ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പ്രശസ്ത സ്പാനിഷ് ഗായകൻ കാർലോസ് മറിൻ അൻപത്തിമൂന്നാമത്തെ വയസിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇൽ ഡിവോ മ്യൂസിക്കൽ ഗ്രൂപ്പിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളെ തന്നെയാണ് നഷ്ടമായതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഡിസംബർ 7 നാണ് കാർലോസ് കോവിഡ് ബാധിതനായത്. ഓക്സിജൻ ലെവൽ കുറഞ്ഞതിനെ തുടർന്ന് ഇന്റൻസീവ് കെയർ യൂണിറ്റിൽ മെഡിക്കലി ഇൻഡ്യുസ് ഡ് കോമയിലായിരുന്നു കാർലോസ്. കാർലോസിന്റെ മരണം ട്വിറ്ററിൽ സുഹൃത്തുക്കളാണ് പങ്കുവെച്ചത്. കാർലോസിന്റെ മരണത്തിൽ തങ്ങൾ എല്ലാവരും ദുഃഖിതരാണെന്ന് ഇൽ ഡിവോ ബാൻഡിലെ സഹഗായകർ വ്യക്തമാക്കി.


കാർലോസിന്റെ ശബ്ദത്തിനു പകരം വയ്ക്കുവാൻ മറ്റൊരാൾ ഇല്ലെന്ന് അവർ പറഞ്ഞു. 2003 ലാണ് ഇൽ ഡിവോ ട്രൂപ്പ് ആരംഭിച്ചത്. ഗ്രൂപ്പിന്റെ ആൽബങ്ങൾക്ക് 30 മില്യനോളം ആവശ്യക്കാരാണ് ലോകമെമ്പാടും ഉള്ളത്. കാർലോസിന്റെ മരണത്തിൽ വിവിധ വിവിധ മേഖലയിലുള്ള നിരവധി പേർ അനുശോചനം അറിയിച്ചു.