Association

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഈസ്റ്റർ ചാരിറ്റിക്ക് ഓശാന ഞായർ കഴിഞ്ഞപ്പോൾ ലഭിച്ചത് 2305 പൗണ്ട് . ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. ചാരിറ്റി ഏപ്രിൽ 17 ന് അവസാനിക്കും തൊട്ടടുത്ത ദിവസം ലഭിച്ച തുക അനു ആൻ്റണിക്കു കൈമാറുമെന്ന് അറിയിക്കുന്നു .

ക്യൻസർ ബാധിച്ചു ചികിൽസിക്കാൻ ബുദ്ധിമുട്ടുന്ന ബി, എഡ് , വിദ്യർത്ഥി ഏലപ്പാറ സ്വദേശി അനു ആൻ്റണിക്കു വേണ്ടിയാണ് ഞങ്ങൾ ചാരിറ്റി കളക്ഷൻ നടത്തുന്നത്. കൂലിപ്പണികൊണ്ടു ജീവിച്ചിരുന്ന അനുവിന്റെ കുടുംബത്തിനു ചികിത്സ ചിലവ് താങ്ങാൻ കഴിയാത്തതു കൊണ്ടാണ് ഞങ്ങൾ നിങ്ങളെ സമീപിക്കുന്നത്

നാമെല്ലാം ഈസ്റ്റർ ആഘോഷിക്കുന്ന ഈ സമയത്തു അനുവിന്റെ കുടുംബത്തിന് ഒരു കൈത്താങ്ങാകാൻ നമുക്ക് ഒരുമിക്കാം നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുക .
.
അനുവിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അറിയിച്ചത് യു കെ യിലെ ബ്രാഡ്‌ഫോർഡിൽ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലിൽ താമസിക്കുന്ന ജിജു മാത്യുവുമാണ് ഇവരുടെ അഭ്യർത്ഥന മാനിച്ചു ഞങ്ങൾ കമ്മറ്റികൂടി ഈ കുടുംബത്തിനുവേണ്ടി ഈസ്റ്റർ ചാരിറ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു ..

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

അനു ആൻ്റണിയെ നേരിട്ട് സഹായിക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ നാട്ടിലെ അക്കൗണ്ടിൽ പണം നൽകുക .

Anu Antony
Kuttikattu (H)
Chinnar p.o 4th mile Elappara, Idukki ,kerala
Pin number: 685501

Account Number: 67228266273
IFSC : SBIN0070104
(SBI Branch Elappara)

പിതാവ് ആൻ്റണി യുടെ ഫോൺ നമ്പർ ഇവിടെ .0091 9656241951

 

 

കോവിഡ്‌ മൂലം പ്രതിസന്ധിയിലായിരുന്ന റെഡ്ഡിച്ച് മലയാളികളില്‍ ആവേശത്തിന്റെ പുത്തനുര്‍വ്വ് സമ്മാനിച്ചുകൊണ്ട്‌ റെഡ്ഡിച്ച് മലയാളികളുടെ ഐകൃത്തിന്റെ പ്രതീകമായ കെസിഎ റെഡ്ഡിച്ച് അസോസിയേഷനെ അടുത്ത വര്‍ഷത്തേയ്ക്ക്‌ നയിക്കുവാന്‍ പൂതുനേതൃത്വം. പ്രസിഡന്റ്‌ ബിനു ജേക്കബ് നേതൃത്വത്തിന്‌ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ബിനു ജേക്കബ് പ്രസിഡന്റായും അഭിലാഷ് സേവിയർ സെക്രട്ടറിയായും ജസ്റ്റിൻ മാത്യു ട്രഷററായും നേതൃത്വം കൊടുത്തുകൊണ്ട്‌ നിലവില്‍ വന്ന ട്രസ്റ്റീസ്‌ ബോര്‍ഡില്‍ വൈസ്‌പ്രസിഡന്റായി പോൾ ജോസഫ് ജോയിന്റ്‌ സെക്രട്ടറിയായി ജോർജ് ദേവസ്സി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു,

പൊതുയോഗം തെരഞ്ഞെടുത്ത മറ്റ് കമ്മിറ്റി അംഗങ്ങൾ

സ്പോർട്സ് കോ-ഓർഡിനേറ്റർമാരായ – ജസ്റ്റിൻ ജോസഫ് ബിബിൻ ദാസ്

ആർട്സ് കോർഡിനേറ്റർ – സാബു ഫിലിപ്പ് മാത്യു വർഗീസ്

കൗൺസിൽ റെപ്രെസന്റീവ്സ് – ലിസോമോൻ മപ്രനാഥ് ജിബു ജേക്കബ്

യുക്മ നാഷണൽ റെപ്രെസന്റീവ്സ് – പോൾ ജോസഫ് ബെന്നി വർഗീസ് പീറ്റർ ജോസഫ്

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ – പോൾസൺ ജോൺ പീറ്റർ ജോസഫ് സ്റ്റാൻലി വർഗീസ് രാജപ്പൻ വർഗീസ് രഞ്ജി വർഗീസ്

