ജോസ് സൈമൻമുള വേലിപ്പുറത്ത്
വ്യത്യസ്ഥമായ സംസ്കാരങ്ങളുടെയും വ്യത്യസ്തരായ വിവിധ രാജ്യക്കാരുടെയും കുടിയേറ്റത്തിലുടെ വൈവിധ്യം പുലർത്തുന്ന നാടാണ് സ്കോട്ട്ലാൻ്റ് ബിലാത്തി നാടിൻ്റെ നെറുകയിൽ തിലകകുറിയായി സ്കോട്ട് ലൻഡിൻ്റെ തലസ്ഥാന നഗരിയായ എഡിൻബറോ തല ഉയർത്തി നിലകൊള്ളൂന്നു പ്രാചീനമായ നഗര ഭംഗി സ്കോട്ട്ലൻ്റിൻ്റെ മാത്രം പ്രത്യേകതയാണ് ഇവിടേയ്ക്ക് 1999 കാലഘട്ടത്തിലാണ് മലയാളികളുടെ കുടിയേറ്റം ആരംഭിക്കുന്നത് എഡിൻബറോയുടെ വിവിധ പ്രാന്തപ്രദേശങ്ങളിൽ കുടിയേറിയ മലയാളി സമൂഹം തങ്ങളുടെ പ്രാചീന കലകളും സംസ്കാരങ്ങളും ആഘോഷങ്ങളും അടുത്ത തലമുറയ്ക്ക് പകർന്ന് നൽകുന്നതിനായി എകദേശം ഇരുപത്തി അഞ്ച് കുടുംബങ്ങൾ ഒത്ത് ചേർന്ന് സ്ഥാപിതമായ സംഘടനയാണ് എഡിൻബറോ മലയാളി സമാജം .
മാറി മാറി വരുന്ന നേതൃത്വ നിരകളിലെ ശക്തമായ നേതൃത്വപാടവം അതോടൊപ്പം അവരെ ശക്തമായ ശരിയായ ദിശയിലുടെ മുമ്പോട്ട് നയിക്കുവാൻ 25 പേര് അടങ്ങുന്ന എക്സിക്യൂട്ടിവ് അംഗങ്ങളും നാല് ട്രസ്റ്റിയും അടങ്ങുന്ന ഈ സംഘടന ഇന്ന് സ്കോട്ട്ലൻ്റിലെ ഏറ്റവും ശക്തവും ജനകീയമായതും മായ സംഘടനയായി മാറിയിരിക്കുന്നു .ചാരിറ്റിയാണ് ഇ.എം.എസ് സംഘടനയുടെ മുഖമുദ്ര ഒരോവർഷത്തിലെ ഒരോ ആഘോഷങ്ങൾ നടത്തുമ്പോഴും ലഭിക്കുന്ന തുക അതാത് വർഷവും കേരളത്തിലെ അങ്ങുമിങ്ങു ഉള്ള തെരഞ്ഞെടുക്കുന്ന സന്നദ്ധ സംഘടകൾക്ക് അല്ലെങ്കിൽ കുട്ടികളുടെ ക്യാൻസർ ചികിൽസ കേന്ദ്രം ,അനാഥ അലയങ്ങൾ ,വ്യക്തികൾ ഇങ്ങനെ അവകാശപ്പെട്ട വരെ കണ്ടെത്തി അവർക്ക് കൈമാറുന്നു കയിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇ.എം.എസിന് ഒ എസ് സിആറിൽ നിന്നും ചാരിറ്റി രജിസ്ട്രേഷൻ നേടി എടുക്കുവാൻ സാധിച്ചത് ഈ സംഘടനയുടെ തലപ്പാവിലെ ഒരു പുതിയ പൊൻതുവലാണ് .
മലയാളികളുടെ ഇഷ്ടകായിക ഇനങ്ങൾ അയ വടംവലി ബാൻഡ്‌മിൻ്റൻ മത്സരങ്ങൾ എല്ലാ വർഷവും വളരെ ചിട്ടയോടു കൂടി നടത്തി വരുന്നു. ഇ.എം.എസ് വളർച്ചയുടെ ഒരോ പടവുകളും ചവിട്ടി കയറുമ്പോഴും എഡിൻബറോയിൽ ഉള്ള എല്ലാ മലയാളികളുടെയും അകമയിഞ്ഞ സപ്പോർട്ടിനും സഹകരണത്തിനും ഞങ്ങൾ ഒരു പാട് കടപ്പെട്ടിരിക്കുന്നു തുടർന്നുള്ള വർഷങ്ങളിലും നിങ്ങളുടെ സഹകരണം ഞങ്ങൾ പ്രതിക്ഷിച്ച് കൊള്ളുന്നു.
