ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടൺ : 1999 നടന്ന ചടങ്ങിൽ ലഞ്ചിന്‌ ഇടയ്ക്ക് മാധ്യമപ്രവർത്തകയെ കടന്നുപിടിച്ചു എന്ന പരാതിയാണ് ജോൺസൺ നിഷേധിച്ചത്. പ്രൈം മിനിസ്റ്ററിന്റെ ചീഫ് അഡ്വൈസറുടെ ഭാര്യ മേരി വാകഫീല്ഡ്നും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പ്രചരിച്ചിരുന്നെങ്കിലും അവർ അത് പാടെ നിഷേധിക്കുകയാണ് ഉണ്ടായത്.

മാഞ്ചസ്റ്ററിലെ കൺസർവേറ്റീവ് കോൺഗ്രസ് നടന്ന ദിവസത്തെ സംഭവം മിസ്സ് എഡ്വേർഡ്സ് ഒരു പ്രമുഖ പത്രത്തിലെ ഞായറാഴ്ച കോളത്തിൽ എഴുതിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ലഞ്ചിന് ഇടയിൽ അമിതമായി വൈൻ കഴിച്ച ജോൺസൺ തന്റെ തുടയിലെ മാംസം ഞെരിച്ചുടച്ചു എന്നാണ് ആരോപിക്കുന്നത്. താൻ അന്ന് ഭയന്ന് പിടഞ്ഞു പോയി എന്നും അവർ പറയുന്നു. പ്രൈം മിനിസ്റ്റർ ക്ക് ഈ സംഭവം ഓർമയില്ലെങ്കിൽ അദ്ദേഹത്തെക്കാൾ ഓർമശക്തി തനിക്കുണ്ടെന്നും അവർ വാദിച്ചു. മറ്റൊരു സ്ത്രീക്കും അന്നുതന്നെ സമാനമായ സംഭവം ഉണ്ടായതായി മാധ്യമപ്രവർത്തക എഴുതിയിട്ടുണ്ട്. എന്നാൽ സംഭവം ജോൺസൺ പാടെ നിരസിക്കുകയാണുണ്ടായത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലണ്ടൻ മേയർ ആയിരുന്ന സമയത്ത് ജോൺസൺ കോടീശ്വരിയായ ഒരു ബിസിനസ്കാരിയുമായുണ്ടായിരുന്ന ബന്ധം പാപ്പരാസികൾ ചോദ്യം ചെയ്തിരുന്നു.
എന്നാൽ സെക്സിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ചകൾ മുടക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ മുതലെടുപ്പ് മാത്രമാണ് എന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.