ഏറെ കോളികക്കം സൃഷ്ടിച്ച നോയിഡയിലെ ഇരട്ടക്കൊലപാതകം വീണ്ടും വാര്‍ത്തയാകുന്നു. നോയിഡയിലെ ഡോക്ടര്‍ ദമ്പതിമാരായ രാജേഷ് തല്‍വാര്‍, നൂപൂര്‍ തല്‍വാര്‍ എന്നിവരുടെ മകളും വീട്ടുജോലിക്കാരന്‍ ഹേംരാജുമാണ് കൊല്ലപ്പെട്ടത്. 2008ലാണ് 13വയസുണ്ടായിരുന്ന കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്.കേസില്‍ ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിഞ്ഞിരുന്ന ദമ്പതികളുടെ ശിക്ഷ കഴിഞ്ഞ ദിവസം അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് ദമ്പതികളെ വിട്ടയച്ചത്. തല്‍വാര്‍ ദമ്പതികളെ കോടതി വെറുതെ വിട്ടതോടെ ആരുഷിയേയും ഹേംരാജിനെയും കൊന്നത് ആരെന്ന ചോദ്യം ബാക്കിയാവുകയാണ്. കൊലയാളിയാരെന്ന ചോദ്യം ഇന്നും ദുരൂഹമായി തുടരുന്നു.പോലീസ് കുട്ടിയുടെ മാതാപിതാക്കളെ തന്നെ പ്രതികളാക്കിയത് കേസ് അന്വോക്ഷണം മുന്നോട്ട് കൊണ്ടുപോകാന്‍താല്‍പ്പര്യമില്ലാത്തതിനാലാണെന്ന് ആരോപണം അന്നെ ഉയര്‍ന്നിരുന്നു.

സംഭവം ദുരഭിമാനക്കൊലയാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ആരുഷിയും ഹേംരാജും തമ്മിലുള്ള അരുതാത്ത ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് പിതാവും മാതാവും ചേര്‍ന്ന് മകളേയും വീട്ടുജോലിക്കാരനേയും വകവരുത്തിതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ കേസില്‍ ആകെയുണ്ടായിരുന്ന രണ്ട് പ്രതികളെ വെറുതെ വിട്ടതോടെ കൊലപാതകം ചെയ്തത് ആരാണെന്നോ കൊലപാതക കാരണം എന്താണെന്നോ ദുരൂഹമായി തുടരുകയാണ്. ആരുഷിയും ഹേംരാജും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന മൊഴികളാണ് ഒന്നിലധികം ഡോക്ടര്‍മാര്‍ നല്‍കിയിയിരുന്നത്.

ഹേംരാജിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോ. നരേഷ് രാജ് ആണ് ലൈംഗിക ബന്ധം നടന്നിരിക്കാമെന്നതിന്റെ സൂചന ആദ്യം നല്‍കിയത്. ലൈംഗിക ബന്ധം നടക്കുമ്പോളെന്ന പോലെ ഹേംരാജിന്റെ ജനനേന്ദ്രിയം വലുപ്പം വച്ചിരുന്നതായി ഡോ. നരേഷ് വെളിപ്പെടുത്തി. അതിനാല്‍ ലൈംഗിക ബന്ധം നടക്കുന്നതിനിടയിലോ അതിന് തയ്യാറെടുക്കുന്നതിന് തൊട്ടുമുന്‍പോ ആണ് ഹേംരാജ് കൊല്ലപ്പെട്ടതെന്ന് അലഹാബാദ് ഹൈക്കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഡോ. നരേഷ് വെളിപ്പെടുത്തി. അതേസമയം ഇത് എങ്ങനെ മനസിലായെന്ന ചോദ്യത്തിന് തന്റെ ലൈംഗികാനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയുന്നതാണെന്നായിരുന്നു നരേഷിന്റെ വിചിത്രമായ വാദം.കൊല്ലപ്പെട്ട ഇരുവരും തമ്മില്‍ ലൈംഗികബന്ധം നടന്നുവെന്നതിന്റെ സൂചന നല്‍കിയ മറ്റൊരാള്‍ ആരുഷിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോ. സുനില്‍ ദോഹ്‌രയാണ്. ആരുഷിയുടെ വജൈനല്‍ കാവിറ്റിയില്‍ ലൈംഗിക സ്രവങ്ങള്‍ക്ക് സമാനമായ ഒരു വെളുത്ത ദ്രവം കണ്ടെത്തിയിരുന്നതായി ഡോ. സുനില്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ആരുഷിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ കോടതിയില്‍ നല്‍കിയ ആദ്യത്തെ മൂന്ന് മൊഴികളിലോ ഡോ. സുനില്‍ ഇക്കാര്യം പറഞ്ഞിട്ടില്ല. കോടതിയില്‍ നല്‍കിയ നാലാമത്തെ മൊഴിയിലാണ് ഡോ. സുനില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തല്‍വാര്‍ ദമ്പതികള്‍ക്കെതിരെ സി.ബി.ഐ പ്രധാന തെളിവാക്കിയത് ഡോ. സുനിലിന്റെ നാലാമത്തെ മൊഴിയാണ്.