പി.ആർ.ഒ. ലിസോമൻ മാപ്രനാഥ്

ഇന്റേണൽ ഓഡിറ്റർ അനിൽ ജോർജ്ജ്

കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരു മഹാമാരി കാലഘട്ടത്തിനു ശേഷം വരുന്ന ഒരു പുതിയ നേതൃത്വം എന്ന നിലക്ക്‌ ഈ ഒരു വർഷം
റെഡ്ഡിച്ച് മലയാളികളുടെ മനസ്സിനുണര്‍വ്വു ലഭിക്കുന്ന പുതിയ ആശയങ്ങളും പ്രവര്‍ത്തനങ്ങളും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നു കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

മാത്യു പുളിക്കത്തൊട്ടിയിൽ

യുകെയിൽ അങ്ങോളമിങ്ങോളമുള്ള തെക്കുംഭാഗർക്ക് തങ്ങളുടെ യു.കെ.കെ.സി.എ ദേശീയ കൺവെൻഷനായി വർഷത്തിൽ ഒരു ദിവസം മാറ്റി വയ്ക്കാതിരിക്കാൻ പറ്റാത്ത ഒരു അവസ്ഥ തന്നെയാണ്.
കാരണം ഈ ക്നാനായ സമുദായ സമൂഹ മഹാ സമ്മേളന ദിവസം തങ്ങളുടെ ഉറ്റവരും ഉടയവരും സഹപാഠികളുമൊക്കെയായ രക്ത ബന്ധുക്കളെ ഒരുമിച്ചു കാണാനും തങ്ങളിൽ തങ്ങളിൽ അൻപോടെ തഴുകി ആ ബന്ധുത്വത്തിൻറെ ഊഷ്മളത ആവോളം ആസ്വദിച്ച് ആനന്ദിക്കാൻ ലഭിക്കുന്ന അസുലഭ സന്ദർഭവുമാണത്. ഈ സന്ദർഭം നഷ്ടമാക്കാൻ സമുദായച്ചൂരുള്ള ഒരു ക്നാനായക്കാരനും ഇഷ്ടപ്പെടാത്തത് സ്വാഭാവികം.

അതുകൊണ്ടായിരിക്കാം *”കട്ട വെയിംറ്റിങ്ങ് ഫോർ യു.കെ.കെ.സി.എ കൺവെൻഷൻ”* എന്ന് മുതിർന്ന തലമുറയേക്കാൾ കൂടുതലായി യുവജനങ്ങൾ പരസ്പരം പറയുന്നത്. എന്തുകൊണ്ട് യുവജനങ്ങൾ ഇങ്ങനെ പറയുന്നു എന്ന ചോദ്യത്തിന്, മുതിർന്ന ക്നാനായ തലമുറ നാട്ടിൽ അനുഭവിച്ച് ആസ്വദിച്ച രക്ത ബന്ധത്വവും സ്വവംശ വിവാഹ നിഷ്ഠയും സമുദായ കൂട്ടായ്മയും ഈ പ്രവാസ ലോകത്ത് യുകെയിലും യുവതലമുറ ശരിയായ വിധത്തിൽ മനസ്സിലാക്കുന്നു. അത് തങ്ങൾക്കും വേണം എന്ന ശക്തമായ അവബോധം. അതൊന്നു മാത്രമാണ് *”കട്ട വെയിംറ്റിങ്ങ് ഫോർ യു.കെ.കെ.സി.എ കൺവെൻഷൻ”* എന്ന് യുവതലമുറ പരസ്പരം പറയുന്നതിലെ രഹസ്യം.

ഓരോ യൂണിറ്റുകളും യു.കെ.കെ.സി.എ കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി ബസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം ആരോഗ്യപരമായ മൽസര ബുദ്ധിയോടെ, റാലിയിൽ ഏറ്റവും മികവാർന്ന പ്രകടനം തങ്ങളുടെ യൂണിറ്റ് കാഴ്ച വയ്ക്കുന്നതിനുള്ള പദ്ധതികളും ക്രമീകരണങ്ങളുമൊക്കെ ഓരോ യൂണിറ്റും അതീവ രഹസ്യ സ്വഭാവത്തോടെ ചെയ്തും വരുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം 3 വർഷം കൂടി നടക്കുന്ന കൺവെൻഷൻ ആയതുകൊണ്ട് പതിവിൽ കൂടുതലായുണ്ടാകുമെന്ന് കരുതുന്ന ജന പങ്കാളിത്തവും, കൂടാതെ നാട്ടിൽ നിന്നും യുകെയിൽ എത്തിയ പുതിയ സമുദായാംഗങ്ങളെയും കൺവെൻഷനിൽ പങ്കെടുപ്പിക്കാൻ സൗകര്യമൊരുക്കണമെന്നതും യു.കെ.കെ.സി.എ സെൻട്രൽ കമ്മറ്റി നേരിടുന്ന വലിയ വെല്ലുവിളി തന്നെയാണ്. എന്നിരുന്നാലും ഒരുമയിലും തനിമയിലും വിശ്വാസ നിറവിലും വൻതിരമാലകളെ തോല്പിച്ച പൂർവികരുടെ അനുഗ്രഹത്താലും കരുതലാലും എല്ലാറ്റിലുമുപരിയായ ദൈവകൃപയാലും യു.കെ.കെ.സി.എ കൺവെൻഷൻ എണ്ണയിട്ട യന്ത്രം പോലെ അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവർത്തനത്താൽ പൂർവ്വാധികം ഭംഗിയായി നല്ല ഫലം പുറപ്പെടുവിക്കും എന്ന് എല്ലാ ക്നാനായ സമുദായാംഗങ്ങളും ഉറച്ചു വിശ്വസിക്കുന്നു.

