തമിഴ് സൂപ്പർസ്റ്റാർ എംജിആറായി വേഷപ്പകർച്ച നടത്തി അരവിന്ദ് സ്വാമി. പഴയ തമിഴ് സൂപ്പർസ്റ്റാറിനെ അവതരിപ്പിക്കുമ്പോൾ അഭിനയം സൂപ്പറായിരിക്കണം; തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്ന നടനായിരിക്കണം: ‘തലൈവി’ ജയലളിതയുടെ ജീവിതകഥ പറയുന്ന സിനിമയിൽ എംജിആറാകാൻ ആരു വേണമെന്നതിന്റെ മാനദണ്ഡം ഇതായിരുന്നു. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന തലൈവി സിനിമയിലേക്ക് അവസാനം നറുക്കു വീണത് തെന്നിന്ത്യയുടെയും ബോളിവുഡിന്റെയും ഹൃദയം കവർന്നിട്ടുള്ള അരവിന്ദ് സ്വാമിക്ക്. ഇപ്പോഴിതാ ആ തീരുമാനം ശരിയാണെന്ന് തെളിയിക്കുകയാണ് ചിത്രത്തിന്റെ ടീസർ.
ചിത്രത്തിൽ തലൈവി ജെ ജയലളിതയായി എത്തുന്നത് ബോളിവുഡ് നടി കങ്കണ റനൗട്ടാണ്. എംജിആറും ജയലളിതയും ഒന്നിച്ചഭിനയിച്ചു സൂപ്പർഹിറ്റാക്കിയത് 28 ചിത്രങ്ങളാണ്. പിന്നീടാണ് ഇരുവരും രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ രാഷ്ട്രീയജീവിതം പറയുന്ന സമയത്തിൽ പ്രോസ്തെറ്റിക് മേക്കപ്പിനെയാണ് താരം ആശ്രയിച്ചിരിക്കുന്നത്. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതം.











Leave a Reply