ക്രിസ്റ്റി അരഞ്ഞാണി

സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മിഷൻ, പാരിഷ്, മാസ് സെന്ററിലുള്ള അംഗങ്ങൾ തമ്മിൽ പരസ്പരം പരിചയപ്പെടുന്നതിനും സാഹോദര്യവും കൂട്ടായ്മയും വളർത്തുന്നതിനും അതുപോലെതന്നെ ഓരോ വ്യക്തികളുടെയും കുടുംബങ്ങളിലെയും സാമൂഹിക, സാംസ്കാരിക, ആത്മീയ, ആരോഗ്യ, കായിക വളർച്ച ലക്ഷ്യം വച്ചുകൊണ്ട് രൂപതയുടെ കീഴിലുള്ള വലിയ മിഷൻ സെന്ററുകളിൽ ഒന്നായ ഒ. എൽ .പി .എച്ച് സ്റ്റോക്ക് ഓൺ ട്രെൻഡ് മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 18-ന് (2020) ശനിയാഴ്ച രാവിലെ – 10 മുതൽ വൈകിട്ട് 20.00 pm സമയത്ത് ഓൾ യുകെ ബാഡ്മിന്റൺ ഡബിൾസ് നടത്തപ്പെടുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രൂപതയുടെ കീഴിലുള്ള ഏതെങ്കിലും മാസ് സെന്റർ, പാരിഷ്, മിഷൻ എന്നിവയിൽ അംഗങ്ങളായ ടീമുകളെ ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റിലോട്ട് സ്വാഗതം സ്വാഗതം ചെയ്യുന്നു.

ഫസ്റ്റ് പ്രൈസ് 250 പൗണ്ടും ട്രോഫിയും, സെക്കൻഡ് പ്രൈസ് 150 പൗണ്ടും ട്രോഫിയും, തേർഡ് പ്രൈസ് 100 പൗണ്ടും ട്രോഫിയും ,ഫോർത്ത് പ്രൈസ് 50 പൗണ്ടും ട്രോഫിയും നൽകപ്പെടുന്നതാണ്. ഓരോ ടീമിനും രജിസ്ട്രേഷൻ ഫീസ് 30 പൗണ്ട് ആണ്. ആദ്യമേ രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും പ്രസിഡന്റ് ജോഷി വർഗീസ് mob –07728324877, സെക്രട്ടറി ബിജു ജോസഫ് –07737827139, ക്രിസ്റ്റി സെബാസ്റ്റ്യൻ – 07984183286 എന്നീ മൊബൈൽ നമ്പർ മുഖേന ബന്ധപ്പെടുക.