മെയ്ഡ്സ്റ്റോൺ: കെന്റിലെ മുൻനിര മലയാളി കൂട്ടായ്മ ആയ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ വനിതാ വിഭാഗമായ എംഎംഎ മൈത്രി മാതൃദിനത്തോടനുബന്ധിച്ച് ആഘോഷാരവങ്ങളോടെ മാതൃദിന സംഗമം നടത്തി.

മെയ്ഡ്സ്റ്റോൺ സെന്റ് ആൻഡ്രൂസ് ഹാളിൽ ചേർന്ന മാതൃദിന സംഗമത്തിൽ സൂസൻ അലക്സ് സ്വാഗതം ആശംസിക്കുകയും നിലവിൽ ഉള്ള ഭാരവാഹികളായ ജിമിത ബെന്നി, ജിബി ലാലിച്ചൻ, സൂസൻ അലക്സ് എന്നിവർക്കൊപ്പം മുൻഭാരവാഹികളും സംയുക്തമായി ദീപം തെളിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

അനു ജോമോൻ ആലപിച്ച ഹൃദയസ്പർശിയായ ഗാനവും സോമിനി മനോജ് നൽകിയ മാതൃദിന സന്ദേശവും ഹർഷാരവത്തോടെ അംഗങ്ങൾ വരവേറ്റു. എംഎംഎ മൈത്രി കുടുംബത്തിലെ ഏറ്റവും പരിചയ സമ്പന്ന ആയ ‘അമ്മ എന്ന നിലയിൽ ഷേർലി ബാബുവിനെ ആദരിച്ചത് ഹൃദ്യമായ അനുഭവമായി. ഷൈനി ജെഫിൻ, ഷേർലി ബാബുവിന് പൂച്ചെണ്ട് നൽകുകയും ഷേർലി ബാബു തന്റെ ‘അമ്മ നില യിലുള്ള അനുഭവങ്ങൾ പങ്കു വക്കുകയും ചെയ്തു.

ദിലിറാണിയുടെ നൃത്ത അവതരണത്തിന് ശേഷം തന്റെ ഔദോഗിക ജീവതത്തിൽ ഉന്നത നേട്ടം കൈവരിച്ച ജിൻസി ബിനുവിന് ജിസ്ന എബി പൂച്ചെണ്ടുകൾ നൽകുകയും അംഗങ്ങൾ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു. നാടിന്റെ പൈതൃകം വിളിച്ചോതിക്കൊണ്ട് സൂസി സിസനും സംഘവും അവതരിപ്പിച്ച നാടൻ പാട്ടിനുശേഷം കുഞ്ഞുപൈതലുകളുടെ മുട്ടിൻ മേൽ ഇഴച്ചിൽ മത്സരം ഒരേ സമയം ആവേശവും വൈകാരികവുമായ മാറി.

കുട്ടികൾ പാകം ചെയ്ത കേക്ക് പ്രദർശന മത്സരവും നിമ്മി ബൈജുവിന്റെയും ടാനിയ രഞ്ജുവിന്റേയും നേതൃത്വത്തിൽ നടന്ന കലാപരിപാടികളും വേദിയിൽ ആവേശമായി മാറുകയും ഒപ്പം മനസിക ഉല്ലാസമേകുകയും ചെയ്തു. നാട്ടിൽനിന്നും എത്തിയ മുത്തശിമാർ സമ്മാനദാനം നിർവഹിച്ചു. ദിലി റാണിയുടേയും സൗമ്യ രഞ്ജിഷിന്റെയും നേതൃത്വത്തിൽ മഹിളകൾ ഒന്നടങ്കം പങ്കെടുത്ത തത്സമയ നൃത്തച്ചുവടുകൾ വേദിയെ ഒന്നടക്കം ആവേശത്തിലാഴ്ത്തി. ഈ മാതൃദിനത്തിന്റെ തിലകക്കുറി എന്നോണം എംഎംഎ മൈത്രി അവതരിപ്പിച്ച ‘മൊമ മൊണാലിസ’ മത്സരത്തിലെ വിജയി ആയി ജിസ്ന എബിയെ പ്രഖ്യാപിച്ചവേളയിൽ വേദിയും സദസ്സും അക്ഷരാർത്ഥത്തിൽ ഇളകി മറിഞ്ഞു.

