തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച കരട് നിർദേശങ്ങൾ ഈ ആഴ്ച തന്നെ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്നാണ് വിവരം. പുതിയ നയത്തിന്റെ ഭാഗമായി ബെവ്‌കോ ഔട്ട്ലെറ്റുകളുടെ പ്രവർത്തനരീതിയിലും രൂപഘടനയിലും മാറ്റം വരുത്തും. എന്നാൽ നിലവിലുള്ള ഔട്ട്ലെറ്റുകളുടെ എണ്ണം വർധിപ്പിക്കില്ല. എല്ലാ ഔട്ട്ലെറ്റുകളുടെയും രൂപഘടന ഏകീകരിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന സെൽഫ് ഹെൽപ് കൗണ്ടറുകൾക്ക് പ്രാധാന്യം നൽകും. ബെവ്‌കോ ഔട്ട്ലെറ്റുകളുടെയും വെയർഹൗസുകളുടെയും നടത്തിപ്പ് താൽപര്യമുള്ള സഹകരണ സംഘങ്ങൾക്ക് കൈമാറുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.

എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിലാണ് പുതിയ മദ്യനയത്തിന്റെ കരട് തയ്യാറാക്കുന്നത്. ഉത്തരവാദിത്തത്തോടെയുള്ള മദ്യപാനത്തിന് പ്രാധാന്യം നൽകുന്ന സമീപനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ നയങ്ങൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിലുള്ള കാലതാമസം ഒഴിവാക്കുന്നതിനും മദ്യനയം വൈകാതെ കൊണ്ടുവരുന്നതിനുമാണ് എക്സൈസ് വകുപ്പിന്റെ നീക്കം. കള്ളുചെത്തു മേഖലയിലും സമഗ്ര പരിഷ്കാരങ്ങൾ നടപ്പാക്കാൻ ആലോചനയുണ്ട്. കള്ള് ഉൽപ്പാദനം, വിപണനം, വിൽപ്പന തുടങ്ങിയ മേഖലകളിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയും നികുതി നിരക്കും സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. കുറഞ്ഞ വീര്യമുള്ള മദ്യത്തിന് നികുതി കുറയ്ക്കാനുള്ള മന്ത്രി വി.ഡി. സതീശന്റെ നിലപാട് കോൺഗ്രസിനുള്ളിൽ തന്നെ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തുടർന്ന് വിഷയം യുഡിഎഫ് ഉപസമിതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. എന്നാൽ ഉപസമിതി ഇതുവരെ രൂപീകരിച്ചിട്ടില്ല. കൂടുതൽ ചർച്ചകൾക്ക് ശേഷമേ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയിലും നികുതി ഘടനയിലും തീരുമാനമെടുക്കൂ എന്നാണ് എക്സൈസ് മന്ത്രിയുടെ നിലപാട്.