ലണ്ടൻ : യുകെ സന്ദർശിക്കാനെത്തിയ പുതുപ്പള്ളി എംഎൽഎ ശ്രീ.ചാണ്ടി ഉമ്മന് ഒഐസിസി നാഷണൽ പ്രസിഡൻ്റ് കെ കെ മോഹൻദാസും പ്രവർത്തകരും ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു .യുകെ യിൽ സംഘടിപ്പിച്ച മറ്റു പരിപാടികളിൽ പങ്കെടുത്ത ശേഷം ഒ ഐ സി സി നാഷണൽ കമ്മറ്റി അംഗങ്ങളും ഒഐസിസി സറേ റീജൺ പ്രഡിഡന്റ് ശ്രീ വിൽസൺ ജോർജിന്റെയും , ഒഐസിസി യുകെ ജനറൽ സെകട്ടറി ശ്രീ ബേബികുട്ടി ജോർജിന്റെയും മുഖ്യ നേതൃത്വത്തിലും , മറ്റു ഒഐസിസി നേതാക്കളും ചേർന്ന് ക്രോയിഡോണിൽ ഗംഭീര സ്വീകരണം നൽകി .

ഉമ്മൻ ചാണ്ടി എന്ന ജന നേതാവ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഈ ജൂലൈ 18 ന് ഒരു വർഷം തികയുകയാണ് , ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ആചരണവും ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവും ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ തുടക്കവും വലിയ രീതിയിൽ ജൂലൈ 28 ന് നടത്താൻ തീരുമാനിച്ചിരിക്കുന്നതായി നേതാക്കൾ അറിയിച്ചു. ഒഐസിസി നേതാക്കന്മാർക്കും പ്രവർത്തകർക്കും ഉമ്മൻ ചാണ്ടിയുടെ മകന്റെ ഇപ്പോഴത്തെ യുകെ സന്ദർശനം ആവേശം ഇരട്ടിയാക്കി എന്നതാണ് സത്യം , ഒഐസിസി യുടെ നാഷണൽ , റീജണൽ , നേതാക്കൾമാത്രം ഉൾകൊള്ളിച്ചു പെട്ടെന്ന് വിളിച്ചു കുട്ടിയ മീറ്റിങ്ങിൽ സംഘാടകർ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പങ്കെടുത്തത് ഉമ്മൻ ചാണ്ടി എന്ന നേതാവിനോട് പ്രവാസികൾക്കുള്ള സ്നേഹവും ബഹുമാനവും എടുത്തറിയിക്കുന്നതായിരുന്നു.

ഒഐസിസി യൂകെ നേതക്കാന്മാർ മാത്രം പങ്കെടുത്ത് കൊണ്ടു് ചാണ്ടി ഉമ്മന് നൽകിയ അത്താഴ വിരുന്നിൽ തന്റെ പിതാവിന് പ്രവാസി മലയാളികളോടുള്ള സ്നേഹം എത്രയായിരുന്നു എന്നോർമ്മിപ്പിക്കുവാൻ ഉമ്മൻ ചാണ്ടി പ്രവാസികളുടെ വിമാന ടിക്കറ്റ് കുറയ്ക്കാൻ നടത്തിയ പദ്ധതികളെ കുറിച്ചും ചാണ്ടി ഉമ്മൻ വിശദീകരിച്ചു , താനും യുകെയിൽ കുറച്ചു കാലം പ്രവാസി ആയിരുന്നതും , അന്ന് താനും ഒഐസിസി പ്രവർത്തകനായിരുന്നു എന്നും ചാണ്ടി ഉമ്മൻ ഓർമ്മിപ്പിച്ചു.

ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസ് ഒഐസിസി നാഷണൽ ജനറൽ സെകട്ടറി ബേബികുട്ടി ജോർജ്ജ് , റീജണൽ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അത്താഴവിരുന്നിൽ , ഒഐസിസി യൂകെ നാഷണൽ വർക്കിംഗ് പ്രസിഡന്റ്മാരായ ശ്രീ അപ്പാ ഗഫുർ , ശ്രീ സുജു ഡാനിയേൽ , ശ്രീമതി ഷൈനു മാത്യു വൈസ് പ്രസിഡൻ്റ് അൾസ ഹാർഅലി ജനറൽ സെക്രട്ടറി ബേബിക്കുട്ടി ജോജ് എന്നിവർ ചാണ്ടി ഉമ്മന് തന്റെ പ്രവർത്തങ്ങൾക്ക് അനുമോദനങ്ങൾ നേർന്നു , ഒഐസിസി നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ റോണി ജേക്കബ് , ശ്രീ,ജയൻ റാൻ, ശ്രീ സോണി ചാക്കോ, ശ്രീ, സാജു ആൻ്റണി ഒഐസിസി, സറേ റീജൺ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് , ,ഒഐസിസി സറേ റീജൺ ജനറൽ സെക്കട്ടറി ശ്രീ സാബു ജോർജ് , ട്രഷറർ. ശ്രീ ബിജു വർഗീസ് , സത്യം ന്യൂസ് ചീഫ് റിപ്പോർട്ടർ (യു കെ), ശ്രീ റോമി കുര്യാക്കോസ് , സറേ റീജൺ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ അഷറഫ് അബ്ദുല്ല , ശ്രീ ജോർജ് ജോസഫ് , ശ്രീ ചെല്ലപ്പൻ നടരാജൻ , ശ്രീ.ഷാംജിത്ത് ഒഐസിസി ക്രോയിഡോൺ യൂണിറ്റ് പ്രസിഡന്റ് ശ്രീമതി ലിലിയ പോൾ , സറേ റീജണൽ നേതാവ് ശ്രീ ജോർജ് ജേക്കബ് , ഒഐസിസി സാറേ മീഡിയ കോഡിനേറ്റർ ശ്രീ തോമസ് ഫിലിപ്പ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി .

