ന്യൂസ് ഡെസ്‌ക് . മലയാളം യുകെ

യോർക്ഷയറിലെ കീത്തിലി മാക് ഡൊണാൾസിൽ വൻ മോഷണശ്രമം. കഠിനപ്രയത്ന്നത്തിൽ മോഷ്ടാവിനെ കീഴ്പ്പെടുത്തി പണപ്പെട്ടി തിരിച്ച് മേടിച്ചത് മലയാളിയായ ജിൻ്റോ സേവ്യറും പാക്കിസ്ഥാനിയായ തസ്വാർ ഹുസൈനും ചേർന്ന്. കഴിഞ്ഞ ചൊവ്വാഴ്ച്ച വെളുപ്പിനെയായിരുന്നു സംഭവം. വെളുപ്പിനെ പൊതുവേ തിരക്ക് കുറഞ്ഞ സമയമായതിനാൽ രണ്ട് ജീവനക്കാരും ഒരു മാനേജരും മാത്രമേ ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളൂ. ഈ സമയത്താണ് ഇരുപത്തഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന മോഷ്ടാവ് മോഷണത്തിനെത്തിയത്. മാക് ഡൊണാൾസിൻ്റെ ഉള്ളിലെത്തിയ മോഷ്ടാവ് നേരേ ക്യാഷ് കൗണ്ടറിനടുത്തേയ്ക്കാണ് പോയത്. കൗണ്ടറിലെത്തിയ ഇയാൾ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണപ്പെട്ടി വലിച്ചൂരി ഓടാൻ ശ്രമിക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജിൻ്റോ സേവ്യറും തസ്‌വാർ ഹുസൈനും യാദ്യശ്ചികമായി കാണുവാൻ ഇടയായി. തുടർന്ന് ഇരുവരും ചേർന്ന് പണപ്പെട്ടിയുമായി ഓടാൻ
തുനിഞ്ഞ മോഷ്ടാവിനെ കഠിനപ്രയത്നത്തിലൂടെ കീഴടക്കുകയായിരുന്നു. മിനിറ്റുകൾ നീണ്ട് നിന്ന പ്രയത്നത്തിനൊടുവിൽ ഇരുവരും ചേർന്ന് പണപ്പെട്ടി മോഷ്‌ടാവിൻ്റെ കൈയ്യിൽ നിന്നും തിരികെ പിടിച്ചു മേടിച്ചു. പണപ്പെട്ടി നഷ്‌ടപ്പെട്ടു എന്ന് മനസ്സിലാക്കിയ മോഷ്ടാവ് ഉടനേ മാക് ഡൊണാൾഡിൻ്റെ വാതിൽ തുറന്ന് പുറത്തേയ്ക്കോടി രക്ഷപെട്ടു. തുടർന്ന് യോർക്ഷയർ പോലീസിനെ മാനേജർ വിവരമറിയിച്ചു. പോലീസെത്തി CC TV ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, തന്ത്രപരമായി മോഷ്ടാവിനെ കീഴ്പ്പെടുത്തി പണപ്പെട്ടി തിരികെ വാങ്ങിയ ജിൻ്റോയേയും തസ്വാർ ഹുസൈനേയും പോലീസ് അഭിനന്ദിച്ചു.

ഇതിന് മുമ്പും സമാന സംഭവം കീത്തിലി മാക് ഡൊണാൾസിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ച വെളുപ്പിനെയും മോഷ്ടാവെത്തി കൗണ്ടറിൽ നിന്ന് പണപ്പെട്ടിയുമായി കടന്നു കളഞ്ഞിരുന്നു. രൂപ സാദ്യശത്തിലും മോഷണത്തിൻ്റെ രീതിയിലും രണ്ടും ഒരാളാകാനാണ് സാധ്യതയെന്ന് ജിൻ്റോ സേവ്യർ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോലിയോടും സ്ഥാപനത്തിനോടുമുള്ള അത്മാർത്ഥതയെ അഭിനന്ദിച്ച് ജിൻ്റോയ്ക്കും തസ് വാറിനും കീത്തിലി മാക് ഡൊണാൾഡ് മാനേജ്മെൻ്റ് പാരിതോഷികം നൽകി ആദരിച്ചു.

മോഷണത്തിൻ്റെ CC TV ദൃശ്യങ്ങൾ കാണുവാൻ താഴെ കാണുന്ന ലങ്കിൽ ക്ലിക് ചെയ്യുക.