾസ് ജോസഫിൻെറ വിയോഗം വിശ്വസിക്കാനാവാതെ വെസ്റ്റ് യോർക്ക് ഷെയറിലെ മലയാളി സമൂഹം

വിനീത് വിജയ് കുമാറിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.