അതി വിപുലമായി ജുലൈ 28 ന് യുകെ ഒഐസിസി കമ്മറ്റി നടത്താനിരിക്കുന്ന ശ്രീ ഉമ്മൻ ചാണ്ടി ഒന്നാം ചരമ വാർഷീക അനുസ്മരണവും , ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഉത്ഘാടനവും ഒരു വലിയ വിജയമാക്കി തീർക്കുവാൻ എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കുമെന്ന് എല്ലാ നേതാക്കന്മാരും ഉറപ്പ് നൽകി . കേരളത്തിൽ നിന്നും കെപിസിസി പ്രസിഡന്റ് ശ്രീ കെ സുധാകരൻ എം.പിയും ,ശ്രീ, എം.കെ പ്രേമചന്ദ്രൻ എം.പി അടക്കം ഒ.ഐ.സി.സിയുടെ ചാർജ്ജുള്ള പ്രമുഖ കോൺഗസ് നേതാക്കൾ പങ്കെടുക്കുന്ന ശ്രീ ഉമ്മൻ ചാണ്ടി , ഒന്നാം ചരമ വാർഷിക പരിപാടി ഒരു ചരിത്ര സംഭവമാക്കി മാറ്റുവാൻ അരയും തലയും മുറുക്കി പ്രവത്തിക്കുകയാണ് ഓരോ ഒഐസിസി നേതാക്കന്മാരും പ്രവർത്തകരും, കാരണം എന്നും ജനക്കൂട്ടങ്ങൾക്കിടയിൽ പ്രവർത്തിച്ച തങ്ങളുടെ ജനപ്രിയ നായകന് യുകെ ഒഐസിസി പ്രവർത്തകർ നൽകുന്ന ഹൃദയത്തിൽ നിന്നുള്ള ബഹുമതിയാകും ഈ പരിപാടികൾ എന്നുറപ്പ്. ജുലൈ. 28 ന് നടത്തുന്ന ശ്രീ ഉമ്മൻ ചാണ്ടി ഒന്നാം ചരമ വാർഷികവും ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഉൽഘാടനത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ ബേബികുട്ടി ജോർജ്ജിനോടും , ജോയിൻ കൺവീനർമാരായ ശ്രീ അപ്പാ ഗഫുർ ശ്രീ വിൽസൺ ജോർജ് എന്നിവരുമായി ബന്ധപെടാമെന്നു ഒഐസിസി നേതൃത്വം അറിയിച്ചു.

ദേശാന്തരങ്ങൾ കടന്നു ജീവിതം കെട്ടി പടുക്കുവാൻ മറുനാട്ടിലെത്തിയ യുകെ മലയാളികൾ ഓരോരുത്തരും എന്നും നെഞ്ചോട് ചേർത്ത് നിർത്തുന്ന ഒന്നാണ് നാടിന്റെ ഓർമ്മകളും ചിന്തകളും.അത്തരം ജന്മ നാടിന്റെ ഓർമ്മകളും പേറി , മറുനാട്ടിൽ നാടൻ കലകളുടെ പൂരവുമായി, കടലും കായലും വലം വെച്ച് നൃത്തം ചെയ്യുന്ന തിരുവിതാം കൂറിന്റെ തലയെടുപ്പായ യു കെയിൽ ജീവിക്കുന്ന ചേർത്തല നിവാസികളുടെ ആറാമത് സംഗമം വർണ്ണാഭമായി ജൂൺ 29-ാംതീയതി ശനിയാഴ്ച കൊവെൻട്രിയിൽ വെച്ച് നടന്നു . കോവിഡിനുശേഷം സ്കൂൾ കോളേജ് കാലഘട്ടങ്ങളിലെ ഓർമ്മകളും, നാട്ടു വിശേഷങ്ങളും പങ്കു വെച്ച് ആട്ടവും പാട്ടുമായി ചേർത്തലക്കാർ ഒരു ദിവസം മനസ്സ് തുറന്നു ആഘോഷിച്ചു .
പ്രഡിഡന്റ് ആൻഡ്രൂസ് മൈക്കിളിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ, ആറാമത് ചേർത്തല സംഗമം രക്ഷാധികാരി കൂടിയായ ഡോക്ടടർ പ്രേംചന്ദ് ഉത്ഘാടനം ചെയ്തു ആശംസകൾ അർപ്പിച്ചതോടെ പരിപാടികൾക്ക് തുടക്കമായി. നിലവിലെ പ്രസിഡന്റ് ആൻഡ്രൂസ് മൈക്കിൾ, സെക്രട്ടറി ജോസ് പീറ്റർ , ചാരിറ്റി കോർഡിനേറ്റർ ലിനി പോൾ എന്നിവർ വേദിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ വേദിയിൽ അരങ്ങേറി . തുടർന്ന് നടന്ന 2024 -25 കാലഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചേർത്തല സംഗമം പ്രസിഡന്റ് ആയി വർഗീസ് ജോണിനെയും സെക്രെട്ടറി ആയി പ്രെസെന്ന ഷൈനെയും, ട്രഷററായി സജിബെന്നിനെയും , ചാരിറ്റി കോർഡിനേറ്ററായി കനേഷ്യസ് അത്തിപ്പൊഴിയെയും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോസ് പീറ്റർ ,സാജൻ മാടമന , മനോജ് ജേക്കബ് ,ലിനി പോൾ എന്നിവരെയും ഐക്യകണ്ഡേന തിരഞ്ഞെടുത്തു .
ചേർത്തല സംഗമം രൂപീകൃതമായതിനു ശേഷം എല്ലാ സംഗമ വേളകളിലും പ്രത്യേകിച്ചു പ്രളയകാലത്തും കോവിഡ് കാലത്തും നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത് . സംഗമ വേദിയിൽ ലേലം വിളിയിലൂടെ സമാഹരിച്ച തുകയ്ക്ക് പുറമെ കൂടുതൽ പണം കണ്ടെത്തി ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാനും ,അടുത്ത വർഷം യു കെ യിലെ വിവിധ ഭാഗങ്ങളിലായി ചിതറി കിടക്കുന്ന ചേർത്തലക്കാരെ കണ്ടെത്തി കൂടുതൽ വിപുലമായി പരിപാടികൾ സംഘടിപ്പിക്കുവാനും തീരുമാനം എടുത്തു കൊണ്ടാണ് ആറാമത് ചേർത്തല സംഗമത്തിന് തിരശീല വീണത് !
പതിനൊന്നാമത് ചാലക്കുടി ചങ്ങാത്തം വാർഷിക ആഘോഷം ആരവം 2024 സ്റ്റോക്ക് ഓൺ ട്രെന്റിൽ വെച്ച് നടന്നു. യുകെ യുടെ വിവിധഭാഗങ്ങളിൽ നിന്നും ചാലക്കുടി ചങ്ങാത്തം ഒത്തു കൂടി.രാവിലെ 11നു ആരഭിച്ച കലാ മത്സരംങ്ങളോടെ ആരവത്തിന് അരങ്ങേറി. .തുടർന്ന് നാടൻ രുചികളുമായുള്ള നാടൻ സദ്യയും വൈകിട്ട് 4 നു ചേർന്ന പൊതുസമ്മളെനത്തിൽ സെക്രട്ടറി ആദർശ് ചന്ദ്രശേഖർ സ്വാഗതം, പ്രസിഡന്റ് സോജൻ കുര്യാക്കോസ് അധ്യക്ഷൻ, പ്രശസ്ത ചാരിറ്റി പ്രവർത്തകൻ ടോണി ചെറിയാൻ & ഫാദർ ബിജു പന്താലൂക്കാരൻ എന്നിവർ ഭാരവാഹികളോടൊപ്പം തിരി തെളിയിച്ചു ഉത്ഘാടന കർമം നിർവഹിച്ചു, .മുൻ ഭാരവാഹികളുടെ പ്രതിനിധിയായി സൈബിൻ പാലാട്ടി ആശംസകൾ അറിയിച്ചു. .. മുൻകാല ഭാരവാഹികളെ ആദരിക്കുകയും ചങ്ങാത്തതിലെ പ്രതിഭകളെ ആദരിക്കുകയും ചെയ്തു. തുടർന്ന് വിജയികൾക്കുള്ള സമ്മാന ദാനവും നിർവഹിച്ചു .