സ്വയം ഉൾകാഴ്ചയും ബലവുമേകാൻ ദിലി റാണിയുടെ മേൽനോട്ടത്തിൽ വനിതകൾക്കുള്ള യോഗ ക്ലാസുകൾ പുരോഗമിക്കുന്നു . മറ്റു മലയാളികൾക്കും മാതൃക ആകാവുന്ന പ്രവർത്തനങ്ങൾ ആണ് എംഎംഎ മൈത്രിയുടെ മുഖമുദ്ര.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഈസ്റ്റർ ചാരിറ്റിക്ക് വളരെ നല്ല പ്രതികരണമാണ് നല്ലവരായ യു കെ മലയാളികളിൽനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ 1735 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു . ചാരിറ്റി ഏപ്രിൽ 17 ന് അവസാനിക്കും തൊട്ടടുത്തദിവസം ലഭിച്ച തുക അനു ആൻ്റണിക്കു കൈമാറുമെന്ന് അറിയിക്കുന്നു .

ക്യൻസർ ബാധിച്ചു ചികിൽസിക്കാൻ ബുദ്ധിമുട്ടുന്ന ബി എഡ്‌ , വിദ്യർത്ഥി ഏലപ്പാറ സ്വദേശി അനു ആൻ്റണിക്കു വേണ്ടിയാണ് ഞങ്ങൾ ചാരിറ്റി കളക്ഷൻ നടത്തുന്നത്. കൂലിപ്പണികൊണ്ടു ജീവിച്ചിരുന്ന അനുവിന്റെ കുടുംബത്തിനു ചികിത്സ ചിലവ് താങ്ങാൻ കഴിയാത്തതു കൊണ്ടാണ് ഞങ്ങൾ നിങ്ങളെ സമീപിക്കുന്നത് . കോളേജിൽ നടന്ന സ്പോർട്സ് മത്സരത്തിൽ പങ്കെടുത്തു വീണു കാലൊടിഞ്ഞത് ഭേദമാകാതെ വന്നപ്പോൾ നടത്തിയ പരിശോധനയിലാണ് അനുവിനു ക്യൻസർ സ്ഥിരീകരിച്ചത് ഇതുവരെ 8 ലക്ഷം രൂപ ചികിത്സക്കായി ചിലവഴിച്ചുകഴിഞ്ഞു .

നാമെല്ലാം ഈസ്റ്റർ ആഘോഷിക്കുന്ന ഈ സമയത്തു അനുവിന്റെ കുടുംബത്തിന് ഒരു കൈത്താങ്ങാകാൻ നമുക്ക് ഒരുമിക്കാം നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുക .

അനുവിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെയെ അറിയിച്ചത് യു കെ യിലെ ബ്രാഡ്‌ഫോർഡിൽ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലിൽ താമസിക്കുന്ന ജിജു മാത്യുവുമാണ് ഇവരുടെ അഭ്യർത്ഥന മാനിച്ചു ഞങ്ങൾ കമ്മറ്റികൂടി ഈ കുടുംബത്തിനുവേണ്ടി ഈസ്റ്റർ ചാരിറ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു ..

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

അനു ആൻ്റണിയെ നേരിട്ട് സഹായിക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ നാട്ടിലെ അക്കൗണ്ടിൽ പണം നൽകുക .

Anu Antony
Kuttikattu (H)
Chinnar p.o 4th mile Elappara, Idukki ,kerala
Pin number: 685501

Account Number: 67228266273
IFSC : SBIN0070104
(SBI Branch Elappara)
പിതാവ് ആൻ്റണി യുടെ ഫോൺ നമ്പർ ഇവിടെ . 0091 9656241951

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

യു.കെ.കെ.സി.എ റിസോഴ്സ് ടീമിൻ്റെ ആഭിമുഖ്യത്തിൽ വളരെ വിജയകരമായി യൂണിറ്റുകളിൽ നടത്തിവന്നിരുന്ന സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ സാമുഹ്യ ഒത്തുചേരലുകൾ അസാധ്യമാക്കിയ കോവിഡ് 19 മഹാമാരി മൂലം നിർത്തി വച്ചിരിക്കുകയായിരുന്നു. ഏപ്രിൽ 2 ന് യു.കെ.കെ.സി.എ നടത്തിയ വെർച്വൽ ക് നാനായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിൽ യു.കെ.കെ.സി.എ പ്രസിഡൻ്റ് ശ്രീ ബിജി ജോർജ്ജ് മാംകൂട്ടത്തിൽ സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ പുനരാരംഭിയ്ക്കുന്നതായി പ്രസ്താവിച്ചു.

2018 ൽ രൂപീകൃതമായ യു.കെ.കെ.സി.എ റിസോഴ്സ് ടീമിൻ്റെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ നടത്തപ്പെടുക. Know your heritage എന്ന പാഠ്യപദ്ധതിയുമായി യൂണിറ്റുകൾ സന്ദർശിച്ച്‌ ക്ലാസ്സുകൾ നടത്തിയിരുന്ന റിസോഴ്സ് ടീമിന് യൂണിറ്റുകളിൽ നിന്നും ഊഷ്മള സ്വീകരണമാണ് ലഭിച്ചിരുന്നത്. ക്നാനായ സമുദായ ചരിത്ര അവബോധം ക്നാനായ യുവജനങ്ങളിലെത്തിക്കുക എന്നതാണ് Know your heritage പാഠ്യപദ്ധതിയിലൂടെ യു.കെ.കെ.സി.എ വിഭാവനം ചെയ്യുന്നത്. കോട്ടയം അതിരൂപതയുടെ ആധികാരിക ഗ്രന്ഥങ്ങളെ ആസ്പദമാക്കി വിജ്ഞാനവും, വിനോദവും ഇടകലർത്തി ശ്രോതാക്കൾക്ക് താത്പര്യം തോന്നുന്ന രീതിയിൽ അവതരിപ്പിച്ചാണ് റിസോഴ്സ് ടീം ഇക്കാലമെത്രയും ജൈത്രയാത്ര തുടർന്നത്.