എഡിൻബറോ മലയാളി സമാജത്തിൻ്റെ 2023-25 വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നവംബർ മാസം 12-ാം തീയതി നടത്തപ്പെടുകയുണ്ടായി 26 പേര് അടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മറ്റിയുടെ ഫാമിലി പൊതുയോഗത്തിൽ കഴിഞ്ഞ രണ്ട് വർഷത്തെ വാർഷിക കണക്കും റിപ്പോർട്ടും അവതരിക്കപ്പെട്ടു .തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ബിബു പുവപ്പളളി മOത്തിൽ പ്രസിഡൻ്റ് ആയും ബിന്ദു എബ്രാഹം വൈസ് പ്രസിഡൻ്റ് ആയും ജോസ് സൈമൺ മുളവേലിപ്പുറത്ത് ജനറൽ സെക്രട്ടറിയായും കുരിയൻ ഡാനിയേൽ ജോയിൻ്റ് സെക്രട്ടറിയായും എബി ജോസ് ട്രഷറർ ആയും ജിതിൻ സെബാസ്റ്റ്യൻ ജോയിൻ്റ് ട്രെഷറർ ആയും തിരഞ്ഞെടുത്തു.
സിബി ജോർജ് ,ചെറിയാൻ ജോൺ, നോയൽ ജോ മാത്യു, സാജൻ തോമസ് ചാണ്ടി എന്നിവരാണ് നിലവിൽ ഉള്ള സംഘടനയുടെ ട്രസ്റ്റിമാർ അടുത്ത രണ്ട് വർഷത്തേയ്ക്ക് ആണ് പുതിയ ഭരണസമതിയുടെ കാലാവധി വരുന്ന മാസം പത്താം തീയതി നടക്കുന്ന ആദ്യ എക്സിക്യൂട്ടിവ് കമ്മറ്റിയിൽ വച്ച് പുതിയ ഭാരവാഹികൾ നാല് ട്രസ്‌റ്റികളുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം എറ്റെടുക്കും . എഡിൻബറോ മലയാളി സമാജത്തിൻ്റെ കിസ്തുമസ് ആൻ്റ് ന്യൂ ഇയർ ആഘോഷം 2024 ജനുവരി 6-ാം തീയതി വൈകുന്നേരം 4 മണി മുതൽ 10 മണി വരെ നടത്തപ്പെടുന്നതായിരിയ്ക്കും സ്കോട്ട്ലൻ്റിൽ ഉള്ള എല്ലാ മലയാളികളെയും സാദരം സ്വാഗതം ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ശ്രീ നാരായണഗുരുവിന്റെ ആത്മീയ അന്വേഷണങ്ങളുടെ വെളിച്ചം മനുഷ്യരിലേക്കെത്തിക്കുന്ന മാനവികതയെ ആഘോഷിക്കുന്ന മഹാതീര്‍ഥാടന കേന്ദ്രമാണ് ശിവഗിരി. ആത്മീയ പുരോഗതിയിലേക്കുള്ള അറിവിന്റെ തീർത്ഥാടനം 91 മത് വർഷത്തിലേയ്ക്ക് കടക്കുമ്പോൾ യൂറോപ്പിലെ ഗുരുഭക്തരും ആവേശത്തിലാണ് . ഈ വർഷം മുതൽ തീർത്ഥാടനത്തിന് ശിവഗിരിയിൽ എത്തിച്ചേരുവാൻ സാധിക്കാത്ത യൂറോപ്പിലെ ശ്രീനാരായണീയർക്കായി യു കെയിൽ അവസരം ഒരുങ്ങുന്നു. 2023 ഡിസംബർ 30, 31 തീയതികളിൽ യു കെ യിലെ ശിവഗിരി ആശ്രമത്തിൽ രണ്ടു ദിവസങ്ങളിലായി ശിവഗിരി തീർത്ഥാടനഘോഷം നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം നിങ്ങൾ ഏവരെയും അറിയിച്ചു കൊള്ളട്ടെ.