പ്രോഗ്രാം കൺവീനർ ബാബു തോട്ടാപ്പിള്ളി എല്ലാവർക്കും നന്ദി അറിയിച്ചു. തുടർന്ന് ചങ്ങാത്തതിലെ കലാകാരൻമാരുടെ കലാ വിരുന്നും സ്റ്റോക്ക് മ്യൂസിക് ഫൗണ്ടേഷൻ ഒരുക്കിയ സംഗീത നിശയും ഒടുവിൽ ആരവം ആഘോഷം കൊടുമുടിയിൽ എത്തിച്ചുകൊണ്ട് ഡിജെ എബി ആൻഡ് ടീം. അങ്ങനെ ഈ വർഷത്തെ ചാലക്കുടി ചങ്ങാത്തം അതി ഗംഭിരമായി സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്നു.


പൂന്തോട്ട നഗരിയായ കെന്റിനെ പ്രകമ്പനം കൊള്ളിക്കാൻ വടംവലി മത്സരത്തിലെ രാജാക്കന്മാർ ഏറ്റുമുട്ടുന്ന കരുത്തിൻ്റെ പോരാട്ടം ഈ വരുന്ന ഞായറാഴ്ച്ച ടൺ ബ്രിഡ്ജിലെ ഹിൽഡൻബറോയിലെ സാക് വില്ലാ സ്ക്കൂൾ മൈതാനത്ത് അരങ്ങേറും.
വടംവലിയുടെ ആവേശപ്പൊലിമയിൽ അവിസ്മരണീയമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കെൻ്റിലെ അങ്കത്തട്ട് വീണ്ടും ഉണരുമ്പോൾ കൈ- മെയ് മറന്ന് കാളക്കൂറ്റന്മാരെ പോലെ കൊമ്പുകുലുക്കി കരുത്തു തെളിയിക്കാൻ യു.കെയിലെ വടംവലി ടീമുകളിലെ വമ്പന്മാരും കൊമ്പന്മാരുമായ പതിനെട്ട് ടീമുകൾ കെൻറിലെ ഹിൽഡൻബറോയിലേക്ക് വീണ്ടും എത്തുകയാണ്.

യു.കെയിലെ വടംവലി പോരാട്ടത്തിനു പുതിയ മാനവും വീര്യവും സൗന്ദര്യവും പകർന്നു നൽകിയ സഹൃദയയുടെ അഖില യു.കെ വടംവലി മത്സരം ഏഴാം വർഷത്തിലേക്ക് കടക്കുമ്പോൾ, ആ ആവേശം നെഞ്ചോടു ചേർത്തു അതിന്റെ ഭാഗമാകുവാന് യു.കെയിലെ ഒരോ വടംവലി പ്രേമിയും എത്തിച്ചേരുന്ന കാഴ്ച്ചക്കാണ് കെന്റ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.
യുകെയിലെ ഒരു രജിസ്റ്റേർട് ചാരിറ്റി മലയാളി അസോസിയേഷൻ ആയ സഹൃദയ ദി കെൻ്റ് കേരളൈറ്റ്സ് ഒരു ചാരിറ്റ് ഈവൻ്റ് ആയാണ് ഈ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ഏകദേശം ആയിരത്തോളം കാണികളെ പ്രതീക്ഷിക്കുന്ന ഈ മല്ലന്മാരുടെ മനകരുത്തിൻ്റെ പോരാട്ടത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞെന്നു സംഘാടക സമിതി അറിയിച്ചു.

