ആലപ്പുഴ കുട്ടനാട് രാമങ്കരിയിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി മധ്യവയസ്കൻ്റെ ആത്മഹത്യ ഭീഷണി. രാമങ്കരി സ്വദേശി റിബിലിയാണ് ആത്മഹത്യ ഭീഷണിയുമായി ടാങ്കിന് മുകളിൽ കയറിയത്. കുടുംബ തർക്കത്തൽ പരിഹാരം ആവശ്യപ്പെട്ടാണ് ഇയാളുടെ ഭീഷണി.

ഇന്ന് പുരൽച്ചെയോടെയാണ് റിബിലി കേരളാ വാട്ടർ അതോറിറ്റിയുടെ വാട്ടർ ടാങ്കിന് മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കുടുംബ പ്രശ്നത്തെ തുടർന്ന് മകൾ മറ്റൊരിടത്താണെന്നും മകളെ കാണാൻ സമ്മതിക്കണണെന്നുമാണ് റിബിലിയുടെ ആവശ്യം. നാട്ടുകാരും പൊലീസും അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും വിഷയത്തിൽ ഉറപ്പ് വേണമെന്നാണ് റിബിലിയുടെ നിലപാട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റിബിലി അനുനയത്തിന് വഴങ്ങാത്തതുകൊണ്ട് റിബിലിയുടെ ശ്രദ്ധയിൽപ്പെടാതെ വാട്ടർ ടാങ്കിന്റെ മറ്റൊരു വശത്തുകൂടി ഫയർഫോഴ്സ് എത്തി ഇയാളെ താഴെയിറക്കാനാണ് ശ്രമിക്കുന്നത്.