കുറച്ചു നാളുകളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു നടൻ ബാല.വീണ്ടും സിനിമയിലേക്ക് വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. സ്വകാര്യ ജീവിതത്തിലുണ്ടായ പല സംഭവങ്ങളും സിനിമയിൽ നിന്നുള്ള ഇടവേളയ്ക്ക് കാരണമായിട്ടുണ്ട്. ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വിവാഹമോചനവും രണ്ടാമത് ബാല എലിസബത്തിനെ വിവാഹം കഴിച്ചതും എല്ലാം പ്രേക്ഷകർക്ക് അറിയുന്ന കാര്യങ്ങളാണ്.

ആദ്യ വിവാഹമോചനത്തിന് ശേഷം ബാലയെ തളർത്തിയത് കുഞ്ഞ് തന്റെയൊപ്പം ഇല്ലാനുള്ളതാണ്. അമൃതയുമായുള്ള ബന്ധത്തിൽ അവന്തിക എന്നൊരു മകളാണ് ഇവർക്കുണ്ടായിരുന്നത്‌. പാപ്പു എന്ന് വിളിക്കുന്ന മകൾ നിലവിൽ അമൃതയ്ക്ക് ഒപ്പമാണ്.

ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിലൂടെയാണ് ബാല ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുന്നത്. നവാഗതനായ അനൂപ് പന്തളം നിർമ്മിക്കുന്ന ചിത്രത്തിൽ കോമഡി വേഷത്തിലാണ് ബാല എത്തുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകൻ. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ രണ്ടാമത്തെ നിർമാണ സാരംഭമാണിത്. ചിത്രത്തിൽ മനോജ് കെ. ജയൻ, ദിവ്യ പിള്ള, ആത്മീയ രാജൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബർ 25 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ബാല അടക്കമുള്ള താരങ്ങൾ. നിരവധി അഭിമുഖങ്ങളിൽ താരം പങ്കെടുക്കുന്നുണ്ട്. അടുത്തിടെ ആയി പങ്കെടുക്കുന്ന മിക്ക അഭിമുഖങ്ങളിലും ബാല മകളെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ, ജിഞ്ചർ മീഡിയക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ബാല മകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ഒരിക്കൽ തങ്ങളുടെ വീട്ടിൽ കള്ളൻ കയറിയെന്നും താൻ അവരെ ഇടിച്ചിട്ടെന്നും മകൾ ഇത് കണ്ട് പേടിച്ചെന്നുമാണ് ബാല പറയുന്നത്. മകൾക്ക് അത് ഒരു ട്രോമ ആയെന്നും അന്ന് താൻ ഒരു കാര്യം മകൾക്ക് പറഞ്ഞു കൊടുത്തെന്നും ബാല പറയുന്നുണ്ട്,. ബാല പറയുന്നത് ഇങ്ങനെ.

‘ഒരു ദിവസം കള്ളന്മാർ കയറിയിരുന്നു. അവൾ പേടിച്ചു പോയി. ഞാൻ അവരെ പിടിച്ച് ഇടിച്ചു. അവർ ആറ് പേർ ഉണ്ടായിരുന്നു. ഞാൻ ഒറ്റയ്ക്കായിരുന്നു. ഫൈറ്റ് അറിയുന്നത് കൊണ്ട് ഇടിച്ചു. അവൾ അത് കണ്ടു പോയി. അപ്പോൾ അമൃതയും ഉണ്ടായിരുന്നു. അവളും കണ്ടു. ഒച്ചയൊക്കെ എടുത്തു,. അവർ ഓടി പോയി. അത് മകൾക്ക് ഒരു ട്രോമയായി. അതു കഴിഞ്ഞ് ഞാൻ അവളോട് ഒരു കാര്യം പറഞ്ഞു. പേടി ഉണ്ടെങ്കിലും എന്ത് പറയണം, ഡാഡി ഉണ്ട്. ഇന്ന് എന്റെ കൂടെ ഇല്ല എന്റെ മകൾ’ ബാല പറഞ്ഞു.

അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ ബാല മകളോട് തന്റെ പുതിയ സിനിമ ഷഫീഖിന്റെ സന്തോഷം കാണണമെന്ന് പറഞ്ഞിരുന്നു. ജീവിതത്തിൽ എന്ത് കഷ്ടത വന്നാലും ഡാഡി കൂടെയുണ്ട് എന്ന ഉറപ്പും അഭിമുഖത്തിലൂടെ നൽകിയിരുന്നു.