ജേക്കബ് പ്ലാക്കൻ

അമ്മയെന്നക്ഷരങ്ങളിൽ തുളുമ്പുന്നതമൃതല്ലോ …!
അമ്മയെന്ന ഉണ്മയിലല്ലോ
ഭൂമിതൻ പൂമൊട്ടും നില്പൂ …!

അമ്മപോലൊരുങ്ങുവാനായിരിക്കാം പുലരിയും പൊന്നിൻപുടവ ഞെറിയുന്നതെന്നും…!

അമ്മത്തനന്പിനോത്ത ശ്രുതിചേർന്നു പാടാനാവും കുയിലമ്മ തൊടിയിൽ പാടി പഠിക്കുന്നതും …!

അമ്മച്ചിരി സായത്തമാക്കുവാനായിരിക്കാം സാഗരകന്യകയും തിരയായി തഴുകിച്ചിരിപ്പതും

അമ്മതൻ
താരാട്ടുകേട്ടുമയങ്ങുവാനാവും
അമ്പിളികുഞ്ഞും
അന്തിമാനത്തുവന്നു താഴോട്ട് നോക്കി നില്പതും …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814