അധോലോക ഭീകരരായ ദാവൂദ് ഇബ്രാഹിമിനെയും ഹാഫിസ് സെയ്ദിനെയും ഇന്ത്യയ്ക്ക് കൈമാറുമോ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ പാകിസ്ഥാന്‍. ഡല്‍ഹിയില്‍ നടക്കുന്ന ഇന്റര്‍പോള്‍ ജനറല്‍ അസംബ്‌ളിയില്‍ മാദ്ധ്യമപ്രവര്‍ത്തകനില്‍ നിന്നാണ് പാകിസ്ഥാന്‍ അന്വേഷണ ഏജന്‍സിയായ എഫ് ഐ എയുടെ മേധാവി മൊഹിസിന്‍ ഭട്ടിന് ഈ ചോദ്യം നേരിടേണ്ടി വന്നത്.

നിശബ്ദനായി ഇരിക്കുക എന്ന ചേഷ്ട കാണിച്ച് അസ്വസ്ഥനാവുകയാണ് മൊഹിസിന്‍ ചെയ്തത്. 95 ഇന്റര്‍പോള്‍ അംഗരാജ്യങ്ങളില്‍ നിന്നും മന്ത്രിമാര്‍,പൊലീസ് മേധാവികള്‍,ദേശീയ സെന്‍ട്രല്‍ ബ്യൂറോ മേധാവികള്‍,പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന പ്രതിനിധികളാണ് ഇന്റര്‍പോള്‍ ജനരല്‍ അസംബ്‌ളിയില്‍ പങ്കെടുക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ ജനറല്‍ അസംബ്ലി സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശം ഇന്റര്‍പോള്‍ പൊതുസഭ അംഗീകരിച്ചിരുന്നു.ഇന്ത്യയുടെ ക്രമസമാധാന സംവിധാനത്തിലെ പ്രത്യേകതകള്‍ ലോകത്തെ അറിയിക്കാനുള്ള അവസരമാണിതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.