ഈ കരുത്തിന്റെയും മെയ് വഴക്കത്തിൻ്റെയും ചടുലനീക്കങ്ങളുടെയും തീ പാറുന്ന പോരാട്ട വിജയികളെ കാത്തിരിക്കുന്നതു ഏറ്റവും മികച്ച സമ്മാന തുകയും ട്രോഫിയുമാണ്. ആദ്യ ഏട്ടു സ്ഥാനത്തു എത്തുന്ന എല്ലാ ടീമുകൾക്കും ക്യാഷ് പ്രൈസും ട്രോഫിയും നൽകുമ്പോൾ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങൾ സഹൃദയ നൽകുന്നതായിരിക്കും.
ഏഴു പേർ അണിനിരക്കുന്ന ടീമുകൾക്ക് നിജപ്പെടുത്തിയിരിക്കുന്ന ഭാരം 580 കിലോയാണ്. ടീം രജിസ്ട്രേഷൻ, ടീമംഗങ്ങളുടെ ഭാരം നിജപ്പെടുത്തൽ തുടങ്ങിയവ കൃത്യം ഒമ്പത് മണിക്കു തന്നെ തുടങ്ങുന്നതായിരിക്കുമെന്നതിനാൽ ടീമുകൾ കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.
സഹൃദയയുടെ അഖില യു.കെ വടംവലി മത്സരത്തിനോടൊപ്പം സഹൃദയ നിങ്ങൾക്കായി ഒരുക്കുന്നതു ഒരു ദിനം സകുടുബം ആസ്വദിക്കുവാനുമുള്ള സുവർണാവസരമാണ്. ഇടവേളകൾ ആനന്ദകരമാക്കുവാനായി സഹൃദയ അംഗങ്ങളുടെ നൃത്ത നൃത്യങ്ങള്, കുട്ടികൾക്ക് വേണ്ടി ബൗൺസി കാസിൽ, ഫേസ് പെയിന്റിംഗ്, രുചിയൂറും വിഭവങ്ങളുമായി ടോണ്ടൻ മട്ടാഞ്ചേരി ക്യാറ്ററിംഗിൻ്റെ ലൈവ് കിച്ചൺ, നിങ്ങളിൽ ആരാണ് ഭാഗ്യവാൻ എന്നു അറിയാനായി ലക്കി ഡ്രോ, പിന്നെ സൗജന്യ പാർക്കിംഗ് സൗകര്യവും.
ഈ ആവേശപോരാട്ടം കണ്ടാസ്വദിക്കുവാനും, സകുടുംബം വന്നു ചേർന്നു സഹൃദയ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിൽ പങ്കാളിയാക്കുവാനും യു.കെയിലെ ഒരോ വടംവലി പ്രേമികളെയും ടീം സഹൃദയ കെന്റിലേക്ക് ഹൃദ്യമായ സ്വാഗതം ചെയ്യുകയാണ്.
വടംവലി മത്സരം നടക്കുന്ന വേദിയുടെ വിലാസം:
Sackville School, Hildenborough, Kent TN11 9HN
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പ്രസിഡൻ്റ് ആൽബർട്ട് – 07956 184796 സെക്രട്ടറി – ഷിനോ 07990935945, പ്രോഗ്രാം കോർഡിനേറ്റർ – ജോജോ – 07723 343216
സ്റ്റീവനേജ്: സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസ്സിയേഷൻ സംഘടിപ്പിച്ച ‘പിക്നിക്ക്’ വിനോദോത്സവമായി. കോച്ച് സവാരിക്കിടെ അന്താക്ഷരിയും, കുസൃതി ചോദ്യങ്ങളും, പാട്ടുമായി ആഘോഷമാക്കിക്കൊണ്ടാണ് ഗ്രേറ്റ് യാർമോത്ത്, ഗോൾസ്റ്റൺ ബീച്ചുകളിലേക്കുള്ള വിനോദയാത്ര നീങ്ങിയത്.

കുട്ടികൾ ബീച്ചിലും, റൈഡുകളിലും തകർത്താടിയ പിക്നിക്കിൽ മണലിൽ കാസിലുകൾ തീർത്തും, തിരകളെ ഭേദിച്ചും, ഞണ്ട് പിടിത്തവുമായി തങ്ങളുടെ വിനോദ ദിനം വിത്യസ്ത രുചികളുടെ ചെറു ഗ്രൂപ്പുകളായി പിക്നിക്ക് ആകർഷകമാക്കി. മുതിർന്നവർ കുട്ടികളുടെ ആഹ്ളാദ ഇനങ്ങളിൽ ശ്രദ്ധേയരായി കാഴ്ചക്കാരായും, സുരക്ഷയൊരുക്കിയും ആസ്വദിച്ചു. ബീച്ച് ഫുട്ബോളും നടത്തി.


ചൂടുള്ള നാടൻ ഭക്ഷണ വിഭവങ്ങളും മറ്റു പല ഡിഷുകളുമായി ഗോൾസ്റ്റനിൽ നിന്നുള്ള കാറ്ററർ ജിൽവിൻ പൊതികളുമായി എത്തിയതോടെ ബീച്ചിലിരുന്നു ഭക്ഷണം കഴിക്കുന്നതിലേക്കായി പിന്നീട് ഏവരുടെയും തിരക്ക്. പലതരം കാറുകൾ ഒന്നിച്ചൊരു വേദിയിൽ കാണുവാൻ കഴിഞ്ഞ ‘ക്ലാസ്സിക് ആൻഡ് വിൻറ്റേജ് കാർ ഷോ’ പിക്നിക്കിനിടെ കിട്ടിയ അസുലഭ അവസരമായി. കാസിനോകളിൽ വിനോദം കണ്ടെത്തിയവരും ഉണ്ടായിരുന്നു.


സ്നേഹത്തിന്റെയും പങ്കിടലിന്റെയും ഉല്ലാസത്തിന്റെയും വിനോദ വേളയായ സർഗ്ഗം സ്റ്റീവനേജ് സംഘടിപ്പിച്ച ‘വൺ ഡേ പിക്നിക്ക്’ ഏവരും ഏറെ ആസ്വദിച്ചാണ് മടങ്ങിയത്. സർഗ്ഗം അസ്സോസ്സിയേഷൻ ഭാരവാഹികളായ ജെയിംസ് മുണ്ടാട്ട്, ഹരിദാസ് തങ്കപ്പൻ എന്നിവർ പിക്നിക്കിന് നേതൃത്വം നൽകി.



ഉണ്ണികൃഷ്ണൻ ബാലൻ
നോർത്താംപ്റ്റൺ: സമീക്ഷ യുകെ സംഘടിപ്പിച്ച ഏകദിന നേതൃത്വ ക്യാമ്പ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഓൺെലെെനായി ഉദ്ഘാടനം ചെയ്തു. കേരളത്തിേലേയും ഇന്ത്യയിലേയും രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. സമീക്ഷ നേതൃത്വത്തിന് മാർഗനിർദേശങ്ങൾ നൽകിയ എംവി ഗോവിന്ദൻ മാസ്റ്റർ തുടർപ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് മുഖ്യപ്രഭാഷണം നടത്തി. ‘സാംസ്കാരിക സംഘടനകൾ, വർഗബഹുജന സംഘടനകൾ- പാർട്ടിയുടെ കാഴ്ചപ്പാടും സമീപനങ്ങളും’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. സമീക്ഷ തനിക്ക് കുടുംബം പോലെയാണെന്ന് എം സ്വരാജ് പറഞ്ഞു. ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വെൺമണി സാഹിത്യ പുരസ്കാരം ജേതാവ് ശ്രീകാന്ത് താമരശേരിയെ ആദരിച്ചു. നാഷണൽ പ്രസിഡൻ്റും സെക്രട്ടറിയും ചേർന്ന് മൊമ്മൻ്റോ കെെമാറി. നാഷണൽ വെെസ് പ്രസിഡൻ്റ് ഭാസ്കരൻ പുരയിൽ ശ്രീകാന്തിൻ്റെ രചനാ ലോകത്തെ സദസിന് പരിചയപ്പെടുത്തി. പണ്ടേ കെെവിട്ട കവിതാ രചനയിലേക്കും ആലാപനത്തിലേക്കും തന്നെ തിരിച്ചെത്തിച്ചത് സമീക്ഷയാണെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് സമീക്ഷ നടത്തിയ ഓൺലൈൻ സാഹിത്യ പരിപാടികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീകാന്ത്.