2019 ൽ ഒറ്റ വർഷം കൊണ്ടു തന്നെ യു.കെ.കെ.സി.എയുടെ 51 യൂണിറ്റുകളിൽ 30 യൂണിറ്റുകളിലും റിസോഴ്‌സ് ടീമിന് ബോധവൽക്കരണ ക്ലാസ്സുകൾ നടത്താനായി. സമുദായ ബോധവൽക്കരണ ക്ലാസ്സുകൾക്കായി വേദികളും അവസരങ്ങളുമൊരുക്കി യൂണിറ്റുകൾ തന്നെ റിസോഴ്സ് ടീം അംഗങ്ങൾക്ക് ഹൃദ്യമായ സ്വാഗതമേറിയപ്പോൾ ഒറ്റവർഷം കൊണ്ട് അറുപതു ശതമാനം യൂണിറ്റുകളും സന്ദർശിയ്ക്കാൻ റിസോഴ്സ് ടീമിനായി. യു.കെ.കെ.സി.എ വൈസ് പ്രസിഡൻ്റ് ശ്രീ സിബി തോമസ് കണ്ടത്തിലാണ് സമുദായ ബോധവൽക്കരണ ക്ലാസ്സുകളുടെ ചുമതല വഹിയ്ക്കുന്നത്. കൂടാരയോഗങ്ങളോടനുബന്ധിച്ച് സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ നടത്താനാഗ്രഹിയ്ക്കുന്നവർ സിബി തോമസ് കണ്ടത്തിലിനെ (07727004298) ബന്ധപ്പെടാവുന്നതാണ്.

മാത്യു പുളിക്കത്തൊട്ടിയിൽ

ജൂലൈ 2 ന് ചെൽറ്റൻ ഹാമിലെ ജോക്കി ക്ലബ്ബിൽ വച്ചു നടക്കുന്ന യു.കെ.കെ.സി.എ കൺവൻഷന് ആപ്തവാക്യം നൽകാൻ ഇനി അവശേഷിക്കുന്നത് ഏതാനം ദിവസങ്ങൾ മാത്രം. ഏപ്രിൽ 9 ശനിയാഴ്ച്ച അർദ്ധരാത്രിയ്ക്കു ശേഷം ലഭിക്കുന്ന എൻട്രികൾ പരിഗണിക്കുന്നതല്ല. വേലിയിറക്കത്തിനു ശേഷം കൂടുതൽ ആവേശത്തോടെ തീരം പുൽകാനെത്തുന്ന തിരകളെപ്പോലെ ഇതാദ്യമായി ഒരു ഇടവേളയ്ക്കു ശേഷം നടക്കുന്ന ക്നാനായ മഹാ സംഗമത്തിന് തിലകക്കുറിയാകാൻ ആപ്തവാക്യങ്ങളുടെ അനസ്യൂതമായ എൻട്രികളാണ് യു.കെ.കെ.സി.എ ജനറൽ സെക്രട്ടറി ലൂബി മാത്യൂസിന് ലഭിച്ചു വരുന്നത്. യു.കെ.കെ.സി.എ കൺവൻഷൻ്റെ പ്രധാന ആകർഷണമായ, ക്നാനായ യുവജനങ്ങൾ നടനവൈഭവം കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന സ്വാഗത നൃത്തത്തിൻ്റെ വരികൾ ആപ്തവാക്യത്തിനനുസരിച്ചാണ് രചിക്കപ്പെടുന്നത്.

ഇളകി മറിയുന്ന മഹാസാഗരം പോലൊരു ക്നാനായ കൺവൻഷൻ്റെ ആഴങ്ങളിൽ ഒളിച്ചു കിടക്കുന്ന പവിഴമുത്തായ ആപ്തവാക്യ രചനയ്ക്ക് ഇതാദ്യമായി ക്നാനായ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഏറെ ശ്രദ്ധേയമാണ്. മാർച്ച് 29 ന് അവസാനിക്കേണ്ടിയിരുന്ന ആപ്തവാക്യ സ്വീകരണത്തിൻ്റെ അവസാന തീയതി ഏപ്രിൽ 9 ശനിയാഴ്ച്ചയിലേക്ക് നീട്ടിയത്, പരീക്ഷകളുടെ തിരക്കിലായിരിക്കുന്ന യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും അഭ്യർത്ഥന മാനിച്ചാണ്.

