കൊല്ലം ഏരൂറില്‍ ക്രൂര പീഡനത്തിനിരയാക്കിയ ശേഷം ഏഴുവയസുകാരിയെ കൊല്ലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹത്തെപ്പോലും വെറുതെ വിട്ടില്ല. മൃതദേഹത്തെയും ഇയാള്‍ പീഡിപ്പിച്ചെന്നാണ് പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ചയാണ് ബന്ധുവിനൊപ്പം സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാവുന്നത്. പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ റബര്‍ തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭര്‍ത്താവ്  രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ക്രൂരമായ പീഡനമാണ് നടന്നതെന്നാണ് ഇയാള്‍ പോലീസിനോട് സമ്മതിച്ചത്. സ്‌കൂളില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് കുഞ്ഞിനെ മുത്തശ്ശിയുടെ കയ്യില്‍ നിന്നും വാങ്ങിയ ശേഷം അമ്പലത്തില്‍ പോകാമെന്ന് പറഞ്ഞായിരുന്നു പ്രതി രാജേഷ് കുഞ്ഞിനെ കൂട്ടിക്കൊണ്ടു പോയത്. ഒടുവില്‍ ഇവിടെ നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള കുളത്തൂപ്പുഴയിലെ വിജനമായ ഒരു റബ്ബര്‍ പുരയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹത്തിലും ലൈംഗികത പരീക്ഷിച്ചിരുന്നുവെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. ഇയാള്‍ തന്നെ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.