യു കെ യിൽ വൂൾവർഹാംടൺ എന്ന സ്ഥലത്തെ ലോർഡ്‌സ് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ശിവഗിരി ആശ്രമത്തിൽ നിന്നും ഒരു വിളിപ്പാടകലെ ശ്രീ ബുദ്ധനും, ഭഗവാൻ കൃഷ്ണനും, , ജുമുഅമസ്ജിദ്തും ഗുരുദ്വാരയും,, ക്രിസ്ത്യൻ ദേവാലയവും തുടങ്ങി സർവമതങ്ങളുടെയും ആത്മീയ കേന്ദ്രങ്ങൾ ഒത്തു ചേരുന്ന സ്ഥലത്താണ് തീർത്ഥാടന പദയാത്ര നടത്തുവാനായി തിരഞ്ഞെടുത്തിട്ടുള്ളത്.
ഗുരുദേവൻ നമുക്ക് നേടിത്തന്ന മാന്യതയുടെ രുദ്രാക്ഷം അണിഞ്ഞു നമ്മൾ ഗുരുവിനോട് ചേർന്നവർ എന്നുറക്കെ പറയുവാനുള്ള സാമൂഹ്യനില പിടിച്ചെടുത്തവരാണ്. മത സൗഹാർദം അരക്കിട്ടുറപ്പിക്കാൻ കഴിയുന്നതും , ആത്മീയ ഭൗതികരംഗങ്ങളില്‍ യു കെ യിലെ ശിവഗിരി ആശ്രമം ലോകത്തിനു മാതൃകയാകണം എന്ന ഉദ്ദേശത്തോടെയുള്ള ചരിത്രദൗത്യം ഏറ്റടുത്തു നടപ്പാക്കുവാൻ പറ്റുമെന്നുള്ള ഉറച്ച വിശ്വസമാണ് ആശ്രമത്തിന്റെ ഭാരവാഹികൾക്കുള്ളത്. യു കെ യിൽ ആദ്യമായി നടക്കുന്ന ഈ തീർത്ഥാടനത്തിനോടാനുബന്ധിച്ചു നടത്തുന്ന പദയാത്രയിലും, തീർത്ഥാടനത്തിലും യുകെയിലെ എല്ലാ ഗുരു ഭക്തരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
ബർക്കൻ ഹെഡ്: വിറാലിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്സ് ഓഫ് വിറാലിന്‍റെ പ്രഥമ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ 2024 ജനുവരി നാലാം തീയതി നടക്കും. യുകെയിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ഫ്രണ്ട്സ് ഓഫ് വിറാലിൻ്റെ ഓണാഘോഷം വളരെയേറെ ശ്രദ്ധ നേടിയിരുന്നു .
സ്വന്തമായി പാകം ചെയ്തു വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യയിലൂടെ വ്യത്യസ്തമായ ഒരു മാതൃക മുന്നോട്ടുവെച്ച ഫ്രണ്ട്സ് ഓഫ് വിറാൽ ക്രിസ്മസ് പുതുവത്സര ആഘോഷത്തിലും ആ പുതുമ നിലനിർത്തുകയാണ്. മലബാറിന്റെ രുചിഭേദങ്ങൾ ബിരിയാണിയുടെ മേമ്പൊടിയിൽ വിളമ്പുന്ന വിരുന്നിനൊപ്പം, വൻപിച്ച ജനസഞ്ചയത്തെ ഉൾക്കൊള്ളുവാൻ കഴിയുന്ന വേദിയും, മിഴിവാർന്ന നൃത്ത സംഗീത പരിപാടികളും സംഘടിപ്പിക്കുവാനായി വലിയ ഒരു ആഘോഷ കമ്മിറ്റിക്ക് തന്നെ രൂപം കൊടുത്തു കഴിഞ്ഞു.