മാത്യു പുളിക്കത്തൊട്ടിയിൽ

യു.കെ.കെ.സി.എയ്ക്ക് സ്വന്തമായി ഒരു പതാക എന്നതിലുപരിയായി ആഗോള ക്നാനായ സംഘടനകൾക്കാകെ സ്വന്തമായി ഒരു പതാക എന്ന ആശയമാണ് യു.കെ.കെ.സി.എയുടെ പതാക രുപകൽപ്പനാ മത്സരത്തിന് വഴിയൊരുക്കിയത്. അഭൂതപൂർവ്വമായ പങ്കാളിത്തമാണ് പതാക രൂപകൽപ്പനാ മത്സരത്തിന് ലഭിച്ചത്. അതിലുപരി മത്സരാർത്ഥികളിൽ ബഹുഭൂരിപക്ഷവും കുട്ടികളും യുവജനങ്ങളുമായിരുന്നു എന്നതും ഏറെ ശ്രദ്ധേയമായി. ക്നാനായ ചരിത്രവും പാരമ്പര്യവും ഉൾപ്പെടുത്തി നിർമ്മിച്ച പതാകകളിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുത്തത് യു.കെ.കെ.സി.എയുടെ നോട്ടിംഗ്ഹാം യൂണിറ്റിൽ നിന്നായിരുന്നു. ഏറ്റവും നല്ല പതാകയായി തെരെഞ്ഞെടുത്തത് യു.കെ.കെ.സി.എ ഗ്ലോസ്റ്റർഷയർ യൂണിറ്റ് പ്രസിഡൻ്റായ ശ്രീ ബോബൻ ഇലവുങ്കൽ നിർമ്മിച്ച പതാകയാണ്. ഏപ്രിൽ 2 ന് യു.കെ.കെ.സി.എ സംഘടിപ്പിച്ച ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിൽ യു.കെ.കെ.സി.എ പ്രസിഡൻ്റ് ശ്രീ ബിജി ജോർജ്‌ മാംകൂട്ടത്തിലും യു.കെ.കെ.സി. വൈ . എൽ ശ്രീ ടോം ജോസ് വഞ്ചിത്താനത്തും തെരെഞ്ഞെടുത്ത പതാക ക്നാനായ സമുദായ അംഗങ്ങൾക്കായി സമർപ്പിച്ചു.

ഈ പതാകയുടെ പ്രധാന ആകർഷണം അതിലെ ദാവീദ് രാജാവിൻ്റെ നക്ഷത്രമാണ്. ക്നാനായക്കാരുടെ യഹൂദ പാരമ്പര്യമാണ് സ്റ്റാർ ഓഫ് ഡേവിഡ് സൂചിപ്പിയ്ക്കുന്നത്. യഹൂദരാണ് ദാവീദിൻ്റെ നക്ഷത്രം ആദ്യമായവരുടെ ഔദ്യോഗിക ചിഹ്നമായി തെരെഞ്ഞെടുത്തത്. ദാവീദിൻ്റെ നക്ഷത്രം ശക്തമായ ദൈവീക സാന്നിധ്യത്തിൻ്റെയും, സംരക്ഷണത്തിൻ്റെയും അടയാളമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിലും ഉപരിയായി എ ഡി 345 ൽ കൊടുങ്ങല്ലൂരിൽ ക്നായിത്തൊമ്മൻ വന്നിറങ്ങിയ കപ്പലിലെ പതാക സ്റ്റാർ ഓഫ് ഡേവിഡ് പതാകയായിരുന്നുവെന്ന് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു. പതാകയിൽ ഉപയോഗിച്ചിരിയ്ക്കുന്ന നീലനിറം നീലാകാശത്തെയും നീലക്കടലിനെയുമാണ് സൂചിപ്പിക്കുന്നത്. ക്വിനായി യിൽ നിന്ന് കൊടുങ്ങല്ലൂരിലെത്തിയ പൂർവ്വപിതാവിൻ്റെ കപ്പൽയാത്രയേയും, നീലാകാശത്തിൻ്റെ കീഴിൽ ലോകമെങ്ങും വ്യാപിച്ച ക്നാനായ കുടിയേറ്റത്തെയുമാണ് നീല നിറം സൂചിപ്പിക്കുന്നത്. വിളഞ്ഞ വയലുകളെയും സമ്പൽ സമൃദ്ധിയെയുമാണ് സ്വർണ്ണ നിറം സൂചിപ്പിയ്ക്കുന്നത്. ദൈവം പൂർവ്വപിതാക്കൻമാർക്ക് നൽകിയ വാഗ്ദത്ത ഭൂമിയായ തേനും പാലുമൊഴുകുന്ന കാനാൻ ദേശമാണ്‌ സ്വർണ്ണ നിറം പ്രതിനിധീകരിയ്ക്കുന്നത്.

എ ഡി 345 ൽ പൂർവ്വികർ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ കപ്പലിനെ അനുസ്മരിപ്പിച്ച് ഒരു പായ്ക്കപ്പലും ആ കപ്പലിൽ എ ഡി 345 എന്നും പതാകയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഈ-കപ്പലിൽ രണ്ട് കൊടികളാണുള്ളത്, ഒന്നിൽ ക്രൈസ്തവ വിശ്വാസത്തെെ സൂചിപ്പിച്ച് കുരിശടയാളവും രണ്ടാമത്തേതിൽ യഹോവ നിർദ്ദേശിച്ച രീതിയിൽ നിർമ്മിച്ച വിളക്കായ മെനോറയും അടയാളപ്പെടുത്തിയിട്ടുണ്ട്. ക്നായിത്തോമയോടൊപ്പം കൊടുങ്ങല്ലൂരിലെത്തിയ ഏഴ് ഗോത്രങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഏഴ് പായകളും എഴുപത്തിരണ്ട് കുടുംബങ്ങളെ പ്രതിനിധീകരിച്ച് കപ്പലിൻ്റെ ഒരു വശത്ത് 36 നക്ഷത്രങ്ങളുമുണ്ട്.

