അഹമ്മദാബാദ്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം നിലനിർത്തി. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ആർസിബി തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കിയത്. 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 42 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോലിയാണ് വിജയശിൽപി.

കോലിക്ക് പുറമെ വെങ്കടേഷ് അയ്യർ 15 പന്തിൽ 32 റൺസും ടിം ഡേവിഡ് 24 റൺസും നേടി നിർണായക സംഭാവന നൽകി. ദേവ്ദത്ത് പടിക്കൽ, രജത് പടീദാർ, ക്രുനാൽ പാണ്ഡ്യ എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും കോലിയുടെ ഉത്തരവാദിത്തമുള്ള ഇന്നിങ്സ് ആർസിബിയെ അനായാസ വിജയത്തിലേക്ക് നയിച്ചു. റാഷിദ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഗുജറാത്തിന് മത്സരത്തിൽ തിരിച്ചുവരാനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്. 37 പന്തിൽ പുറത്താകാതെ 50 റൺസെടുത്ത വാഷിങ്ടൺ സുന്ദറാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ നിരാശപ്പെടുത്തിയപ്പോൾ റാസിഖ് സലാം ദർ മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതവും നേടി ഗുജറാത്തിനെ പിടിച്ചുകെട്ടി.