നിർബന്ധിത കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ട നവവധുവിന് അതിക്രൂര മർദ്ദനം. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം. 24 വയസ്സുള്ള നവവധുവിനാണു ദുരനുഭവം ഉണ്ടായത്. ഖാബ് പഞ്ചായത്ത് യുവതിയുെട കുടുംബത്തിന് 10ലക്ഷം രൂപ പിഴ ചുമത്തി.

മെയ് 11നാണ് യുവതി വിവാഹിതയായത്. സാൻസി ഗോത്രവിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിയെയാണ് കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയത്. വിവാഹം കഴിഞ്ഞ് ആദ്യ ദിനം തന്നെ നവവധുവിനെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുന്ന് ഈ ഗോത്രവിഭാഗത്തിന്റെ ആചാരമാണ്.

പരിശോധനയിൽ നവവധു കന്യകയല്ലെന്നു തെളിഞ്ഞാൽ വധുവിന്റെ കുടുംബം പത്തുലക്ഷം രൂപ വരന്റെ കുടുംബത്തിന് പിഴയായി നൽകണം. പെൺകുട്ടിയെ വിവാഹത്തിനു മുൻപ് അയൽവാസി ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു.

ഇതാണ് പരിശോധനയിൽ യുവതി പരാജയപ്പെട്ടത്. സുഭാഷ് നഗർ പൊലീസ് സ്റ്റേഷനിൽ ഈ കേസ് നേരത്തേ രജിസ്റ്റർ ചെയ്തിരുന്നു. സംഭവം അറിഞ്ഞ ഭർത്താവും ഭർതൃമാതാവും യുവതിയെ ക്രൂരമായി മർദിച്ചതായും പോലീസ് പറയുന്നു.