ഏറ്റവും മുകളിൽ ഇടതു വശത്തായി യു.കെ.കെ.സി.എയുടെ ലോഗോയാണ്. മറ്റ് ക്നാനായ സംഘടനകൾക്ക് ഈ പതാക ഉപയോഗിക്കാൻ യു.കെ.കെ.സി.എ ലോഗോയുടെ സ്ഥാനത്ത് സ്വന്തം ലോഗോ ഉൾപ്പെടുത്തിയാൽ മതിയാകും. പതാക രൂപകൽപ്പന മത്സരത്തിൽ ആവേശപൂർവ്വം പങ്കെടുത്ത എല്ലാവർക്കും യു.കെ.കെ.സി.എ സെൻട്രൽ കമ്മറ്റി നന്ദി അറിയിക്കുന്നു.

ടോം ജോസ് തടിയംപാട്

ക്യൻസർ ബാധിച്ചു ചികിൽസിക്കാൻ ബുദ്ധിമുട്ടുന്ന ബി, എഡ്, വിദ്യർത്ഥി അനു ആൻ്റണിക്കു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 655 പൗണ്ട് ലഭിച്ചു, ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു . അനുവിനെ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി ഏലപ്പാറ സെന്റ് ജോർജ് പള്ളി വികാരി ഫാദർ ജേക്കബ് അയച്ച കത്തും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. ചാരിറ്റി കളക്ഷൻ ഈസ്റ്റർ വരെ തുടരും ,ലഭിക്കുന്ന മുഴുവൻ തുകയും ഈസ്റ്റർ ദിനത്തിൽ അനുവിനു കൈമാറും എന്നറിയിക്കുന്നു . നിങ്ങളാൽ കഴിയുന്ന സഹായം താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുക.

നാമെല്ലാം ഈസ്റ്റർ ആഘോഷിക്കുന്ന ഈ സമയത്തു അനുവിന്റെ കുടുംബത്തിന് ഒരു കൈത്താങ്ങാകാൻ നമുക്ക് ഒരുമിക്കാം . ഇടുക്കി ,ലബ്ബക്കട ടീച്ചർ ട്രെയിനിങ് കോളേജിൽ ബി, എഡിനു പഠിക്കുന്ന വിദ്യാർത്ഥി ഏലപ്പാറ സ്വദേശി അനു ആൻ്റണിയുടെ ജീവിതം മാറി മറിഞ്ഞത് 2021 മാർച്ചു മാസം കോളേജിൽ നടന്ന സ്പോർട്സ് മത്സരത്തിൽ പങ്കെടുത്തു വീണു കാലൊടിഞ്ഞപ്പോഴാണ് .

മാസങ്ങളോളം ചികിൽസിച്ചിട്ടും ഒടിഞ്ഞ അസ്ഥികൾ യോചിക്കാത്തതു കൊണ്ട് ഡോക്ടർ നിർദേശിച്ചതനുസരിച്ചു തിരുവന്തപുരം ക്യൻസർ സെന്ററിൽ എത്തി പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി അനുവിന് ക്യൻസർ ബാധിച്ചിരിക്കുന്നു. ഒരു കുടുംബത്തിന്റെ സകല പ്രതീക്ഷകളും തകർന്നടിഞ്ഞു അനുവിനെ ചികിൽസിക്കാൻ ഇപ്പോൾ തന്നെ 8 ലക്ഷം രൂപ ചിലവഴിച്ചു കഴിഞ്ഞു .ചികിത്സ മുൻപോട്ടു കൊണ്ടുപോകാൻ നിവർത്തിയില്ല .

കൂലിപ്പണികൊണ്ടു കുടുംബം നടത്തിയിരുന്ന അനുവിന്റെ പിതാവ് ആൻ്റണി ഇപ്പോൾ കടംകൊണ്ട് ശ്വാസം മുട്ടുന്നു ,മകളെ ചികിൽസിക്കാൻ നിവർത്തിയില്ലാതെ വിലപിക്കുന്നു . മകൾ പഠിച്ചു കുടുംബത്തിനു ഒരു തണലായി മാറും എന്ന് വിചാരിച്ചിരുന്ന ഏലപ്പാറ ചിന്നാർ കുറ്റിക്കാട്ടു ആൻ്റണിയുടെ കുടുംബം ഇന്നു മകളുടെ ജീവൻ രക്ഷിക്കാൻ മാർഗമില്ലാതെ വിലപിക്കുകയാണ് നിങ്ങൾ ദയവായി സഹായിക്കണം . അനുവിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെയെ അറിയിച്ചത് യു കെ യിലെ ബ്രാഡ്‌ഫോർഡിൽ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലിൽ താമസിക്കുന്ന ജിജു മാത്യുവുമാണ് ഇവരുടെ അഭ്യർത്ഥന മാനിച്ചു ഞങ്ങൾ കമ്മറ്റികൂടി ഈ കുടുംബത്തിനുവേണ്ടി ഈസ്റ്റർ ചാരിറ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു ..