സമീക്ഷയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. തുടർപ്രവർത്തനങ്ങൾക്ക് രൂപം നൽകി. യൂണിറ്റ് കമ്മിറ്റി പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. നാഷണൽ പ്രസിഡൻ്റ് ശ്രീകുമാർ ഉള്ളാപ്പള്ളിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സ്വാഗതവും നാഷണൽ സെക്രട്ടേറിയറ്റ് അംഗം അഡ്വ. ദിലീപ് കുമാർ നന്ദിയും പറഞ്ഞു. ട്രഷറർ രാജി ഷാജി അനുശോചന പ്രമേയം വായിച്ചു. ഏരിയ സെക്രട്ടറിമാരായ പ്രവീൺ രാമചന്ദ്രൻ, ഗ്ലീറ്റർ കൊട്ട്പോൾ, വിനു ചന്ദ്രൻ, മിഥുൻ സണ്ണി, നോർത്താംപ്ടൺ യൂണിറ്റ് സെക്രട്ടറി പ്രബിൻ എന്നിവർ ആശംസ നേർന്നു. നോർത്താംപ്റ്റണിലെ സെൻ്റ് ആൽബൻസ് ചർച്ചിൽ നടന്ന ക്യാമ്പിൽ സമീക്ഷ യുകെ മുൻ പ്രസിഡന്റ് സ്വപ്ന പ്രവീൺ ഉൾപ്പടെയുള്ള പഴയകാല നേതാക്കൾ ഓർമ്മകൾ പങ്കുവച്ചു.

ബെന്നി അഗസ്റ്റിൻ
കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ് ചാരിറ്റി ഇവൻ്റിലേക്ക് ക്രിക്കറ്റ് പ്രേമികളെ ആകർഷിച്ചുകൊണ്ട് ജൂൺ 23 ഞായറാഴ്ച കാർഡിഫിനടുത്തുള്ള ദിനാസ് പോവിസ് ക്രിക്കറ്റ് ഗ്രൗണ്ട് ആവേശത്താൽ മുഴങ്ങി. 2013ൽ വെയിൽസിൽ ആദ്യമായി തുടങ്ങിയതാണ് കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്.
സ്പോൺസർമാരായ ബെല്ലവിസ്റ്റ ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ്, ലിറ്റിൽ കൊച്ചി റെസ്റ്റോറൻ്റ് കാർഡിഫ്, ഇൻഫിനിറ്റി മോർട്ട്ഗേജ് ആൻഡ് ഇൻഷുറൻസ് എന്നിവയുടെ പിന്തുണയോടെയാണ് കാർഡിഫ് കാമിയോസ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്.

എഫ്സിസി ന്യൂപോർട്ട്, കാർഡിഫ് മലയാളി അസോസിയേഷൻ, ന്യൂപോർട്ട് ടൈറൻ്റ് സിസി, സ്വാൻസീ സ്പാർട്ടൻസ് എന്നീ നാല് ടീമുകൾ ആവേശകരമായ മത്സരത്തിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചു.
ആവേശകരമായ കളികൾക്കൊടുവിൽ ന്യൂപോർട്ട് ടൈറൻ്റ് സിസിയും കാർഡിഫ് മലയാളി അസോസിയേഷനും ഫൈനലിലെത്തി. ഒടുവിൽ, ന്യൂപോർട്ട് ടൈറൻ്റ് സിസി വിജയികളായി പ്രഖ്യാപിച്ചു.

അവാർഡ് ദാന ചടങ്ങിൽ ബെല്ലവിസ്റ്റ ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ് ചെയർമാൻ ശ്രീ. ജേക്കബ് വിജയികളായ ന്യൂപോർട്ട് ടൈറൻ്റ് സിസിക്ക് ട്രോഫി കൈമാറി. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കാർഡിഫ് മലയാളി അസ്സോസിയേഷനും മൂന്നാം സ്ഥാനം കിട്ടിയ സ്വാൻസീ സ്പാർട്ടസിനും ശ്രീ ജേക്കബ് ട്രോഫികൾ കൈ മാറി.

കൂടാതെ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അനുബന്ധമായി ഒരു റാഫിൾ സംഘടിപ്പിച്ചു. അതിൽ
സത്യ, എമിലി, റെൻസ് ജോർജ് എന്നിവർ വിജയികളായി. നറുക്കെടുപ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് കാർഡിഫ് കാമിയോസ് ചെയർമാൻ സനീഷ് ചന്ദ്രൻ സമ്മാനങ്ങൾ പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.

നിഫ്റ്റി ചാരിറ്റി ക്രിക്കറ്റ് ടൂർണമെൻ്റ് റാഫിളിലൂടെ 1,001 പൗണ്ട് വിജയകരമായി സമാഹരിച്ചു. ചാരിറ്റിയിൽ ലഭിച്ച തുക പെനാർത്തിലെ മേരി ക്യൂറി ഹോസ്പിസിലേക്ക് സംഭാവന ചെയ്തു. കാർഡിഫ് കാമിയോസിൻ്റെ പ്രതിനിധി അസ്വിൻ അൻബു, നെവിൻ സാനി, ശ്രീ സനീഷ് ചന്ദ്രൻ എന്നിവർ ചേർന്ന് സമാഹരിച്ച ഫണ്ട് ഹോസ്പിസിലേക്ക് സമർപ്പിച്ചു.

