ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെങ്കില്‍ പെട്ട് പോവും എന്നുള്ളത് പലരും അറിഞ്ഞിട്ടുള്ള കാര്യമാണ്. നടന്‍ ജയറാമും എഎന്‍ഐയുടെ മൈക്കിന് മുന്നില്‍ കുടുങ്ങി പോയി. സ്‌പെയിനില്‍ നിന്നും കാളയെ കൊല്ലുന്നത് കണ്ടെന്നുള്ള കാര്യത്തെ കുറിച്ചാണ് എഎന്‍ഐ യുടെ റിപ്പോര്‍ട്ടര്‍ ജയറാമിനോട് ചോദിച്ചത്. അതിനുള്ള ഉത്തരം തമിഴില്‍ പറയാന്‍ നോക്കിയെങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പറയാനറിയാതെ ജയറാം നിന്നുപോയി. തന്നേക്കാള്‍ മകന്‍ നന്നായി ഇക്കാര്യം സംസാരിക്കുമെന്ന് പറഞ്ഞ് കാളിദാസിനെ ജയറാം വിളിച്ചു. ജയറാം മലയാളത്തില്‍ കാളിദാസിനോട് പറഞ്ഞു. അത് കാളിദാസ് ഇംഗ്ലീഷില്‍ റിപ്പോര്‍ട്ടര്‍ക്ക് പറഞ്ഞുകൊടുത്തു.

ചിലര്‍ ജയറാമിനെ കളിയാക്കി രംഗത്തെത്തിയെങ്കിലും നിരവധിപ്പേരാണ് താരത്തെ പിന്തുണച്ച് എത്തിയത്. അച്ഛന് വേണ്ടി സംസാരിച്ചത് അത്രയ്ക്ക് വലിയ അപരാതമൊന്നുമല്ലെന്ന് ആളുകള്‍ പറഞ്ഞു. അറിയാന്‍ പാടില്ലാത്തത് കൃത്യമായി അറിയില്ലെന്ന് പറഞ്ഞ് മാറികൊടുത്തു. കഷ്ടപ്പെട്ട് വിദ്യാഭ്യാസം കൊടുത്ത സ്വന്തം അച്ഛന് വേണ്ടി സംസാരിക്കുന്നതിന് കയ്യടിക്കുകയാണ് വേണ്ടതെന്ന് പലരും പറഞ്ഞു.