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

അനുവിനെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് അവരുടെ അക്കൗണ്ടിലേയ്ക്ക് നേരിട്ടും പണം ട്രാൻസ്ഫർ ചെയ്യാനുള്ള അവസരമുണ്ട്. അക്കൗണ്ട് ഡിറ്റെയിൽസ് ചുവടെ ചേർക്കുന്നു.

Anu Antony
Kuttikattu (H)
Chinnar p.o 4th mile Elappara, Idukki ,kerala
Pin number: 685501

Account Number: 67228266273
IFSC : SBIN0070104
(SBI Branch Elappara)

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

 

ഉണ്ണികൃഷ്ണൻ ബാലൻ

യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ നേത്യത്വത്തിൽ ഈ വരുന്ന ഏപ്രിൽ 3 ഞായറാഴ്ച്ച കെ റെയിൽ പ്രവാസ സദസ്സ് നടക്കും. കെ റെയിൽ പദ്ധതിയെ സംബന്ധിച്ച് പ്രവാസികൾക്ക് അടക്കം പൊതുസമൂഹത്തിൽ നില നിൽക്കുന്ന സംശയങ്ങളും ആശങ്കകളും പരിഹരിക്കുക എന്നതാണ് പരുപാടിയുടെ ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി സംഘടനാ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. ഓൺലൈൻ ആയി സൂമിലൂടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനകാര്യ വകുപ്പ് മന്ത്രിയുമായിരുന്ന സഖാവ് ഡോ. തോമസ് ഐസക്ക് , സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗം അഡ്വക്കേറ്റ് കെ അനിൽകുമാർ , ഇടതു സഹയാത്രികൻ ഡോ. പ്രേം കുമാർ എന്നിവർ പങ്കെടുക്കും . സമീക്ഷ യുകെ പുറത്തിറക്കിയ ഗൂഗിൾ ഫോം വഴി പ്രവാസികളിൽ നിന്നും ലഭിച്ച സംശയങ്ങൾക്ക് ഡോ. തോമസ് ഐസക്ക് മറുപടി പറയും.

കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഏറ്റവും വലിയ നാഴികക്കല്ലാവാന്‍ പോകുന്ന പദ്ധതി എന്നാണ് കെ-റെയില്‍പറയപ്പെടുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റര്‍ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുകയാണ് കെ റെയിലിന്റെ ലക്ഷ്യം.നമ്മുടെ സംസ്ഥാനത്തിലെ 11 ജില്ലകളിലൂടെയാണ് കെ റെയിൽ പാത കടന്നുപോകുന്നത്. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി രൂപീകരിച്ച ‘കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍’ (കെ-റെയില്‍) എന്ന കമ്പനിയാണ് ഈ പദ്ധതിയുടെ നടത്തിപ്പുകാര്‍. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ, കാസര്‍ഗോഡ് നിന്നും നാല് മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്ത് എത്താമെന്നതാണ് നേട്ടം.

പുതിയ റെയില്‍വേ ലൈനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ അഞ്ച് പ്രധാന സ്റ്റേഷനുകളില്‍ ടൗണ്‍ഷിപ്പും ഉണ്ടാക്കാനും പദ്ധതിയുണ്ട്. ഇങ്ങനെ കേരളത്തിന്റെ അഭിമാന പദ്ധതിയാകേണ്ട കെ-റെയിലിനെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ജനങ്ങളിൽ തെറ്റിധാരണ പരത്തി ഇല്ലാതാക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമം തികച്ചും അപലപനീയമാണ് . പ്രവാസ ലോകത്തു ജീവിച്ചുകൊണ്ട് ആധുനിക ലോകത്തിന്റെ വിവിധ വികസനപ്രവർത്തനങ്ങൾ അടുത്തു കാണുകയും അതിന്റെ ഗുണഭോക്താക്കൾ ആകുകയും ചെയ്തിട്ടുള്ള പ്രവാസികളിൽ പോലും തെറ്റിധാരണ പടർത്താനുള്ള തീവ്ര ശ്രമം ഇക്കൂട്ടർ നടത്തുന്നു. ഇത്തരം തെറ്റ് ധാരണകൾക്കും സംശയങ്ങൾക്കും ഒരു വ്യക്തത വരുത്തുക എന്നതാണ് പ്രവാസ സദസ്സിലൂടെ സമീക്ഷ ഉദ്ദേശിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.

കെ റെയിലിനായി ലോകത്തിലെ വിവിധ പ്രവാസി സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇത്തരം ഒരു പരിപാടി ഇത് ആദ്യമായി ആണ് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 500 പേരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന കെ റെയിൽ പ്രവാസി സദസ്സിന്റെ വിജയത്തിനായി ജന്മനാടിന്റെ വികസനം ആഗ്രഹിക്കുന്ന ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായി സമീക്ഷ യുകെ ഭാരവാഹികൾ പറഞ്ഞു .

 

 

RECENT POSTS
Copyright © . All rights reserved