സ്പോൺസർമാർക്കും പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അവരുടെ പങ്കാളിത്തത്തിനും അതിൻ്റെ വിജയത്തിന് സംഭാവനകൾ നൽകിയതിനും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

ജോൺസൺ കളപ്പുരയ്ക്കൽ
ആരവങ്ങളും ആർപ്പുവിളികളും വഞ്ചിപ്പാട്ടിന്റെ ഈരടികളും നിറഞ്ഞുനിൽക്കുന്ന ഒരു കുട്ടനാടൻ സൗഹൃദ പകലിന് നിറം നൽകുവാൻ ലിവർപൂളിലെ കുട്ടനാട്ടുകാർ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിക്കഴിഞ്ഞു കുട്ടനാടും അതിജീവനവും സിമ്പോസിയവും ..കവി ഭാവനയിലെ കുട്ടനാടും വള്ളംകളി കമന്ററിയും കുട്ടികളുടെയും മുതിർന്നവരുടെയും മറ്റ് കലാപരിപാടികളും ഒക്കെയായി ഗൃഹാതുരത്വത്തിന്റെ ഇന്നലകളുടെ വായിച്ചെടുക്കൽ ആയിരിക്കും ഈ വർഷത്തെ കുട്ടനാട് സംഗമം ഞാറ്റുപാട്ടും ,കൊയ്ത്തുപാട്ടും, തേക്കു പാട്ടും ,വഞ്ചിപ്പാട്ടും ,വള്ളംകളിയും ഒക്കെയായി സ്റ്റേജിൽ പുനരവതരിപ്പിക്കപ്പെടുമ്പോൾ. ഗൃഹാതുരത്വത്തിന്റെ ഇന്നലകളുടെ വായിച്ചെടുക്കൽ ആയിരിക്കും ഈ വർഷത്തെ കുട്ടനാട് സംഗമം എന്ന് പ്രോഗ്രാം കോഡിനേറ്റേഴ്സ് ആയ ഷെർലി ആന്റണി പുറവടിയും അനുമോൾ തോമസും അറിയിച്ചു അടുത്ത തലമുറകളിലേക്കുള്ള സാംസ്കാരിക വിനിമയത്തിന് യുകെയിലെ കുട്ടനാട്ടുകാർ അവരുടേതായ പങ്കുവഹിക്കുന്നുവെന്ന് ആതിഥേയർ അവകാശപ്പെട്ടു.

കൂടുതൽ കുട്ടനാട്ടുകാരെ സംഗമത്തിൽപങ്കെടുപ്പിക്കുവാൻ ഏരിയ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ സജീവ പ്രവർത്തനങ്ങൾ നടക്കുന്നണ്ടെന്നും, ഓൺലൈൻ രജിസ്ട്രേഷൻ തുടരുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.
നമ്മെ വേർപിരിഞ്ഞു പോയ കുട്ടനാടിന്റെ യശസ് ലോകമെമ്പാടും എത്തിച്ച നെടുമുടി വേണുവിന് കുട്ടനാടിന്റെ വേണുനാദം എന്ന പേരിൽ ഉചിതമായ സ്മരണാൻഞ്ജലി സംഗമ വേദി നൽകുമെന്നും പ്രോഗ്രാം കോർഡിനേറ്റേഴ്സ് അറിയിച്ചു.

ശ്രീ വിനോദ് മാലിയുടെ നേതൃത്വത്തിൽ ഉള്ള ഫുഡ് കമ്മിറ്റി കുട്ടനാട് വള്ളസദ്യക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതായും ഭാരവാഹികൾ അറിയിച്ചു . 15 ആമത് കുട്ടനാട് സംഗമത്തിന്റെ ജനറൽ കൺവീനർ മാരായ ശ്രീ റോയി മൂലംകുന്നം ശ്രീ ആൻറണി പുറവടി ശ്രീ ജോർജ് തോട്ടുകടവിൽ ശ്രീമതി ജസ്സി വിനോദ് എന്നിവരുടെ നേരത്തിൽ വിപുലമായ കമ്മറ്റികൾ പരിപാടികൾക്ക് ഏകോപന നൽകുന്നു. കുട്ടനാടൻ സൗഹൃദത്തിൻറെ നേർക്കാഴ്ചയിലേക്ക് യുകെയിലെ എല്ലാ കുട്ടനാട്ടുകാരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു
ഓൺലൈൻ ബുക്കിങ്ങിനുള്ള ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് കുട്ടനാട് സംഗമം വാട്സ്ആപ്പ് ഗ്രൂപ്പിൽ ലഭ്യമാണ്
ഷിബു മാത്യൂ. മലയാളം യുകെ ന്യൂസ്
ഹറോഗേറ്റിലെ യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ പ്രഥമ സംരംഭമായ ഫുഡ് ഫെസ്റ്റും അതിനോടനുബന്ധിച്ചുള്ള നാല് മൈൽ നടത്തവും ജൂൺ 23 ഞായറാഴ്ച്ച വളരെ വിപുലമായ പരിപാടികളോടെ റിപ്പണിൽ നടന്നു. റിപ്പൺ സ്റ്റഡ്ലി റോയൽ ക്രിക്കറ്റ് ക്ലബിൽ ഞായറാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആരംഭിച്ച ഫുഡ് ഫെസ്റ്റ് ഡോ. അഞ്ചു ഡാനിയേൽ ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു. ഒരു ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫുഡ് ഫെസ്റ്റിന് ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു. വിശാലമായ ക്രിക്കറ്റ് ഗ്രൗണ്ടിൽ യോർക്ഷയർ കേരള കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ പ്രായഭേദമെന്യേ ഓടിക്കളിക്കുന്ന രംഗങ്ങളാണ് ഫുഡ് ഫെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് കാണാൻ സാധിച്ചത്.

