കരിയര്‍ പോലെ തന്നെ ചിമ്പുവിന്റെ വ്യക്തി ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നയന്‍താര, ഹന്‍സിക എന്നീ താരങ്ങളുമായുള്ള പ്രണയം, ബ്രേക്കപ്പ് തുടങ്ങിയവ ചിമ്പുവിനെ ഗോസിപ്പ് കോളങ്ങളില്‍ നിറച്ചിരുന്നു. 39 കാരനായ നടന്‍ ഇപ്പോഴും അവിവാഹിതനാണ്.

താന്‍ അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ചിമ്പു ഇപ്പോള്‍. വിവാഹത്തിലേക്ക് കടക്കാന്‍ തനിക്ക് ഭയമുണ്ട് എന്നാണ് ചിമ്പു പറയുന്നത്. 19-ാം വയസ് മുതല്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും ചിമ്പു പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

”ഒപ്പം അഭിനയിക്കുന്ന നടിയുമായി ഞാന്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നിട്ടുണ്ട്. ഇത്തരം ചോദ്യങ്ങള്‍ എന്റെ 19ാം വയസ്സ് മുതല്‍ കേള്‍ക്കുന്നതാണ്. എല്ലാ മാതാപിതാക്കള്‍ക്കും തങ്ങളുടെ മക്കള്‍ വിവാഹം കഴിച്ച് കാണണമെന്നുണ്ട്. എന്റെ അച്ഛനും അമ്മയ്ക്കും അങ്ങനെ തന്നെയാണ്.”

”എന്നാല്‍ എനിക്ക് കല്യാണം കഴിക്കാന്‍ കുറച്ച് പേടിയുണ്ട്., തിടുക്കത്തില്‍ കല്യാണം കഴിച്ച് പിന്നീട് അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും വിവാഹ മോചനവും ഉണ്ടാവുമോ എന്ന ഭയം മൂലം വിവാഹം മാറ്റി വയ്ക്കുകയാണ്. ശരിയായ പങ്കാളി വരുന്നത് വരെ കാത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു” എന്നാണ് ചിമ്പു പറയുന്നത്.