ആരുഷിയും ഹേംരാജും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് മുന്നാമത് ഒരു ഡോക്ടര്‍ കൂടി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഫോസന്‍സിക് വിദഗ്ധനായ ഡോ. മൊഹീന്ദര്‍ സിംഗ് ദഹിയയാണ് അത്. കൊലപാതകം നടന്ന നോയിഡയിലെ അപ്പാര്‍ട്ട്‌മെന്റ് ഡോ. മൊഹീന്ദര്‍ സന്ദര്‍ശിച്ചിരുന്നു. ആരുഷിയുടെ കിടക്കയില്‍ അദ്ദേഹം ഹേംരാജിന്റെ രക്തം കണ്ടെത്തിയിരുന്നു. ഇത് വഴിവിട്ട ബന്ധത്തിന്റെ തെളിവായി ഡോ. മൊഹീന്ദര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പിന്നീട് ഫോറന്‍സിക് പരിശോധനയില്‍ ഈ വാദം തള്ളിപ്പോയി.

Image result for ARUSHI MURDER CASE

അതേസമയം മൂന്ന് ഡോക്ടര്‍മാരുടേയും വാദങ്ങളെ തള്ളിക്കളയുകയാണ് പ്രമുഖ ഗൈനക്കേളജിസ്റ്റ് ഡോ. ഊര്‍മ്മിള ശര്‍മ്മ. ആരുഷിയുടെ വജൈനല്‍ കാവിറ്റിയില്‍ കണ്ടെത്തിയെന്ന് പറയുന്ന വെള്ള ദ്രവം ആര്‍ത്തവമായ പെണ്‍കുട്ടികളില്‍ സാധാരണ കാണാറുള്ളതാണെന്ന് ഡോ. ഊര്‍മ്മിള പറഞ്ഞു. അത് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്നതാണ്. ഹേംരാജിന്റെ ജനനേന്ദ്രിയത്തിന്റെ വലുപ്പം വര്‍ധിച്ചത് മൃതദേഹം അഴുകാന്‍ തുടങ്ങിയതിനാലാണെന്നും അത് ലൈംഗികബന്ധത്തിന്റെ തെളിവല്ലെന്നും ഡോ. ഊര്‍മ്മിള പറഞ്ഞു.ഏതായാലും നാലുവര്‍ഷത്തോളമായി ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തല്‍വാര്‍ ദമ്പതികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഇപ്പോള്‍ നീതിയുടെ വിജയം ആഘോഷിക്കാമെങ്കിലും യഥാർത്ഥ കൊലയാളി ആരെന്ന ചോദ്യം ഇനിയും ബാക്കി നില്‍കുകയാണ്‌