പന്ത്രണ്ട് മണിയോടെ ഫുഡ് ഫെസ്റ്റിൻ്റെ ഔദോഗിക പരിപാടികൾ ആരംഭിച്ചു. പ്രസിഡൻ്റ് ബിനോയി അലക്സ്റ്റ് സ്വാഗതമരുളി യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ ഭാരവാഹികളായ സിനി ജയൻ (സെക്രട്ടറി) ജോഷി ജോർജ്ജ് (ട്രഷറർ), ഗ്ലാഡിസ് പോൾ | (ജോയിൻ്റ് സെക്രട്ടറി) കുരിയൻ പൈലി (ജനറൽ കോർഡിനേറ്റർ) കൂടാതെ ഈവൻ്റ് കോർഡിനേറ്ററുമാരായ സിജിമോൾ കരേടൻ , ബെൻസ് തോമസ്, പ്രീതി ലിജോ, ആഷ്ലിൻ വർഗ്ഗീസ് എന്നിവരെ ഗ്രൗണ്ടിൻ്റെ പ്രധാന പ്ലാറ്റ്ഫോമിലെത്തിച്ചു. തുടർന്ന് വിശിഷ്ടാതിഥികളായ ഡോ. സുധിൻ ഡാനിയേൽ, ഡോ. സിബു മുകുന്ദൻ, ഡോ. അഞ്ചു ഡാനിയേൽ, ഫുഡ് ഫെസ്റ്റിൻ്റെ പ്രധാന സ്പോൺസറായ പീകോക് മാനർ നേഴ്സിംഗ് ഹോമിൻ്റെ മാനേജിംഗ് ഡയറക്ടർ ജെയ്മോൻ ലൂക്കോസ് ഫുഡ് ഫെസ്റ്റിന് വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കിയ കാൽവരി കെറ്റേഴ്സ് ഷെഫീൽഡിൻ്റെ ഷെഫ് ബിജോമോനെയും നിറ കൈയ്യടിയോടെ വേദിയിലേയ്ക്ക് ആനയ്ച്ചു. തുടർന്ന് ഡോ. അഞ്ചു ഡാനിയേൽ ഫുഡ് ഫെസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിന് ശേഷം വളരെ ആസ്വാദന പ്രാധാന്യമുള്ള നിരവധി ഫൺ ഗെയിംസ് ജോയിൻ്റ് സെക്രട്ടറി ഗ്ലാഡിസ് പോളിൻ്റെ നേതൃത്വത്തിൽ ഈവൻ്റ് കോർഡിനേറ്റേഴ്സായ സിജിമോൾ കരേടൻ, ബെൻസ് തോമസ്സ്, പ്രീതി ലിജോ, ആഷ്ലിൻ വർഗ്ഗീസ് എന്നിവർ ചേർന്ന് ആരംഭിച്ചു. പ്രായഭേദമെന്യെ യോർക്ഷയർ കേരളാ കമ്മ്യൂണിറ്റിയിലെ എല്ലാ അംഗങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ പാകത്തിലുള്ള നിരവധിയായ ഫൺ ഗെയിംസുകളാണ് സംഘാടകർ ഒരുക്കിയിരുന്നത്. കേരളത്തിൻ്റെ ഗ്രാമപ്രദേശങ്ങളിൽ ഇന്നും നിലനില്ക്കുന്ന വാല് പറി മത്സരം ഏറ്റവും ജനശ്രദ്ധ നേടിയ ഒരിനമായിരുന്നു. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്കു വരെ പ്രത്യേകമായും കൂട്ടായും സംഘടിപ്പിച്ച ഗെയിംസുകളിൽ യോർക്ഷയർ കേരള കമ്മ്യൂണിറ്റിയിലെ ഒട്ടുമിക്ക അംഗങ്ങളും പങ്കെടുത്തു എന്നത് കമ്മ്യൂണിറ്റിയുടെ കെട്ടുറപ്പിനെ ചൂണ്ടിക്കാണിക്കുന്നു.

ഫൺ ഗെയിംസിനോടൊപ്പം ഷെഫ് ജെയ്മോൻ ഒരുക്കിയ കേരള സ്റ്റൈൽ, നോർത്തിന്ത്യൻ സ്റ്റൈൽ തുടങ്ങി ചൈനീസ് രുചികളോടൊപ്പമുള്ള നിരവധിയായ ഭക്ഷണങ്ങൾ സ്റ്റാളുകളിൽ ലഭ്യമായിരുന്നു. ലൈവായി പാചകം ചെയ്തു കൊടുക്കുന്ന ധാരാളം വിഭവങ്ങളും ഫുഡ് ഫെസ്റ്റിലുണ്ടായിരുന്നു. യോർക്ഷയർ കേരള കമ്മ്യൂണിറ്റിക്കകത്തു നിന്നും പുറത്തു നിന്നുമായി നിരവധിയാളുകളാണ് ഫുഡ് ഫെസ്റ്റിൽ പങ്കെടുക്കാനെത്തിയത്.

നാല് മണിയോടെ ഫുഡ് ഫെസ്റ്റ് അവസാനിച്ചു. തുടർന്ന് ഫുഡ് ഫെസ്റ്റിനോട് അനുബന്ധിച്ചു നടക്കുന്ന നാല് മൈൽ നടത്തത്തിൻ്റെ ഉദ്ഘാടനമായിരുന്നു. “സ്ഥിരമായ നടത്തവും മനുഷ്യ ജീവനും” എന്ന വിഷയത്തെ ആസ്പദമാക്കി കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് സന്ദേശം നൽകി ഡോ. സുധിൻ ഡാനിയേൽ നാല് മൈൽ നടത്തം ഉദ്ഘാടനം ചെയ്തു.

തുടർന്ന് ഡീയർ പാർക്കിന് സമീപത്തുകൂടിയുള്ള സെവൻ ബ്രിഡ്ജസ് വാക്കിംഗ് റൂട്ടിലൂടെ നാല് മൈൽ ദൂരമുള്ള സർക്കുലർ വാക്ക് ആരംഭിച്ചു. കടന്നുപോകുന്ന വഴികളിൽ ഏഴ് ബ്രിഡ്ജുകൾ ക്രോസ് ചെയ്യേണ്ടതുണ്ടായിരുന്നു. പ്രകൃതി ദുരന്തത്തിൽ പണ്ടെങ്ങോ വീണു കിടക്കുന്ന ഒരു മരം നിറയെ പുതിയതും പഴയതുമായ ഇംഗ്ലണ്ടിലെ ചെമ്പു നാണയങ്ങൾ അടിച്ചു കയറ്റിയിരിക്കുന്ന അത്യധികം ആകാംഷയുണർത്തുന്ന കാഴ്ച്ച നാല് മൈൽ വാക്കിലെ പ്രധാന ആകർഷണമായിരുന്നു.