പുതുവത്സര ലഹരിയെ അതിൻറെ പാരമ്യത്തിൽ വിരാൽ നിവാസികൾക്ക് സമ്മാനിക്കുവാനായി ടിക്കറ്റ് വിൽപ്പനയും അനുബന്ധ പ്രവർത്തനങ്ങളുമയി കമ്മറ്റികൾ മികച്ച രീതിയിലുള്ള പ്രവർത്തനം തുടങ്ങി കഴിഞ്ഞു. ഈ ചരിത്ര നിമിഷങ്ങളിൽ പങ്കാളികളാകുവാൻ 2024 ജനുവരി നാലിന് പോർട്ട് സൺലൈറ്റിലുള്ള ഹ്യൂം ഹാളിലേക്ക് ഏവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക്
President
Babu mathew
Phone : 07588513837
Secratary
Shibu mathew
Phone : 07473882988
അറോറയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് യുകെയിലെയും അയർലൻഡിലെയും മത്സരാർത്ഥികൾക്കായി ഡാൻസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഡാൻസ് ധമാക്ക എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന നൃത്ത മാമാങ്ക മത്സരങ്ങൾ 2024 മാർച്ച് 2-ാം തീയതി ശനിയാഴ്ച ചെഷയറിലെ എല്ലെസ്മിയർ പോർട്ടിലുള്ള സിവിക് ഹാളിൽ വച്ചാണ് അരങ്ങേറുന്നത്. വിജയികളെ കാത്തിരിക്കുന്നത് 2000 പൌണ്ടിന്റെ സമ്മാനമാണ്.
ഈ മെഗാ ഡാൻസ് മത്സരത്തിൽ 14 വയസ്സും അതിൽ കൂടുതൽ ഉള്ളവർക്കാണ് പങ്കെടുക്കാൻ പറ്റുന്നത്. ഒരു ടീമിൽ കുറഞ്ഞത് 5 അംഗങ്ങൾ ഉണ്ടായിരിക്കണമെന്നും ഒരു ടീമിന് തങ്ങൾക്ക് താല്പര്യമുള്ള ക്ലാസിക്കൽ / ഫ്യൂഷൻ ,ബോളിവുഡ് ഇനത്തിലെ ഏത് ശൈലികളും വിഭാഗവും തിരഞ്ഞെടുക്കുവാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. 50 പൗണ്ട് ആണ് രജിസ്ട്രേഷൻ ഫീ.
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി നവംബർ 30 ആണ് . കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ സംബന്ധമായ വിശദാംശങ്ങളും [email protected] എന്ന ഈമെയിലിലോ 07894900958 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ജോളി എം. പടയാട്ടിൽ
പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ നടത്തുന്ന കലാസാംസ്കാരിക വേദിയുടെ 8–ാം സമ്മേളനം കേരളപ്പിറവി ദിനമായി വൈവിധ്യമാർന്ന വിവിധ കലാപരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചു. നവംബർ 25–ാം തീയതി വൈകിട്ട് ഇന്ത്യൻ സമയം 8.30ന്, (03:PM(UK Time) 04:00PM(German Time) 19:00PM (UAE Time) )ന് വെർച്ചൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന കേരളപ്പിറവി ആഘോഷം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
കേരള കലാസാംസ്കാരിക ചരിത്ര മ്യൂസിയം ഡയറക്ടർ ആർ. ചന്ദ്രപിള്ള തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും.
എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ കലാസാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചർച്ച ചെയ്യപ്പെടുക. ഇതിൽ തിരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. നവംബർ 25 കേരളപ്പിറവി ദിനമായി ആഘോഷിക്കുന്നതിനാൽ മറ്റ് ചർച്ചകൾ ഉണ്ടായിരിക്കുന്നതല്ല. സംസ്ഥാന കലാസാംസ്കാരിക ചരിത്ര മ്യൂസിയം ഡയറക്ടർ ആർ. ചന്ദ്രപിള്ള കേരളത്തിന്റെ തനതായ കലാരൂപങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുന്നു.
എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ സ്വാഗതം ചെയ്യുന്നു.
