പാക് പട്ടാളഭരണമേധാവിയും ഭരണാധികാരിയുമായിരുന്ന സിയാ ഉള്‍ ഹക്കിന്റെ അന്ത്യത്തിനിടയാക്കിയ വിമാന അപകടത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇന്ത്യന്‍ ചീഫ് സ്റ്റാഫ് ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിനു നേരിട്ട നിര്‍ഭാഗ്യ ദുരന്തം. അറിഞ്ഞ മാത്രയില്‍ തന്നെ ദുരൂഹതയുടെ ഒരു കാര്‍മേഘം സൃഷ്ടിക്കുന്നതാണ് ഇത്തരം അപകടങ്ങള്‍. ഒരു കൂട്ടം സംശയങ്ങളുടെ കെട്ടഴിച്ചുവിട്ടുകൊണ്ടാണ് സിയയും മറ്റും സഞ്ചരിച്ചിരുന്ന വിമാനം നിലംപതിച്ചത്.

അന്തരീക്ഷം എത്ര കലുഷിതമാണെങ്കിലും ഒരു കുലുക്കവുമില്ലാതെ പറക്കാനുളള ശേഷിയും അപകടസാധ്യതകള്‍ക്കെതിരായ കവചസംവിധാനവുമുളള അത്യാധുനിക ട്രാന്‍സ്‌പോര്‍ട്ട് ഹെലികോപ്റ്ററായ എം.വി 17 വി5 എങ്ങനെ ഒരു ദുരന്തത്തിലേക്ക് കൂപ്പകുത്തി?, അതിപ്രമുഖര്‍ സഞ്ചരിക്കാന്‍ സജ്ജമാകുന്ന വാഹനങ്ങളില്‍ കേടുപാടുകള്‍ ഒന്നു തന്നെില്ലെന്ന് വിദഗ്ധര്‍ ഉറപ്പാക്കും. അവര്‍ അശ്രദ്ധ കാട്ടുമോ?, 6000 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന 13 ടണ്‍ വരെ ഭാരം വഹിക്കുന്ന രണ്ട് എന്‍ജിനുകള്‍ ഉളള ഹെലികോപ്റ്ററാണിത്.

ഇവയൊന്നും പ്രയോജനപ്പെട്ടില്ലേ? ,ദുരന്തത്തിലേക്ക് പതിക്കും മുമ്പ് പൈലറ്റ് എന്തെങ്കിലും അപായ സൂചന നല്‍കിയോ? നല്‍കിയെങ്കില്‍ എന്തു സന്ദേശമാണ് നല്‍കിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്കുളള ഉത്തരങ്ങള്‍ ലഭ്യമായിട്ടില്ല. എന്തൊക്കെ ഉത്തരങ്ങള്‍ ലഭിച്ചാലും ദുരൂഹതകളുടെ പുകപടലം പൂര്‍ണ്ണമായും കെട്ടടങ്ങില്ലെന്നാണ് സിയയുടെ ചരിത്രം നല്‍കുന്ന പാഠം.

സിയയുടെ അകാലഅന്ത്യത്തിന് ഇടയാക്കിയ വിമാന അപകടത്തെക്കുറിച്ചുളള അന്വോഷണം കൃത്യമായ ഒരു ഉത്തരത്തിലും എത്തിച്ചേരാതെ ക്ലൈമാക്‌സില്‍ കലാശിക്കുകയായിരുന്നു. അപകടത്തിനു പിന്നില്‍ അട്ടിമറിയാണെന്ന് കണ്ടെത്തിയെങ്കിലും അതിനു പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല.

ഇന്ത്യ,ഇസ്രായേല്‍ ,സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങളുടെ ചാരസംഘടനകളെയായിരുന്നു സംശയം. ഈ സംശയത്തെ ഒരു പരിധിവരെ നിര്‍വീര്യമാക്കുന്നതായിരുന്നു അന്വോഷണ സംഘത്തിന്റെ നിഗമനം. അപകടത്തിന് മുമ്പ് പൈലറ്റ് ഒരു അപായ സൂചനയും കണ്‍ട്രോള്‍ ടവ്വറിലേക്ക് അയച്ചിരുന്നില്ല. അതിനാല്‍ അട്ടിമറിക്ക് ഉപയോഗിച്ചത് കൊടിയ വിഷവാതകമാണെന്നായിരുന്നു നിഗമനം.