കൂടാതെ ചരിത്രങ്ങൾ ഉറങ്ങുന്ന കാലഹരണപ്പെട്ട കെട്ടിടങ്ങളും, മീൻ വളരുന്ന ജലസംഭരിണിയും, തിങ്ങി നിറഞ്ഞ ഉൾക്കാടുകളും, വൻ മരങ്ങളും, താഴ്വാരങ്ങളും കൊച്ചു കൊച്ചരുവികളും കൊണ്ട് സമൃദ്ധമായ സെവൻ ബ്രിഡ്ജസ് വാക്കിംഗ് റൂട്ടിലൂടെയുള്ള നടത്തം ഒരു എക്സസൈസിനേക്കാളുപരി ആസ്വാദന സുഖമുള്ളതായിരുന്നു. ഒറ്റയ്ക്കും ചെറു ഗ്രൂപ്പുകളായിട്ടുമാണ് ആളുകൾ നടന്നു നീങ്ങിയത്. ഫോട്ടോഗ്രാഫിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമായതിനാൽ നടത്തത്തിനിടയിൽ ധാരാളം ചിത്രങ്ങളാണ് ആളുകൾ ക്യാമറയിൽ പകർത്തിയത്. നാല് മൈൽ ദൈർഘ്യമുള്ള നടത്തം ഏഴ് മണിയോടെ തുടങ്ങിയടുത്തു തന്നെ എത്തിച്ചേർന്നു. തുടർന്ന് യോർക്ഷയർ കേരളാ കമ്മ്യൂണിറ്റി പ്രസിഡൻ്റ് ബിനോയ് അലക്സ് ഫുഡ് ഫെസ്റ്റിലും നാല് മൈൽ നടത്തത്തിലും പങ്കുചേർന്ന എല്ലാവർക്കും നന്ദിപറഞ്ഞു.

പോഗ്രാമിൻ്റെ ശംബ്ദ നിയന്ത്രണം യോർക്ഷയറിലെ പ്രശസ്ത ഓർക്കസ്ട്ര ഗ്രൂപ്പ് സിംഫണി ഓർക്കസ്ട്ര കീത്തിലി നിർവ്വഹിച്ചു. ഫുഡ് ഫെസ്റ്റിൻ്റെ പ്രധാന സ്പോൺസർ പീകോക് മാനർ നേഴ്സിംഗ് ഹോം.



ലിവർപൂൾ :- കുട്ടനാടിന്റെ ഓർമ്മകൾ മനസ്സിൻറെ ഉള്ളിൽ സന്തോഷത്തിന്റെ തിര ഇളക്കം ആക്കി മാറ്റി കൊണ്ട് കുട്ടനാടൻ മക്കൾ, മരുമക്കൾ, കൊച്ചുമക്കൾ ഒന്നിക്കുന്ന 15 -ാമത് കുട്ടനാട് സംഗമം ലിവർപൂൾ നെടുമുടി വേണു നഗറിൽ 2024 ജൂലൈ 6- ന് നടക്കും. ഓളങ്ങളെ കീറിമുറിച്ചുകൊണ്ട് കുട്ടനാടിന്റെ പേര് ലോക ഭൂപടങ്ങളിൽ എഴുതി ചേർത്ത് നമ്മുടെ കരുമാടി കുട്ടന്മാർ ഒരു മെയ്യായി തുഴകൾ എറിഞ്ഞ ചുണ്ടൻ വള്ളങ്ങളുടെ നാട്, കണ്ണത്താ ദൂരത്ത് നിറഞ്ഞുകിടക്കുന്ന പുഞ്ചപ്പാടങ്ങളുടെ നാട്, പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച തോടുകളും, ആറുകളും, കൊച്ചു വള്ളങ്ങളും ഉള്ള നമ്മുടെ നാടിൻറെ ഓർമ്മകൾ ഇങ്ങ് യുകെയിൽ അന്നേ കൊണ്ടാടുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് . നെടുമുടി വേണു നഗറിലേയ്ക്ക് യുകെയിലെ എല്ലാ കുട്ടനാട്ടുകാരെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമതി അറിയിച്ചു.

15- മത് കുട്ടനാട് സംഗമത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. കുടുംബമായി എത്തുന്നവരുടെ രജിസ്ട്രേഷൻ ഫീസ് 30 പൗണ്ടും വ്യക്തിഗത രജിസ്ട്രേഷൻ ഫീസ് 15 പൗണ്ടും ആണ് . നിങ്ങളുടെയും കുടുംബത്തിൻറെ രജിസ്ട്രേഷൻ ഉടൻ നടത്തണമെന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.
റഫറൻസ് KS24 ഉപയോഗിച്ച് താഴെയുള്ള അക്കൗണ്ടുകളിലേക്ക് ദയവായി ഫീസ് അടയ്ക്കുക:
കാർഡ് ഉടമയുടെ പേര്: ജെയ റോയ്
അക്കൗണ്ട് നമ്പർ: 20753034
സോർട്ട് കോഡ്: 04-00-03
കാർഡ് ഉടമയുടെ പേര്: റെജി ജോർജ്ജ്
അക്കൗണ്ട് നമ്പർ: 73095202
സോർട്ട് കോഡ്: 04-00-03
രജിസ്ട്രേഷൻ കഴിഞ്ഞു സ്ക്രീൻഷോട്ട് എടുത്ത് അയയ്ക്കുകയും ചെയ്യണം . സ്ക്രീൻഷോട്ട് അയയ്ക്കേണ്ട നമ്പറുകൾ ഇവയാണ്:
– ജെയ റോയ് – 07982249467
– റെജി ജോർജ് – 07894760063.
കുട്ടനാടിന്റെ വള്ളപ്പാട്ടുകളും, കൊയ്ത്തുപാട്ടുകളും, വള്ളംകളിയുമായി നൂറ് കണക്കിന് ആൾക്കാർ തങ്ങളുടെ പങ്കാളിത്തം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കുട്ടനാടൻ വിഭവ സമൃദ്ധമായ ഭക്ഷണം സംഗമത്തിന്റെ പ്രധാന ആകർഷണമാണ് . . കൂടുതൽ വിവരങ്ങൾക്കായി ദയവായി കോർഡിനേറ്റർമാരെ ബന്ധപ്പെടുക:
* റോയ് മൂലംകുന്നം – 07944688014
* ജോർജ്ജുകുട്ടി തോട്ടുകടവിൽ – 07411456111
* ആൻ്റണി പുറവാടി – 07756269939
* ജെസ്സി വിനോദ് മാലിയിൽ – 07426754173