ജോളി എം. പടയാട്ടിൽ (പ്രസിഡന്റ്) – 04915753181523
ജോളി തടത്തിൽ (ചെയർമാൻ)– 0491714426264
ബാബു തോട്ടപ്പിള്ളി (ജന. സെക്രട്ടറി)– 0447577834
ഷൈബു ജോസഫ് (ട്രഷറർ)
കേംബ്രിഡ്ജ്: പ്രതിപക്ഷ നേതാവും, കെ.പി.സി.സി വൈസ് പ്രസിഡണ്ടും, പറവൂർ നിയോജകമണ്ഡലം പ്രതിനിധിയും, പ്രശസ്ത വാഗ്മിയുമായ വി.ഡി. സതീശൻ എംഎൽഎ നാളെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഒരുക്കുന്ന സംവാദത്തിൽ മുഖ്യപ്രഭാഷണം നടത്തും. യു കെ യിലെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ, കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് “നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും, മാർഗ്ഗങ്ങളും” എന്ന വിഷയത്തിൽ നടത്തുന്ന സംവാദത്തിൽ ഏറെ ചിന്തോദ്ദീപകവും, കാലിക പ്രാധാന്യമേറിയതുമായ ചർച്ചകൾ ഉയരും.
നാളെ, നവംബർ 17-ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സൗത്ത് ഏഷ്യൻ സ്റ്റുഡൻസ് ഹാളിൽ ഒരുക്കിയിരിക്കുന്ന നെഹ്രുവിയൻ സംവാദത്തിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടൊപ്പം കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയർ ബൈജു തിട്ടാല, കേംബ്രിഡ്ജ് സിറ്റി കൗൺസിൽ മുൻ നേതാവ് ലൂയിസ് ഹെർബർട്ട് എന്നിവർ സംസാരിക്കും. തുടർന്ന് സംവാദത്തിനുള്ള തുടക്കം കുറിക്കും.
കാലിക രാഷ്ട്രീയ സാഹചര്യത്തിൽ നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ പ്രസക്തി വിലയിരുത്തുകയും അതിന്റെ പുനരുജ്ജീവനത്തിനായി മാർഗ്ഗങ്ങൾ കണ്ടെത്തുകയും എന്ന സുപ്രധാന ദൗത്യമാണ് ഈ സംവാദത്തിലൂടെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ഉദ്ദേശിക്കുന്നത്.
നവംബർ 17 നു ഉച്ചകഴിഞ്ഞു 2:30 നു കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി,സൗത്ത് ഏഷ്യൻ സ്റ്റുഡൻസ് ഹാളിൽ ഒരുക്കിയിരിക്കുന്ന ഡിബേറ്റിൽ കാലിക ഇന്ത്യയിൽ ന്യുനപക്ഷ സമൂഹം നേരിടുന്ന ആശങ്കയും, ഏക സിവിൽ കോഡും അടക്കം സാമൂഹിക വിപത്തുകൾ ചർച്ചയാകുമ്പോൾ, ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലേക്കും, ഭാരത ദർശനത്തിലേക്കും, വ്യവസ്ഥിതിയിലേക്കും, ഇന്ത്യയെ തിരിച്ചു കൊണ്ട് പോകുവാൻ എങ്ങിനെ സാധിക്കും എന്നാവും മുഖ്യമായും ചർച്ചയിൽ ഉരിത്തിരിയുക.
കാലിക പ്രാധാന്യമുള്ള ചർച്ചയിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ സംഘാടകരുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.
റെക്സം കേരളാ കമ്മ്യൂണിറ്റി (ഡബ്ല്യു.കെ.സി ) ദീപാവലിദിനം ആഘോഷനിമിഷങ്ങളാക്കി. ദീപാവലി ദീപം തെളിച്ചും, മധുര പലഹാരങ്ങൾ വിതരണം ചെയ്തും പൂത്തിരി, മത്താപ്പു കത്തിച്ചും പാട്ടും ഡാൻസും ആയി ദീപാവലി സായാഹ്നം കുട്ടികളും മുതിർന്നവരും ഓർമ്മയിൽ സൂക്ഷിക്കുന്ന നല്ലൊരു ദിനമാക്കി.
