ഇംഗ്ലണ്ടിൽ നടക്കുന്ന ഐബിഎസ് എ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വനിതാ ബ്ലൈൻഡ് ഫുട്ബോൾ ടീം യോഗ്യത നേടി. പത്തു വർഷത്തെ ശ്രമഫലമാണ് ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ ഈ ചരിത്രനേട്ടം കരസ്ഥമാക്കിയിരിക്കുന്നത് . വനിത ബ്ലൈൻഡ്ബോൾ ടീം ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയതോടെ, ഇന്ത്യയിൽ നിന്ന് ആദ്യമായി ഒരു ഫുട്ബോൾ ടീമിനെയോ ഒരു പാര വനിതാ ഫുട്ബോൾ ടീമിനെയോ ലോകകപ്പിനായി പങ്കെടുപ്പിക്കുന്ന നേട്ടം സ്വന്തമാക്കാനും ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷനായി.

ഓഗസ്റ്റ് 12 മുതൽ 21 വരെ ബെർമിംഗ്ഹാമിൽ വച്ചാണ് ടൂർണമെൻറ് നടക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇരുപതോളം ബ്ലൈൻഡ് ഫുട്ബോൾ കളിക്കാരും അഞ്ചു ഗോൾ കീപ്പേഴ്സും പങ്കെടുത്ത ദേശീയ ടീം സെലക്ഷൻ ട്രയൽസിൽ നിന്ന് ചരിത്രനേട്ടത്തിലേക്ക് ബൂട്ട് കെട്ടുന്ന 8 ബ്ലൈൻഡ് ഫുട്ബോൾ താരങ്ങളെയും 2 ഗോൾകീപ്പർമാരെയും തിരഞ്ഞെടുത്തു. ഹെഡ് കോച്ച് സുനിൽ ജെ മാത്യുവിന്റെ നേതൃത്വത്തിൽ കടുവന്ത്ര ഗാമബോൾ ഗ്രൗണ്ടിൽ അന്തിമ ഘട്ട പരിശീലന ടീം ഓഗസ്റ്റ് 12 -ന് കൊച്ചിയിൽ നിന്നും ബെർമിംഗ്ഹാമിലേക്ക് യാത്ര തിരിക്കും.

ഇന്ത്യയിൽ നിന്നുള്ള ബ്ലൈൻഡ് ഫുട്ബോൾ റഫറി വിവേക് ടി സിയെ ലോക ചാമ്പ്യൻഷിപ്പിൽ ഗെയിംസ് നിയന്ത്രിക്കാനും തിരഞ്ഞെടുത്തു. ഇത് ആദ്യമായാണ് ലോക ചാമ്പ്യൻഷിപ്പിൽ ഒരു മത്സരം നിയന്ത്രിക്കാൻ ഇന്ത്യയിൽ നിന്നും ഒരു റഫറി തിരഞ്ഞെടുക്കപ്പെടുന്നത്.

കടവന്ത്ര ഗാമ ഫുട്ബോൾ ഗ്രൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ ടീമിൻറെ ഹെഡ്കോച്ച് സുനിൽ ജെ മാത്യു ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . എം സി റോയ്, വേണു രാജാ മണി ഐ എഫ് എസ് , അരുന്ധതി റോയ്, സുനിൽ ജെ മാത്യു, സിജോയ് വർഗീസ്, രാഘുനാഥൻ വി ജി, ഫാ. അനിൽ ഫിലിപ്പ് സി എം ഐ ,മറിയം ജോർജ് , റഷാദ് എന്നിവർ സംസാരിച്ചു.

സിനിമാതാരം സിജോയ് വർഗീസ് ഇന്ത്യൻ ടീം ജേഴ്സി ഇന്ത്യൻ വനിതാ ഫുട്ബോൾ താരം അക്ഷര റാണക്ക് നൽകി പ്രകാശനം നിർവഹിച്ചു.

” ഇന്ത്യയിലെ വനിതകൾക്ക് ഇതൊരു അഭിമാന നിമിഷമാണ്. ഇന്ത്യ എന്ന രാജ്യത്തിൻറെ പേരിൽ ലോക ചാമ്പ്യൻഷിപ്പിൽ പോരാടാൻ ഇറങ്ങുന്ന ടീം അംഗങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു ” വേണു രാജാമണി ഐ എഫ് എസ് പറഞ്ഞു.

” ഇവർ ബൂട്ടണിഞ്ഞു കളിക്കുന്നത് കണ്ടപ്പോൾ ബൂട്ട് കെട്ടി ഓടാൻ പോകുന്ന ഞങ്ങളുടെ കുട്ടിക്കാലമാണ് ഓർമ്മ വന്നത് … ജീവിതത്തിലെ ഏറ്റവും നല്ല സ്വർഗീയ നിമിഷങ്ങളാണ് അവയെല്ലാം … കായിക വിനോദം വനിതകൾക്ക് നൽകുന്നത് സ്വാതന്ത്ര്യം കൂടിയാണ് … ഇന്ത്യൻ ടീമിന് എല്ലാവിധ ആശംസകളും ” അരുന്ധതി റോയ് ടീമിൻറെ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.

ഇന്ത്യൻ അംഗങ്ങൾ: അക്ഷര റാണ , ഷെഫാലി റാവത് ( ഉത്തരാഖണ്ഡ്) ദീപാലി കാംബ്ലെ, കോമൾ ഗെയ്ക് വാദ് ( മഹാരാഷ്ട്ര ) പ്രതിമ ഘോഷ്, സംഗീത മേത്യ (വെസ്റ്റ് ബംഗാൾ) ആശാ ചൗധരി, നിർമാബെൻ (ഗുജറാത്ത്)

ഗോൾകീപ്പർ : കാഞ്ചൻ പട്ടേൽ (മധ്യപ്രദേശ്) അപർണ ഈ (കേരളം)

ഒഫീഷ്യൽസ് : സുനിൽ ജെ മാത്യു (ഹെഡ് കോച്ച് ) കെറിൻ സീൽ, ഇംഗ്ലണ്ട് (ടെക്നിക്കൽ അസിസ്റ്റൻറ് കോച്ച് ) സീന സി വി (അസിസ്റ്റൻറ് കോച്ച്/ ഗോൾ ഗൈഡ്) എം സി റോയ് (ടീം മാനേജർ ) നിമ്മി ജോസ് (ഫിസിയോ )

കേന്ദ്ര സംസ്ഥാന കായിക സമിതികളുടെ പിന്തുണയുമായി മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് അസോസിയേഷനും ബ്ലൈൻഡ് ഫുട്ബോൾ താരങ്ങളും .

Match Schedule

1. 14 ഓഗസ്റ്റ് 2023 ഓസ്ട്രിയ Vs ഇന്ത്യ 14: 30 GMT- ന്(19 : 00 IST )
2 . 2023 ഓഗസ്റ്റ് 16, ഇന്ത്യ Vs അർജൻറീന 08 : 30 GMT – ന് (13 : 00 IST )
3 . 2023 ഓഗസ്റ്റ് 19/20 – ലീഗ് ഘട്ടത്തിലെ ടീം പ്രകടനത്തെ അടിസ്ഥാനമാക്കി മത്സരസമയം സ്ഥിരീകരിക്കും.

venue : ബർമിംഗ്ഹാം യൂണിവേഴ്സിറ്റി – ബോൺബ്രൂക്ക്