കടലില്‍ കുടുങ്ങിയത് രണ്ടുമാസം, 28 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ മരിച്ചു. രണ്ട് മാസമാണ് ഇവര്‍ കപ്പലില്‍ ഭക്ഷണം കിട്ടാതെ കിടന്നത്. 382 പേരെ ബംഗ്ലാദേശ് തീര രക്ഷാസേന രക്ഷപ്പെടുത്തി. കൊറോണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മലേഷ്യന്‍ തീരത്തേക്ക് കപ്പല്‍ അടുപ്പിക്കാന്‍ സാധിച്ചില്ല.

തുടര്‍ന്ന് രണ്ട് മാസമായി കപ്പല്‍ കടലില്‍ കുടുങ്ങി കിടന്നു. 382 അഭയാര്‍ഥികളേയും അയല്‍രാജ്യമായ മ്യാന്‍മറിലേക്ക് അയക്കാമെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍ എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ ബംഗ്ലാദേശില്‍ നിന്ന് യാത്ര തിരിച്ചവരാണോ അതോ മ്യാന്‍മറില്‍ നിന്ന് പോയവരാണോ എന്ന കാര്യം വ്യക്തമല്ല.

ഇവരെ തെക്‌നാഫിനു സമീപത്തെ കടല്‍ത്തീരത്ത് എത്തിച്ചിരിക്കുകയാണ്. ഇവരില്‍ കോവിഡ് വൈറസ് ബാധിതര്‍ ഉണ്ടോ എന്ന സംശയത്തില്‍ ചോദ്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് തീര രക്ഷാ സേന അധികൃതര്‍ പറയുന്നു.