മാതൃ രാജ്യം വിട്ട് അന്യനാട്ടിൽ കഴിയുമ്പോൾ ഇവിടുത്തെ ജോലി തിരക്കും കുട്ടികളുടെ സ്കൂൾ, കുടുംബ കാര്യങ്ങൾ ഇവയുടെ തിരക്കിൽ കഴിയുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും തെല്ലൊരു സന്തോഷം നൽകുന്നതാണ് നമ്മുടെ ഒത്തുചേരലുകൾ. നമ്മുടെ തനത് ആഘോഷങ്ങൾ മറക്കാതെ ഓർമ്മയിൽ സൂക്ഷിച്ച് നമ്മുടെ കുട്ടികൾക്ക് പകർന്നു നൽകാനുള്ള അവസരങ്ങൾ ആണ് നമ്മുടെ ഓണം, ക്രിസ്മസ് ന്യൂ ഇയർ, ഈസ്റ്റർ, വിഷു, ദീപാവലി ആഘോഷങ്ങൾ. റെക്സം കേരളാ കമ്മ്യൂണിറ്റി എല്ലാവർഷവും ഇത്തരം ആഘോഷങ്ങൾ ഭംഗിയായി നടത്തി വരുന്നു.
ഡബ്ല്യു.കെ.സി യൂടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 30-ന് നൂതനമായ പരിപാടികളോടെ നടത്താനുള്ള അണിയറ പ്രവർത്തങ്ങൾ നടന്നുവരുന്നു.കൂടുതൽ വിവരങ്ങൾ അറിയാൻ
Wrexham Kerala Community Facebook, Whatsapp ജോയിൻ ചെയ്യുക.
ഈ വർഷത്തെ ദീപാവലി ആഘോഷത്തിൽ പങ്കുചേർന്ന എല്ലാവർക്കും ഡബ്ല്യു.കെ.സി കമ്മിറ്റി അംഗങ്ങളുടെ നന്ദി അറിയിക്കുന്നു.
പ്രസാദ് ഒഴാക്കൽ
കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത്ത് യൂണിറ്റിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മനോഹരമായ ഒരു നൃത്ത സന്ധ്യ ഒരുങ്ങുന്നു.
നിലവിൽ വന്നു ചുരുങ്ങിയ കാലയളവിനുള്ളിൽ നൂതനവും ജനങ്ങൾക്ക് ഉപകാരപ്പെടുന്നതുമായ ഒട്ടേറെ ശ്രദ്ധേയമായ പരിപാടികൾ ഏറ്റെടുത്തു അഭിമാനാർഹമായ പ്രവർത്തനമാണ് കൈരളി സൗത്താംപ്ടൺ & പോർട്സ്‌മൗത്ത് യൂണിറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്. യൂണിറ്റിന്റെ പരിധിയിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കുവാൻ മികച്ച ഒരു വേദി ഒരുക്കി നൽകുകയുമാണ് നൃത്ത സന്ധ്യ യിലൂടെ ഉദ്ദേശിക്കുന്നത്. 2024 ഫെബ്രുവരി 24 ശനിയാഴ്ചയാണ് പരിപാടി.
ഈ പരിപാടിയിൽ പങ്കെടുക്കുവാനും കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും താല്പര്യം ഉള്ളവർ കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത്ത് യൂണിറ്റ് പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ഈ കലാവിരുന്നിലേയ്ക്ക് എല്ലാവരെയും കൈരളി യുകെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
പ്രസാദ് ഒഴാക്കൽ
കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത് യൂണിറ്റിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മനോഹരമായ ഒരു നൃത്ത സന്ധ്യ ഒരുങ്ങുന്നു.
നിലവിൽ വന്നു ചുരുങ്ങിയ കാലയളവിനുള്ളിൽ നൂതനവും ജനങ്ങൾക്ക് ഉപകാരപ്പെടുന്നതുമായ ഒട്ടേറെ ശ്രദ്ധേയമായ പരിപാടികൾ ഏറ്റെടുത്തു അഭിമാനാർഹമായ പ്രവർത്തനമാണ് കൈരളി സൗത്താംപ്ടൺ & പോർട്സ്‌മൗത് യൂണിറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്. യൂണിറ്റിന്റെ പരിധിയിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കുവാൻ മികച്ച ഒരു വേദി ഒരുക്കി നൽകുകയുമാണ് നൃത്ത സന്ധ്യ യിലൂടെ ഉദ്ദേശിക്കുന്നത്. 2024 ഫെബ്രുവരി 24 ശനിയാഴ്ചയാണ് പരിപാടി.
