ഇല്ലാത്ത മരണ വാർത്തകൾ കേരളത്തിൽ പതിവാകുന്നു. വ്യാജ മരണവാർത്ത പുഞ്ചിരി കൊണ്ട് നേരിട്ട് മലയാളത്തിന്റെ മഹാനടൻ മധു.

ഇല്ലാത്ത മരണ വാർത്തകൾ  കേരളത്തിൽ പതിവാകുന്നു. വ്യാജ മരണവാർത്ത   പുഞ്ചിരി കൊണ്ട്  നേരിട്ട് മലയാളത്തിന്റെ  മഹാനടൻ  മധു.
October 05 14:57 2019 Print This Article

താൻ മരിച്ചുവെന്ന വ്യാജവാർത്തയോട് ചെറുചിരിയോടെ പ്രതികരിച്ച് മലയാളത്തിന്റെ മഹാനടൻ മധു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജമരണവാർത്തയുടെ സത്യാവസ്ഥ അറിയാൻ സീരിയൽ താരവും നിർമാതാവുമായ മനോജ് വിളിച്ചപ്പോഴായിരുന്നു മധുവിന്റെ പ്രതികരണം. ‘അതു സാരമില്ല’ എന്ന മറുപടിയിൽ പ്രതികരണം ഒതുക്കി, ചെറിയൊരു ചിരിയോടെ മധു ഫോൺ സംഭാഷണം അവസാനിപ്പിച്ചു.

പ്രശസ്തരായ വ്യക്തികൾ മരിച്ചുവെന്ന രീതിയിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പതിവാണ്. പലപ്പോഴും ഇത്തരം വാർത്തകൾ സെലിബ്രിറ്റികൾ ചിരിച്ചു തള്ളാറുണ്ടെങ്കിലും അവരോടു അടുത്തു നിൽക്കുന്നവരെ അനാവശ്യ സങ്കടങ്ങളിലേക്ക് വലിച്ചിഴയ്ക്കാറുണ്ട്. ഇത്തരം ഫോൺ കോളുകൾക്ക് മറുപടി പറഞ്ഞു മടുത്തിട്ടാകും പലരും മാധ്യമങ്ങളിലൂടെ ഇതിനെതിരെ പ്രതികരിക്കുന്നത്.

നടൻ ജഗതി ശ്രീകുമാർ, തെന്നിന്ത്യൻ താരം രേഖ, ഗായിക എസ്.ജാനകി തുടങ്ങിയവരെക്കുറിച്ചും ഇത്തരത്തിൽ വ്യാജ മരണവാർത്തകൾ പ്രചരിച്ചിരുന്നു. ഒരു പൊതുചടങ്ങിൽ വച്ച് വ്യാജവാർത്ത ചമയ്ക്കുന്നവരെ നടി രേഖ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു രേഖയുടെ ആവശ്യം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles