ഞങ്ങൾ വീടിനകത്ത് മാസ്ക് വച്ച്, ചിട്ടയായി മരുന്നുകളും മറ്റു ക്രമീകരണങ്ങളും പിന്തുടർന്നു. സാനിറ്റയ്സറിൽ എല്ലാത്തിനെയും മുക്കി. അനിയത്തിയ്ക്ക് ഒരു മുറിയിൽ ക്വാറന്റൈൻ സ്പേസ് നൽകി, എല്ലാ ആവശ്യങ്ങളും നടത്തികൊടുത്തു. ഇടയ്ക്കൊരു ദിവസത്തെ വൊമിറ്റിംഗ് ഒഴിച്ചാൽ അങ്ങനെ വേറെ പ്രശ്നങ്ങളൊന്നും അവൾക്കുണ്ടായില്ല. ഞങ്ങൾക്കാർക്കും വേറെ ബുദ്ധിമുട്ടുകളും ഉണ്ടായില്ല.

അങ്ങനെ ഒടുവിൽ അനിയത്തിയും അളിയനുമൊക്കെ കോവിഡ് നെഗറ്റീവായി. ഇന്നലെ വൈകിട്ട് അവൾ പ്രസവിച്ചു, നോർമൽ ഡെലിവറി ആയിരുന്നു. മിടുക്കനായി അവൻ ഈ ലോകത്തേക്കു കൺതുറന്നു. ഞാനൊരു അമ്മാവനായിരിക്കുന്നു.

കോവിഡ് വന്നു എന്ന ഭീതിയിൽ ടെൻഷനടിച്ചു നിൽക്കരുത്. ധൈര്യത്തോടെ നേരിടുക.” ബിലഹരി കുറിക്കുന്നു.

കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ശ്രീരഞ്ജിനിയും പെരുമ്പാവൂർ സ്വദേശിയായ രഞ്ജിത് പി രവീന്ദ്രനും തമ്മിലുള്ള വിവാഹം.

‘മൂക്കുത്തി’, ‘ദേവിക പ്ലസ് ടു ബയോളജി’ തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ശ്രീരഞ്ജിനിയുടെ സിനിമാ അരങ്ങേറ്റം ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിലെ അശ്വതി ടീച്ചർ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

സംഗീത കുടുംബത്തിൽ നിന്നുമാണ് ശ്രീ രഞ്ജിനിയുടെ വരവ്. അച്ഛൻ ഉണ്ണിരാജ് സംഗീതജ്ഞനാണ്. അമ്മ രമാദേവിയും കലാരംഗത്ത് സജീവമാണ്. ‘തണ്ണീർമത്തൻ ദിനങ്ങളിൽ’ മാത്യു തോമസിന്റെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് രമാദേവിയായിരുന്നു. കാലടി യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ ബിരുദം നേടിയ ശ്രീരഞ്ജിനി ഒരു സ്കൂളിൽ ഡാൻസ് ടീച്ചറായി ജോലി ചെയ്യുകയാണ്.