ഈ പരിപാടിയിൽ പങ്കെടുക്കുവാനും കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും താല്പര്യം ഉള്ളവർ കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത് യൂണിറ്റ് പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ഈ കലാവിരുന്നിലേയ്ക്ക് എല്ലാവരെയും കൈരളി യുകെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത്ത് യൂണിറ്റ്
Contact details
Binu Antony-07446868073
Maya Anish- 07949249228
Renjith Rajen-07824064813
Joseph t Joseph-07557766804
ഉണ്ണികൃഷ്ണൻ ബാലൻ
ശ്രീ റൂവൻ സൈമണിന്റെ സ്മരണാർത്ഥം സമീക്ഷ യുകെ ലിസ്ബൺ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോഫി ഫെസ്റ്റിവൽ ഹൃദയത്തിലേറ്റു വാങ്ങി ലിസ്ബൺ സമൂഹം. ശ്രീ റൂവൻ സൈമണിന്റെ പ്രോജ്വല സ്മരണ ഊഷ്മളത പകർന്ന ചടങ്ങിൽ വിവിധയിനം കാപ്പികളുടേയും, രുചിമുകുളങ്ങളുടെയും ഉത്സവാനുഭവത്തിനാണ് നവംബർ 1 -ന് ലിസ്ബണിലെ നാഷണൽ റാക്കറ്റ് ക്ലബ്ബ് സാക്ഷ്യം വഹിച്ചത്. ബെൽഫാസ്റ്റ് മലയാളി അസോസിയേഷന്റെ സെക്രട്ടറി ശ്രീ.ജയൻ മലയിൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. സമീക്ഷയുകെ ഏരിയാ കോർഡിനേറ്റർ ബൈജു നാരായണൻ പരിപാടിയിൽ വിശിഷ്ടാതിഥി ആയിരുന്നു.യുണിറ്റ് പ്രസിഡന്റ് സ്മിതേഷ് ശശിധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുണിറ്റ് സെക്രട്ടറി വൈശാഖ് മോഹൻ സ്വാഗതവും,വൈസ് പ്രസിഡന്റ്റ് ആതിര രാമകൃഷ്ണപിള്ള നന്ദിയും ആശംസിച്ചു.
ഹൃദയസ്പർശിയായ ഒരു ചാരിറ്റി ഫണ്ട് ശേഖരണം കോഫി ഫെസ്റ്റിവലിന്റെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. റൂവൻ സൈമണിന്റെ പേരിൽ കേരളത്തിലെ ഒരു നിർധനകുടുംബത്തിന് ഭവനനിർമ്മാണത്തിനായി നടത്തുന്ന ധനസമാഹരണത്തിൽ പങ്ക് ചേരുക എന്നതായിരുന്നു യൂണിറ്റിന്റെ പ്രാഥമിക ലക്ഷ്യം.പ്രാദേശിക ഐറിഷ് ഗ്രൂപ്പുകളുടെയും സംഘടനകളുടെയും പ്രതിനിധികളും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.
ലിസ്ബേണിൽ നടന്ന സമീക്ഷ കോഫി ഫെസ്റ്റിവൽ കേവലം കാപ്പിയുടെയും ഭക്ഷണവിഭവങ്ങളുടെയും ആഘോഷം മാത്രമായിരുന്നില്ല മറിച്ച് സമത്വത്തിന്റെയും സഹാനുഭൂതിയുടെയും ഹൃദ്യമായ പ്രകടനം കൂടിയായിരുന്നു. ഈ മഹത്തായ പ്രവർത്തനത്തിൽ പങ്കെടുക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും സമീക്ഷ ലിസ്ബൺ യുണിറ്റ് സംഘാടകർ നന്ദി രേഖപ്പെടുത്തി. യൂണിറ്റിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് തുടർന്നും ഏവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായി യൂണിറ്റ് ഭാരവാഹികളായ വൈശാഖ് മോഹൻ (യൂണിറ്റ് സെക്രട്ടറി) സ്മിതേഷ് ശശിധരൻ (പ്രസിഡന്റ്) മനു മംഗലം (ട്രഷറർ) എന്നിവർ അറിയിച്ചു.